Activate your premium subscription today
കോഴിക്കോട് ∙ സ്കൂൾതല ചോദ്യക്കടലാസ് ചോർച്ചയിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പ്രാഥമിക അന്വേഷണം തുടങ്ങി. ചോദ്യക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിവരങ്ങൾ തേടും. ഇതു പരിശോധിച്ചതിനു ശേഷം എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ പ്രത്യേക സംഘം തീരുമാനമെടുക്കും.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വിഡിയോ തയാറാക്കിയതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. ജീവനക്കാർ ഇന്ന് കൊടുവള്ളിയിലെ സ്ഥാപനത്തിൽ എത്തിയിരുന്നു. എന്നാൽ സ്ഥാപന ഉടമ ശുഹൈബ്
തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരള സിലബസ് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ഓൺലൈൻ ട്യൂഷൻ ചാനൽ വഴി ചോർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. സർക്കാർ ജോലിയിലിരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഏറ്റവും ഗൗരവമേറിയ പഠനപ്രക്രിയയാണ് പരീക്ഷകൾ. എന്നാൽ, കഴിഞ്ഞ മൂന്നു പാദവാർഷിക പരീക്ഷകളിലായി പല ചോദ്യക്കടലാസുകളും ചോർന്നുകൊണ്ടിരിക്കുകയാണെന്നതു കേരളത്തെ മുഴുവൻ ഞെട്ടിക്കുന്നു.
തിരുവനന്തപുരം∙ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം സമിതി റിപ്പോർട്ട് നൽകണം.
കോഴിക്കോട്∙ സ്കൂൾ തല പരീക്ഷകളുടെ ചോദ്യക്കടലാസുകൾ കൂടുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ചോർന്നതായി വിവരം. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കൊടുവള്ളി ആസ്ഥാനമായ എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനു പുറമേ മറ്റു ചില സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ ഓൺലൈനുകളിലും ഓണപ്പരീക്ഷ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് നൽകിയതായാണു വിവരം. സംഭവത്തിന്റെ വ്യാപ്തി വർധിച്ചതോടെ ചോർച്ച പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നു.
കോഴിക്കോട്∙ എംഎസ് സൊല്യൂഷനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ എഇഒയുടെ റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പ് അവഗണിച്ചു. സെപ്റ്റംബര്‍ 16നാണ് കോഴിക്കോട് കൊടുവള്ളി എഇഒ ഇതുസംബന്ധിച്ച് ഡിഇഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പത്താം ക്ലാസ് ഇംഗ്ലിഷ്, പ്ലസ് വൺ കണക്ക് പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്ന് യുട്യൂബ് ചാനലിലൂടെ പുറത്തുവന്നത് വിവാദമായതോടെയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തുലുകൾ പുറത്തുവന്നത്.
കോഴിക്കോട് ∙ കഴിഞ്ഞ 3 പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് ചോർന്നുകൊണ്ടിരിക്കുന്നത് കൊടുവള്ളി കേന്ദ്രമായുള്ള ഒരേ യുട്യൂബ് ചാനലിലൂടെയെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി. ഇവരുടെ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുമായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും വിരമിച്ചവരും സഹകരിക്കുന്നുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനം ഇന്നലെ അടച്ചിട്ടിരിക്കുകയായിരുന്നു.
എസ്എസ്എൽസി ഇംഗ്ലിഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കു മുമ്പ് യൂട്യൂബ് ചാനലിൽ അടക്കം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവി, സൈബർ സെൽ എന്നിവർക്ക് ഉടൻ പരാതി നൽകും. പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്സിഇആർടി വർക്ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്.
തിരുവനന്തപുരം∙ ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്നു സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയെന്നും മന്ത്രി പറഞ്ഞു. ‘‘പൊതുവിദ്യാഭ്യാസ സംവിധാനത്തോടുള്ള വെല്ലുവിളിയാണു നടക്കുന്നത്. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോര്‍ച്ച ഉണ്ടാകില്ല. യൂട്യൂബ് ചാനലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
Results 1-10 of 40