Activate your premium subscription today
Friday, Mar 28, 2025
നടൻ സുശാന്ത് സിങ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്കെതിരെ പൊലീസ് എഫ്ഐആർ. ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ റിയ ചക്രവർത്തി, ഡിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച ദിഷയുടെ പിതാവ് സതീഷ് സാലിയൻ നൽകിയ പരാതിയ്ക്കു പിന്നാലെയാണ് പൊലീസ് നടപടി.
സന്ദീപ് റെഡ്ഡി വാങ്കയുടെ ‘അനിമൽ’ സിനിമയിൽ മഹേന്ദ്ര സിങ് ധോണി നായകനായി വന്നാൽ എങ്ങനെ ഇരിക്കും. അതു സംഭവിച്ചു, ‘അനിമൽ’ സ്റ്റൈലിൽ ധോണി എത്തുന്ന പരസ്യ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ധോണിക്കൊപ്പം സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. ധോണിയുടെ ഉടമസ്ഥതയിലുള്ള
ഹോളി ആഘോഷങ്ങൾക്കിടയിലും പരസ്പരം മുഖം കൊടുക്കാതെ തമന്ന ഭാട്ടിയയും വിജയ് വർമയും. നടി രവീണ ടണ്ടൻ ആതിഥേയത്വം വഹിച്ച താരനിബിഡമായ ഹോളി ആഘോഷത്തിൽ ഇരുവരും പല സമയങ്ങളിലാണ് എത്തിയത്. ഇതോടെ ഇവർ പിരിഞ്ഞുവെന്ന കാര്യം ഉറപ്പിക്കുകയാണ് പ്രേക്ഷകരും. തമന്ന പോയ ശേഷമാണ് വിജയ് വർമ സ്ഥലത്തെത്തിയത്. ഇരുവരുടെയും അടുത്ത
അറുപതാം പിറന്നാളിൽ പുതിയ കാമുകിയെ പരിചയപ്പെടുത്തി സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. 18 മാസമായി ഇരുവരും ഒന്നിച്ചാണ് താമസമെന്ന വെളിപ്പെടുത്തലും വലിയ ചർച്ചയായി. ബോളിവുഡ് താരങ്ങളുടെ ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുക്കുന്ന പാപ്പരാസി ക്യാമറകൾക്കും ഗോസിപ്പ് വാർത്തകൾക്കും
പിക്കിൾബോള്‍ കളിക്കുന്നതിനിടെ നടി ഭാഗ്യശ്രീയുടെ നെറ്റിക്കു പരുക്ക്. ഇടതുകണ്ണിന്റെ തൊട്ടുമുകളിലാണ് പരുക്ക്. തലനാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും ഒഴിവായത്. ആഴത്തിലുള്ള മുറിവായതിനാൽ ചികിത്സയ്ക്കായി 13 സ്റ്റിച്ച് വേണ്ടി വന്നു. ആശുപത്രിയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായിരുന്നു.
2025 ഫെബ്രുവരി 14നാണ് വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ‘ഛാവ’ എന്നചലചിത്രം റിലീസായത്. എന്നാൽ, കേരളത്തിലെ തിയേറ്ററുകളിൽ ഛാവ പ്രദർശിപ്പിക്കുന്നില്ലെന്ന അവകാശവാദം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് ഭയന്നാണ്ചലചിത്രം പ്രദർശിപ്പിക്കാത്തതെന്നും
ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ. ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം?
കുഞ്ഞു ജനിക്കാൻ പോകുന്നുവെന്ന സന്തോഷം പങ്കുവച്ച് കിയാരാ അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. കമ്പിളി നൂലിൽ തുന്നിയ രണ്ട് കുഞ്ഞു സോക്സുകൾ കയ്യില്‍ പിടിച്ച ചിത്രമാണ് ഇരുവരും പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവു വലിയ സമ്മാനം വരാന്‍ പോകുന്നു' എന്ന കുറിപ്പും ചേർത്തിട്ടുണ്ട്.
മഹാകുംഭമേളയില്‍ പങ്കെടുത്ത് ബോളിവുഡ് നടി കത്രീന കൈഫ്. ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്ക്കൊപ്പമാണ് കത്രീന പ്രയാഗ് രാജിലെത്തിയത്. തിങ്കളാഴ്ച്ച പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ ഗുരുക്കളായ സ്വാമി ചിദാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നവരില്‍ നിന്ന് അനുഗ്രഹം
മഹാകുംഭമേളയില്‍ പങ്കെടുത്ത് ബോളിവുഡ് നടൻ അക്ഷയ് കുമാര്‍. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ അക്ഷയ് കുമാർ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തു. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവർക്ക് മികച്ച സൗകര്യങ്ങളൊരുക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച ഇവിടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും
Results 1-10 of 546
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.