Activate your premium subscription today
Friday, Mar 28, 2025
‘എമ്പുരാനൊ’പ്പം റിലീസ് തീരുമാനിച്ചിരുന്ന വിക്രം ചിത്രം ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി. തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തുമടക്കം സിനിമയുടെ ആദ്യ ഷോ നടന്നില്ല. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയാണ് നിയമപ്രശ്നം. ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍
‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരൻ ട്രെയിലർ റിലീസായി. 1 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിയാൻ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനമാണ് ഹൈലൈറ്റ്. രണ്ട് ഭാഗങ്ങളുളള സിനിമായകും വീര ധീര സൂരൻ. പതിവിനു വിപരീതമായി
വിക്രം നായകനാകുന്ന ‘വീര ധീര സൂരൻ’ പ്രമോഷന് അഭിമുഖങ്ങളിൽ തിളങ്ങി മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമ്മൂട്. അഭിമുഖത്തിനെത്തിയ സാക്ഷാൽ വിക്രത്തെയും എസ്.ജെ. സൂര്യയും വെറുതെ ഇരുത്തി സുരാജിന്റെ അഴിഞ്ഞാട്ടമായിരുന്നു അവിടെ നടന്നത്. സുരാജിന്റെ കൗണ്ടറുകൾ കേട്ട് വിക്രം ചിരി അടക്കാൻ പാടുപെടുകയായിരുന്നു.
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാനി’ലെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ പുറത്ത്. സജനചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് എമ്പുരാനിൽ സുരാജ് എത്തുന്നത്. ‘ലൂസിഫറി’ൽ തന്നെ ഉൾപ്പെടുത്താത് പൃഥ്വിരാജിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു എന്നും അതുകൊണ്ട് സിനിമയുടെ രണ്ടാം ഭാഗമായ
കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അകന്നുപോയിട്ടും ഉള്ളിൽ വരിഞ്ഞുമുറുക്കപ്പെടുന്ന സഹോദരബന്ധത്തിന്റെ തീവ്രതയുടെ കഥപറയുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവുമൊരുക്കിയ ചിത്രത്തിൽ മലയാള സിനിമയിലെ മൂന്നു നെടുംതൂണുകളായ സുരാജ്
മാർക്കോ സിനിമയെക്കുറിച്ചു പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്. എക്സ്ട്രാ ഡീസന്റ് (ഇ.ഡി) എന്ന ചിത്രത്തിന്റെ പ്രചാരണസമയത്തു നൽകിയ അഭിമുഖങ്ങളിലൊന്നിലാണ് താരം മാർക്കോ സിനിമയെക്കുറിച്ച് പരാമർശിച്ചത്. തന്റേത് ഒരു സൈക്കോ കഥാപാത്രമാണെന്നേയുള്ളൂവെന്നും സിനിമയിൽ വെട്ടും കുത്തും ഒന്നുമില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ്. എന്നാൽ ആ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഉണ്ണി മുകുന്ദന്റെ മാർക്കോ കണ്ടിരുന്നു. സിനിമ ഇഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന് മെസജ് ആയി അയയക്കുകയും ചെയ്തിരുന്നുവെന്ന് സുരാജ് പ്രതികരിച്ചു.
ഷാഫിയുടെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാൻ ആകുന്നില്ലെന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഈ വിടവാങ്ങലെന്നും സുരാജ് കുറിച്ചു. ‘‘എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സാറിന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക്
മീമുകളും ട്രോളുകളും ഇന്ന് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട രംഗങ്ങളും സംഭാഷണ ശകലങ്ങളുമാണ് പലപ്പോഴും അത്തരം മീമുകൾക്കും ട്രോളുകൾക്കും പ്രചോദനമായി മാറുന്നത്. അന്തരിച്ച സംവിധായകൻ ഷാഫിയുടെ സിനിമകളിലെ പല സംഭാഷണ ശകലങ്ങളും രംഗങ്ങളും ഇത്തരത്തിൽ മലയാളിയുടെ പോപ്പ് കൾച്ചറിന്റെ ഭാഗമായി മാറിയവയാണ്.
സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ ‘മദനോത്സവം’ സിനിമ ഒടിടി റിലീസ് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മദനോത്സവം ഒരുത്സവമാക്കി മാറ്റിയ താരങ്ങൾക്കിടയിൽ സുരാജിന്റെ നായിക ആലീസായെത്തിയ പെൺകുട്ടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നാട്ടിൻപുറത്തുകാരി ഭാര്യയും ഒരു പെൺകുട്ടിയുടെ അമ്മയുമായി
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി കുതിക്കുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന് ഫാമിലി പ്രേക്ഷകരുടെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന എക്സ്ട്രാ ഡീസന്റിനെ അഭിനന്ദിച്ച് സംവിധായകൻ പദ്മകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ഇപ്രകാരമാണ് "സിനിമയെ സംബന്ധിച്ച് വെള്ളിയാഴ്ച എന്നത് ഒരു പ്രത്യേക ദിനമാണ്.വെള്ളിയാഴ്ചകളിലാണ് പുത്തൻ താരോദയങ്ങളുണ്ടാവുന്നത്;സിനിമയിൽ.ഇന്ന്,ഈ വെള്ളിയാഴ്ച ഒരു താരത്തിൻ്റെ അസാമാന്യ പ്രകടനം കൊണ്ട് അവിസ്മരണീയമായിത്തീരുന്നു, മലയാളസിനിമയിൽ.. സുരാജ് വെഞ്ഞാറമ്മൂട് ആണ് ആ താരം. ചിത്രം 'ED'യും (Extra Decent). ഒട്ടും സാധാരണമല്ലാത്ത പ്രമേയം, അതിമനോഹരമായ അവതരണം, ഹൃദയത്തോട് അടുപ്പിക്കുന്ന സംഗീതം, കഥയോടും കഥാപാത്രങ്ങളോടും ചേർന്നു നിൽക്കുന്ന ഫ്രെയിമുകൾ, അഭിനേതാക്കളുടെ അനായാസമായ പരകായ പ്രവേശം.. പിന്നെ സുരാജ് വെഞ്ഞാറമ്മൂടിൻറെ ത്രസിപ്പിക്കുന്ന വൺമാൻ ഷോയും! ഒരു സിനിമ ആസ്വാദ്യകരമായിത്തീരാൻ ഇതിൽ കൂടുതലെന്തുവേണം! എ മസ്റ്റ് വാച്ച് മൂവി". പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറുകയാണ് ഇ.ഡി.
Results 1-10 of 155
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.