Activate your premium subscription today
Saturday, Mar 29, 2025
പാലോട്∙ മലയോര മേഖലയിൽ എല്ലാവിധ വന്യജീവികളുടെയും ശല്യം രൂക്ഷമാണെങ്കിലും ജനങ്ങളെ ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തുന്നത് നിലവിൽ കാട്ടുപോത്തുകളാണ്.പാലോട് പരിസര പ്രദേശങ്ങളായ പാണ്ടിയൻപാറ, വെള്ളയംദേശം, മൈലമൂട്, നന്ദിയോട് പഞ്ചായത്തിലെ കുടവനാട്, പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ, ബൗൺർമുക്ക്, മങ്കയം, ചിപ്പൻചിറ, ചോഴിയക്കോട്, അരിപ്പ, വേങ്കൊല്ല എന്നീ മേഖലകളിലെല്ലാം ഇവയെ കാണാം. കല്ലറ റോഡിൽ പാണ്ടിയൻപാറ, അടപ്പുപാറ, വെള്ളയംദേശം, മൈലമൂട് വനമേഖലയിൽ റോഡിൽ കാട്ടുപോത്തുകൾ നിൽക്കുന്നതു പതിവാണ്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ പോകുന്നവർക്ക് കടുത്ത ഭീഷണിയാണ്.
കൽപറ്റ ∙ ദിവസങ്ങളായി നാട്ടിൽ കറങ്ങുന്ന കാട്ടുപോത്ത് നാട്ടുകാരിൽ ഭീതിയുണർത്തുന്നു. കഴിഞ്ഞ ശനിയാഴ്ച മുട്ടിലിന് അടുത്ത എടപ്പെട്ടിയിൽ വിവേകാനന്ദ റോഡിലും പരിസരത്തുമാണ് ആദ്യമായി കാട്ടുപോത്ത് എത്തിയത്. ഒട്ടേറെ പുരയിടങ്ങളിലൂടെ കറങ്ങിയ കാട്ടുപോത്ത് സമീപത്തെ തോട്ടത്തിലേക്കു കയറിപ്പോയി. രാത്രിയോടെ ജനവാസ
കൂരാച്ചുണ്ട് ∙ കഴിഞ്ഞ മാർച്ച് 5ന് കക്കയത്ത് കൃഷിയിടത്തിൽ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കൊല്ലപ്പെട്ടതിനെ തുടർന്ന് സമരം ചെയ്തവർക്ക് എതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധം ഉയരുന്നു. കർഷകന്റെ മരണത്തിൽ പ്രതിഷേധിച്ച് കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ ധർണയിൽ
വിതുര ∙ താവയ്ക്കൽ പ്രദേശത്തിനു സമീപം റബർ എസ്റ്റേറ്റിനുള്ളിലും പരിസര പ്രദേശത്തും പകൽ സമയത്ത് ഉൾപ്പെടെ ചുറ്റി നടന്നിരുന്ന ഒറ്റയാൻ കാട്ടുപോത്ത് വെള്ളിയാഴ്ച രാത്രി പൊന്മുടി സംസ്ഥാന ഹൈവേയിലെ ചന്തമുക്കിൽ ഇറങ്ങിയത് ഭീതി പരത്തി. കെപിഎസ്എം ജംക്ഷനു സമീപത്തു പ്രമുഖ ഓഡിറ്റോറിയത്തിനു പിൻഭാഗത്തു കണ്ട
കൂരാച്ചുണ്ട് ∙ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചതിനെ തുടർന്ന് അടച്ചിട്ട ഹൈഡൽ ടൂറിസം സെന്റർ തുറക്കാനുള്ള അധികൃതരുടെ നീക്കത്തിൽ യുഡിഎഫ് കക്കയം മേഖല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവയ്ക്കുമെന്നും സൗരവേലി നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് മാസങ്ങൾ
വാൽപാറ ∙ തോട്ടം തൊഴിലാളിക്കു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. വാൽപാറയ്ക്കു സമീപം അണലി എസ്റ്റേറ്റിലെ നാലാം നമ്പർ ഫീൽഡിൽ ജോലി ചെയ്തുകൊണ്ടിരുന്ന രവി എന്ന സെൽവരത്നത്തിന (60 )യാണ് കാട്ടുപോത്ത് ആക്രമിച്ചത്. ദേഹമാസകലം ഗുരുതരമായ പരുക്കുകളേറ്റ ഇയാളെ വാൽപാറയിലെ സർക്കാർ ആശുപത്രിയിൽ
കൽപ്പറ്റ∙ നഗരത്തിൽ വീണ്ടും കാട്ടുപോത്തിറങ്ങി. ട്രാഫിക് ജംക്ഷനു സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് കാട്ടുപോത്തിറങ്ങിയത്.
കൽപറ്റ ∙ നഗരത്തിൽ കാട്ടുപോത്തിറങ്ങിയത് ആശങ്ക പരത്തി. ഇന്നലെ പുലർച്ചെയാണു നഗരത്തിലെ ജല അതോറിറ്റി ഓഫിസിന് സമീപം കാട്ടുപോത്തിറങ്ങിയത്. ആളുകൾ ബഹളം വച്ചതോടെ കാട്ടുപോത്ത് ബൈപാസിലൂടെ വനമേഖലയിലേക്കു കയറി. കൽപറ്റ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പെരുന്തട്ട നടുപ്പാറയിലും
ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി– ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർ വയൽ മേഖലയിൽ ഇന്നലെ രാവിലെ കാറിനു നേരെ കാട്ടുപോത്ത് ആക്രമണം, വാഹനം ഭാഗികമായി നശിച്ചു. കാറിലെ യാത്രക്കാരായിരുന്ന 2 സ്ത്രീകളും ഒരു കുട്ടിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.പേരാമ്പ്രയിൽ നിന്നു മുള്ളൻകുന്നിലേക്കു പോകുകയായിരുന്ന പേരാമ്പ്ര
കൂരാച്ചുണ്ട്∙ കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യുമെന്ന് താമരശേരി രൂപതാ ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട്. കക്കയത്ത് പാലാട്ടിയിൽ ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ പിടികൂടണമെന്നും കർഷകന്റെ
Results 1-10 of 87
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.