Activate your premium subscription today
കുളത്തൂപ്പുഴ∙ കിഴക്കൻ മേഖലയിൽ കഴിഞ്ഞദിവസം രാത്രി ആഞ്ഞടിച്ച കാറ്റിൽ വ്യാപക നാശം. ഗണപതിയമ്പലം കവലയിൽ അമ്പലപരിസരത്തു നിന്ന കൂറ്റൻ ആൽമരം കടപുഴകി സമീപത്തെ വീടിനു മുകളിലേക്കു വീണു. സമീപത്തെ കാലപ്പഴക്കമുള്ള ഷെഡും നിലംപൊത്തി. കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. അമ്പലത്തിനോടു ചേർന്നു നിന്ന ആൽമരം
നെടുങ്കണ്ടം ∙ കനത്ത മഴ പെയ്താൽ വീട്ടിലേക്കുള്ള വഴിയടഞ്ഞ് ദുരിതത്തിലായി അൻപതിലേറെ കുടുംബങ്ങൾ. മഴയിൽ കല്ലാർ പുഴയിലെ ജലനിരപ്പുയർന്നാൽ കല്ലാർ- പതിനഞ്ചിപ്പടിയിൽ താമസിക്കുന്ന ഇവർ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കല്ലാർ- മുണ്ടിയെരുമ റോഡിൽനിന്നു വീടുകളിലേക്കുള്ള 300 മീറ്ററോളം ദൂരമുള്ള റോഡ് താഴ്ന്നു കിടക്കുന്നതാണ് പ്രതിസന്ധി.
മറയൂർ∙ മറയൂർ മേഖലയിൽ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയെത്തുടർന്നു ഉരുൾപൊട്ടി മലനിരകളിലെ ആദിവാസി കുടികളിൽ വ്യാപകനാശം. നൂറിലധികം ആദിവാസി കുടുംബങ്ങളുടെ ഉപജീവനമാർഗമായിരുന്ന ബീൻസ്, കൂർക്ക, വാഴ, പച്ചക്കറി കൃഷികൾ ഉരുൾപൊട്ടലിൽ നശിച്ചു. മറയൂർ പഞ്ചായത്തിലെ പുതുക്കുടിയും വെല്ലക്കൽകുടിയും ഒറ്റപ്പെട്ടു. വിവിധയിടങ്ങളിൽ റോഡുകൾ ഒലിച്ചുപോയി. മണ്ണിനടിയിലൂടെ സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈനുകളും പലഭാഗങ്ങളിലും തകർന്നു.
ഹരിപ്പാട് ∙ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ചെറുതന ആനാരി വടക്ക് സുജിത് ഭവനിൽ സുരേന്ദ്രന്റെ വീടിന്റെ മേൽക്കൂരയ്ക്കു മുകളിലേക്കാണ് മരം വീണത്.മേൽക്കൂരയിലെ ഷീറ്റ് തകർന്നു. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. അയൽ വീട്ടിലെ മരം സമീപമുള്ള വൈദ്യുതി ലൈനിലേക്ക് വീണ
തെന്മല∙ കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) പരപ്പാർ അണക്കെട്ടിൽ കനത്ത മഴയെ തുടർന്നു ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാവിലെ 11ന് അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഒരോന്നായി 5 സെന്റീമീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി. ജലനിരപ്പിൽ പ്രകടമായ കുറവ് രേഖപ്പെടുത്താത്തതോടെ ഇന്നലെ വൈകിട്ട്
ചെന്നൈ∙ ബംഗാൾ ഉൾക്കടലിൽ ഇന്നു പുതിയ ന്യൂനമർദം രൂപപ്പെടുമെന്നും 17 മുതൽ തമിഴ്നാട്ടിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണു ന്യൂനമർദം നീങ്ങുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതേസമയം, തെക്കൻ തമിഴ്നാട്ടിൽ മഴ അൽപം കുറഞ്ഞെങ്കിലും വെള്ളക്കെട്ടിനു ശമനമില്ല. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ പലയിടത്തും വീടുകളും റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും തിരുച്ചെന്തൂർ ക്ഷേത്രത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
തെന്മല∙ കേരള – തമിഴ്നാട് അതിർത്തികളിലെ കനത്ത മഴയിൽ തെങ്കാശിയിലും ചെങ്കോട്ടയിലും ഗതാഗതം സ്തംഭിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞദിവസം രാത്രി മുതൽ ശക്തമായ നീരൊഴുക്കായിരുന്നു. ഇവിടെ ക്ഷേത്രപരിസരത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകൾ ഒലിച്ചു പോയി. ചെങ്കോട്ടയിൽ വനം ചെക്പോസ്റ്റിനു സമീപത്തെ തോട്ടിലെ വെള്ളം കരകവിഞ്ഞതോടെ അച്ചൻകോവിൽ മേക്കര പാതയിലൂടെയുള്ള ഗതാഗതം തടഞ്ഞു. പാലരുവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ക്രമാതീതമായതോടെ വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞു. അച്ചൻകോവിലിൽ എത്താനുള്ള അലിമുക്ക് പാതയിലും ചെങ്കോട്ട പാതയിലും കനത്ത മഴയിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.
നാദാപുരം∙ ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.ഗ്രാമീണ റോഡുകളുടെ നവീകരണത്തെയും മഴ ബാധിച്ചു. ഇന്നലെ വൈകിട്ടോടെയാണ് നാദാപുരം മേഖലയിൽ ശക്തമായ മഴ പെയ്തത്.കല്ലാച്ചിയിൽ വിലങ്ങാട് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഏറെ നേരം വെള്ളക്കെട്ട് അനുഭവപ്പെട്ടു.നാദാപുരം –കല്ലാച്ചി സംസ്ഥാനപാതയിലും
തൊടുപുഴ ∙ ജില്ലയിൽ പരക്കെ മഴ. യെലോ അലർട്ട് നിലനിന്നിരുന്ന ഇന്നലെ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും കാര്യമായ ഇടവേളയില്ലാതെ മഴ തുടർന്നു. രാത്രിയും മഴയ്ക്കു പൂർണ ശമനമായിട്ടില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 36.28 മില്ലിമീറ്റർ മഴയാണ്.
തെന്മല∙ റോസ്മലയിൽ നിന്നു രാവിലെ വിദ്യാർഥികളുമായി ആര്യങ്കാവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് മഞ്ഞത്തേരി ചപ്പാത്തിലെ കുത്തൊഴുക്കിനെത്തുടർന്നു വനപാതയിൽ കുടുങ്ങി. 11 വിദ്യാർഥികളാണുണ്ടായിരുന്നത്. 8.15നാണു വഴിയിൽ കുടുങ്ങിയത്. യാത്ര മുടങ്ങിയതോടെ പത്താം ക്ലാസ് വിദ്യാർഥികൾക്കുൾപ്പെടെ ക്രിസ്മസ് പരീക്ഷ
Results 1-10 of 5173