Activate your premium subscription today
ആലപ്പുഴ∙ ആലപ്പുഴ വിജയ് ബീച്ചിന് വടക്ക് ചന്തക്കടവ് കടൽത്തീരത്ത് ചത്ത കൂറ്റൻ തിമിംഗലവും കടലാമയും കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം. ചീഞ്ഞഴുകിയ തിമിംഗലത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കടലാമയും ചീഞ്ഞു തുടങ്ങി. പുലർച്ചെ മുതൽ കടൽ ക്ഷോഭിച്ചിരുന്നു. തിരമാലകളിൽ തട്ടിയാണ് തിമിംഗലം കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളുമാണ് ആദ്യം കണ്ടത്. പിന്നാലെ നാട്ടുകാരടക്കം നിരവധി പേർ തിമിംഗലത്തിന്റെയും കടലാമയുടെയും ജഡം കാണാനെത്തി.
കടല്‍ തീരപ്രദേശത്ത് ബാര്‍ബിക്യൂ, ഷിഷയും താല്ക്കാലികമായ് നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. ടൂറിസം പ്രോജക്ട് കമ്പനി അറ്റകുറ്റപണികള്‍ നടത്തുന്നത് മൂലമാണ് നിരോധനമെന്ന് മുനിസിപ്പാലിറ്റി ക്യാമ്പ് കമ്മിറ്റി മേധാവി ഫൈസല്‍ അല്‍ ഒതൈബി അറിയിച്ചു.
170 വർഷം മുൻപ് തകർന്ന ഒരു കപ്പൽ ബാൾട്ടിക് കടലിൽ കണ്ടെത്തി. ബാൾട്ടിക് ടെക് എന്ന ഡൈവിങ് സംഘമാണ് തകർന്ന കപ്പൽ സ്വീഡിഷ് ദ്വീപായ ഒലൻഡിന് 37 കിലോമീറ്റർ അകലെയായി കണ്ടെത്തിയത്
ഉപ്പള ∙ കടൽക്ഷോഭത്തിൽ മണിമുണ്ടയിലെ തീരദേശ റോഡ് തകർന്നു. കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി തുറമുഖ വകുപ്പ് 2018ൽ 4.89 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കണ്ണംകുളം, കുർച്ചിപ്പള്ളം മണിമുണ്ട റോഡിൽ കോൺക്രീറ്റ് ചെയ്ത 25 മീറ്റർ വരെയുള്ളതാണ് കടലെടുത്തത്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായി. ദിവസങ്ങളായി
വടകര∙ നഗരസഭാ പ്രദേശത്ത് കടലാക്രമണം രൂക്ഷം. സാൻഡ് ബാങ്ക്സ്, അഴിത്തല, പാണ്ടികശാല വളപ്പിൽ, പുറങ്ങര, കുരിയാടി ഭാഗങ്ങളിൽ ശക്തമായ തിരയടി മൂലം ജനങ്ങൾ ആശങ്കയിലായി.ഭിത്തി തകർന്ന ഭാഗത്തു കൂടെ കടൽ വെള്ളം കയറുകയാണ്. അഴിത്തലയിൽ പല വീടുകളുടെയും പിൻവശം വരെ വെള്ളം എത്തുന്നുണ്ട്. കടൽഭിത്തിയും കടന്ന് 5 മീറ്റർ
ചാവക്കാട്∙ കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് അപകടം പതിയിരിക്കുന്ന പുലിമുട്ടിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി പൊലീസ്. പൊലീസിന്റെ വിലക്കുണ്ടെങ്കിലും അതെല്ലാം ലംഘിച്ചാണ് സഞ്ചാരികൾ പുലിമുട്ടിൽ കയറി കടൽക്കാഴ്ചകൾ ആസ്വദിക്കാറുള്ളത്. ചെറിയ കുട്ടികൾ മുതൽ സ്ത്രീകൾ വരെയുള്ള ഒട്ടേറെ പേരാണ് പുലിമുട്ടിൽ കയറി
52 നാവികസേന ഉദ്യോഗസ്ഥരെയും കൊണ്ട് കടലിന്റെ 980 അടി ആഴത്തിൽ 45 ദിവസം കഴിഞ്ഞ അന്തർവാഹിനിയായിരുന്നു ഇപ്പോൾ അഴീക്കൽ സിൽക്കിൽ പൊളിക്കാനായി കൊണ്ടുവന്നിരിക്കുന്നതെന്ന് അറിയുമ്പോൾ മനസ്സിൽ അദ്ഭുതത്തിന്റെ കപ്പലോടും. കടലാഴങ്ങളിലെ പോരാട്ടത്തിന് ഇന്ത്യൻ നാവികസേനയുടെ തുറുപ്പുചീട്ടായിരുന്ന ഐഎൻഎസ് സിന്ധുധ്വജിനുള്ളിൽ നിറയെ വിസ്മയക്കാഴ്ചകളാണ്. റഷ്യയിൽ നിന്നു 1986ൽ വാങ്ങിയ കിലോ ക്ലാസ് വിഭാഗത്തിൽപ്പെട്ട 10 ഡീസൽ ഇലക്ട്രിക് അന്തർവാഹിനികളിലൊന്നായിരുന്നു സിന്ധുധ്വജ്.
അഞ്ചു കൊല്ലമെടുത്ത് കേരളം അന്തിമരൂപം നൽകിയ തീരപരിപാലന പദ്ധതിയുടെ കരടിനു കേന്ദ്രാനുമതി വൈകുന്നു. കേരളം സമർപ്പിച്ച റിപ്പോർട്ടിൽ ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ (എൻസിഎസ്സിഎം) പരിശോധന പൂർത്തിയാകാത്തതാണു കാരണം.
കലവൂർ (ആലപ്പുഴ) ∙ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കലവൂർ സ്വദേശി ഫ്രാൻസിസ് (19) ആണ് മരിച്ചത്. പൊള്ളേത്തൈയിലെ കടപ്പുറത്ത് ഇന്നലെ വൈകിട്ട് 5
മുതുകുളം∙കടലാക്രമണം ശക്തമായതോടെ ഏതു നിമിഷവും സ്വന്തം വീട് കടൽ കവരുമെന്ന ഭീതിയോടെ ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുവീട്ടിൽ രത്നമണി. രത്നമണി തനിച്ചാണ് താമസം. ഭീതിയോടെ കഴിയുന്ന സാഹചര്യത്തിൽ സമീപത്തുള്ള സഹോദരി തങ്കമണി കൂട്ടിന് വീട്ടിലുണ്ട്. കടലും തങ്കമണിയുടെ വീടും തമ്മിൽ ഏതാനും ചുവടുകളുടെ ദൂരമേ ഉള്ളൂ. കഴിഞ്ഞ ദിവസം ശുചിമുറിയുടെ ഭിത്തി വരെ തിര അടിച്ചു കയറി. ശുചിമുറി തകർന്നാൽ സമീപത്തെ വീടും തകരുന്ന സ്ഥിതിയാണ്.
Results 1-10 of 208