Activate your premium subscription today
കൊല്ലവർഷം 921. മാർത്താണ്ഡവർമ മഹാരാജാവ് കായംകുളം പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർത്ത സമയം. അക്കാലത്ത് കായംകുളം ലായത്തിൽ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരു കുട്ടിക്കൊമ്പനാനയുണ്ടായിരുന്നു. ആ അനയെ കണ്ടിട്ടു തിരുമനസ്സിലേക്ക് അത്യന്തം കൗതുകം തോന്നുകയാൽ അതിനെ തിരുവനന്തപുരത്തു കൊണ്ടുപോയി അവിടെയുള്ള ലായത്തിൽ താമസിപ്പിച്ചു. അതിനെ വേണ്ടതുപോലെ സൂക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി അഴകപ്പാപിള്ള എന്നു പ്രസിദ്ധനായിരുന്ന ഒരു നാഞ്ചിനാട്ടു പിള്ളയെ പാപ്പാനായും നിയമിച്ചു. ആനക്കാരനും ആനയും സമപ്രായക്കാരായിരുന്നു. രണ്ടുപേർക്കും അന്ന് ഇരുപത്തഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. മാർത്താണ്ഡവർമ മഹാരാജാവ് തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭസ്വാമിക്കു തൃപ്പടിദാനമായി വച്ചൊഴിയുന്നതിനു മുൻപ് ഒരിക്കൽ സ്വാമി ദർശനാർഥം തിരുവട്ടാറ്റേക്ക് എഴുന്നള്ളി. അന്ന് ഈ കുട്ടിയാനയേയും കൊണ്ടുപോയിരുന്നു. തിരുമനസ്സുകൊണ്ടു സ്വാമിദർശനാനന്തരം ഈ ആനയെ അവിടെ നടയ്ക്കിരുത്തുകയും ‘ആദികേശവാ’ എന്നു വിളിക്കുകയും ചെയ്തു. ആ ആന അതു സമ്മതിച്ചതായി തല കുലുക്കുകയും ഒരനുസരണ ശബ്ദം പുറപ്പെടുവിക്കുകയുമുണ്ടായി. അതുകൊണ്ടു മഹാരാജാവു തിരുമനസ്സുകൊണ്ട് ആ പേരുതന്നെയാണ് ആനയ്ക്ക് വിളിച്ചത്. ആ ആനയാണ് പിന്നീട് ‘തിരുവട്ടാറ്റാദികേശവൻ’ എന്നു പ്രസിദ്ധനായിത്തീർന്നതും. ആനയെ നടയിരുത്തിയ ശേഷം അഴകപ്പാപിള്ളയോടായി രാജാവ് പറഞ്ഞു. ‘‘ആദികേശവനെ എല്ലാ മാസത്തിലും പതിനഞ്ചാം തീയതിതോറും തിരുവന്തപുരത്തു കൊണ്ടുവരണം. നമുക്ക് ഇവനെ മാസത്തിലൊരിക്കലെങ്കിലും കാണാതെയിരിക്കാൻ വയ്യ. ഇവിടെ ക്ഷേത്രത്തിൽ പതിനഞ്ചാം തീയതി ഇവനെക്കൊണ്ടു വല്ല കാര്യവുമുണ്ടെങ്കിൽ അതു കഴിഞ്ഞാലുടനെ കൊണ്ടുവരണം. അങ്ങനെ ദിവസമാറ്റം വരുമ്പോൾ ആ വിവരം നമ്മെ മുൻകൂട്ടി അറിയിക്കുകയും വേണം’’. രാജാവിന്റെ കൽപനയെ അഴകപ്പാപിള്ള സാദരം സമ്മതിക്കുകയും അപ്രകാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ദിവസവും വെളുപ്പാൻകാലത്തു മൂന്നു മണിക്കു മുൻപേ ഉണർന്ന് കാലും മുഖവും മറ്റും ശുദ്ധമാക്കി ചില നാമങ്ങൾ ജപിച്ചുകൊണ്ടു കൊട്ടാരത്തിനകത്ത് ഉലാത്തിക്കൊണ്ടിരിക്കുന്നത് രാജാവിന്റെ പതിവായിരുന്നു. അതുകൊണ്ടുതന്നെ, ആദികേശവനെ എല്ലാ മാസവും പതിഞ്ചാം തീയതി തോറും വെളുപ്പാൻകാലത്തു മൂന്നുമണിക്ക് കൊണ്ടു വരികയെന്നതായിരുന്നു അഴകപ്പാപിള്ളയുടെ രീതി. അവിടെ കൊണ്ടുചെന്നാൽ അവനെ കൊട്ടാരത്തിന്റെ മുറ്റത്ത് നിശ്ചിത സ്ഥലത്തു നിർത്തിക്കൊള്ളണമെന്നും പ്രത്യേകം കൽപിച്ചിരുന്നു. അതും അദ്ദേഹം അനുസരിച്ചുപോന്നു. പതിനഞ്ചാം തീയതിതോറും പള്ളിക്കുറുപ്പുണർന്നാൽ ആദ്യം തൃക്കൺ പാർക്കുന്നത് ആദികേശവനെ വേണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പ്രത്യേകം കൽപിച്ചിരുന്നത്. ആദികേശവൻ സകല
ഇന്ന് ലോക ആനദിനം– ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളായ മാമ്മോത്തുകൾ ആനകളുടെ ബന്ധുക്കളാണ്. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ളവയായിരുന്നു ഇവ . ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ
വയനാട് മുണ്ടക്കൈയിയും ചൂരൽമലയിലും ഉരുൾപൊട്ടി വൻദുരന്തം ഉണ്ടാവുന്നതിന് മണിക്കൂറുകൾ മുൻപ് ആനകൾ കൂട്ടമായി മലയിറങ്ങി ഉൾക്കാട്ടിലേക്ക് പോവുന്നത് കണ്ട അനുഭവം ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട പ്രദേശവാസികളായ ചിലർ പങ്കുവച്ചതായി വാർത്തയുണ്ട്. മാത്രമല്ല, വന്യമൃഗങ്ങൾ കാണപ്പെടുന്ന പ്രദേശമായിട്ടും രണ്ടോ മൂന്നോ
ആനക്കഥകളിലെ പുതിയ താരം ആ കൊമ്പനാണ്. മലയിടിഞ്ഞു വന്നപ്പോൾ മരണം മുന്നിൽക്കണ്ടവർക്കു കാവൽ നിന്ന വയനാട്ടിലെ കൊമ്പൻ. അതേപ്പറ്റിയുള്ള ചർച്ചകൾ കൊഴുക്കുമ്പോൾ ഒരു ഗജദിനം കൂടി എത്തുന്നു. ആനക്കഥകളിലൂടെ, ആനയറിവുകളിലൂടെ...ആന ചികിത്സാവിദഗ്ധൻ ഡോ.പി.ബി. ഗിരിദാസ് പറയുന്നു.
ഇന്ന് ലോക ആനദിനം. ആനകളുടെ ലോകം വളരെ മനോഹരമാണ്. ആനകളുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും നമ്മുടെ നാട്ടിലുൾപ്പെടെ ലോകത്ത് പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ അവിസ്മരണീയമായ ഒരു യാത്ര നടന്നത് കോവിഡും ലോക്ഡൗണുകളുമൊക്കെ ലോക ജനജീവിതം പ്രതിസന്ധിയിലാക്കിയ 2020 കാലയളവിലാണ്. ചൈനയിൽ ആയിരുന്നു ആ ആനയാത്ര.
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത 34 വർഷവും 5ബിയിലെ ക്ലാസ് ടീച്ചറായിരുന്നു പാറുക്കുട്ടി. വികൃതി കുട്ടികളെയൊക്കെ അന്നത്തെ പ്രധാനാധ്യാപകൻ പാറുക്കുട്ടിയുടെ കൈകളിലെത്തിക്കും. ചൂരലോ ചീത്തയോ കൂടാതെ സ്നേഹവും കരുതലും കൊണ്ട് പേരൊന്നു നീട്ടി വിളിച്ച് ഇടയ്ക്കൊക്കെ ഓമന പേരിട്ട് ആ കുട്ടികളെയൊക്കെ മിടുക്കരാക്കി മാറ്റി, പാറുക്കുട്ടി. ഒടുവിൽ സ്കൂൾ ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോഴും കുട്ടികളെ വളർത്തി കൊതി തീർന്നിരുന്നില്ല പാറുക്കുട്ടിക്ക്. പെൻഷൻ പറ്റിയപ്പോൾ കിട്ടിയ പണം മുഴുവൻ ചെലവാക്കി പാറുക്കുട്ടി വാങ്ങിയ ഒരു കുട്ടി ആ വീട്ടു വളപ്പിലുണ്ട്; ഗജവീരൻ ശ്രീകൃഷ്ണപുരം വിജയ്.
പത്തനംതിട്ട ∙ മറ്റൊരു ലോക ഗജദിനം കൂടി കടന്നുപോകുമ്പോൾ കേരളത്തിലെ കാട്ടാനകളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രഫണ്ട് ഇനിയും കുറയാൻ സാധ്യത. കടുവകളുടെയും ആനകളുടെയും സംരക്ഷണത്തിനായുള്ള വ്യത്യസ്ത പദ്ധതികൾ ഒരുമിച്ചാക്കി ഒന്നരമാസം മുൻപ് വന്ന ഉത്തരവാണ് ഈ രാജകീയ വന്യജീവി പദ്ധതികൾക്കു വെല്ലുവിളി ഉയർത്താൻ
6.6 കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചു. അത്രനാൾ ഭൂമിയിൽ വിഹരിച്ച് നടന്ന ദിനോസർ ഉൾപ്പെടെ ഉരഗവർഗത്തിലെ ജീവികളുടെ അന്ത്യത്തിനു വഴിവച്ച സംഭവമായിരുന്നു അത്.
ആനകൾ എങ്ങനെയാണ് കാൻസർ പ്രതിരോധിക്കുന്നത്? ആനകളുടെ കാൻസർ പ്രതിരോധം മനുഷ്യരിൽ കാൻസർ ചികിത്സയിൽ പ്രയോജനപ്പെടുമോ? അടുത്ത കാലത്ത് ശാസ്ത്ര ലോകത്തിനു മുന്നിൽ വന്നതാണ് ഈ ചോദ്യങ്ങൾ. അതിനുള്ള ഉത്തരം തേടാനുള്ള ശ്രമം ശാസ്ത്ര ലോകം ആരംഭിച്ചു കഴിഞ്ഞു. മനുഷ്യനും പ്രതീക്ഷ നൽകുകയാണ് ആനകൾ. ആയുർദൈർഘ്യത്തിൽ
ഇന്ന് ലോക ആനദിനം. ആനകളുടെ കാര്യത്തിലെ വലിയ ദുരൂഹതയാണ് കല്ലാനകൾ. പശ്ചിമഘട്ടത്തിൽ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഈ ചെറു ആനകൾക്ക് അഞ്ചടിമാത്രമാണ് പരമാവധി നീളം വയ്ക്കുന്നതത്രേ. പശ്ചിമഘട്ടത്തിലെ പെപ്പാറ വനമേഖലയിലും മറ്റും ഇവയുണ്ടെന്ന് ഗോത്രവിഭാഗക്കാർ വിശ്വസിക്കുന്നു. നാട്ടാനകൾക്കൊപ്പം
Results 1-10 of 34