Activate your premium subscription today
തിരുവനന്തപുരം ∙ ഡിജിപി അറിയാതെ 4 മാസം മുൻപ് അന്നത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ പൊലീസിൽ രൂപീകരിച്ച സമാന്തര ഇന്റലിജൻസ് സംവിധാനം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പിരിച്ചുവിട്ടു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും ജില്ലാ സ്പെഷൽ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു തനിക്കുമാത്രം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാർ നോഡൽ ഓഫിസർമാരായി നിയമിച്ചത്. ജില്ലാ കമാൻഡ് സെന്ററുകളിൽനിന്നു വിവരങ്ങൾ എഡിജിപിയുടെ ഓഫിസിലെ കൺട്രോൾ റൂമിൽ അറിയിക്കാനായിരുന്നു ഉത്തരവ്.
കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത് കുമാറിനെ താൻ കണ്ടിട്ടുണ്ടാകാമെന്ന് ആർഎസ്എസ് നേതാവ് റാം മാധവ്. അജിത് കുമാറിനെ കണ്ടതിനെക്കുറിച്ച് വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു റാം മാധവ്.
തിരുവനന്തപുരം ∙ തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി തീർത്തുപറഞ്ഞതോടെ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണങ്ങളുടെ ഫലമെന്താവുമെന്നത് ചർച്ചയാവുന്നു. പൂരം വിഷയത്തിൽ മുഖ്യമന്ത്രി വിധി പറഞ്ഞുകഴിഞ്ഞു; ഇനി ആ വിധിയിലേക്കെത്താനുള്ള അന്വേഷണം പൊലീസിൽനിന്നു പ്രതീക്ഷിച്ചാൽ മതിയെന്നാണ് ഇടതുകേന്ദ്രങ്ങളുടെ പോലും ആശങ്ക.
തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ക്രമസമാധാനച്ചുമതല വഹിച്ചിരുന്ന എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനായിരുന്നു സർക്കാർ നിർദേശം. എന്നാൽ ആ റിപ്പോർട്ടിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ പരാമർശമുണ്ടെന്നാണു സൂചന.
തൃശൂർ പൂരം കലക്കല്‍ സംബന്ധിച്ച ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ കീഴിലാണു സംഘം പ്രവര്‍ത്തിക്കുക
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു നീക്കിയതിൽ ഡിജിപിയുടെ നേതൃത്വത്തിൽ നടത്തിയ എസ്ഐടി അന്വേഷണത്തിനു ബന്ധമില്ലെന്നു മുഖ്യമന്ത്രി സമ്മതിച്ചു.
തിരുവനന്തപുരം / തൃശൂർ ∙ തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി എം.ആർ.അജിത്കുമാർ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സിപിഎയിലെ വി.എസ്.സുനിൽകുമാർ ചോദിച്ചിട്ടുപോലും പുറത്തുവിടാതെ ആഭ്യന്തരവകുപ്പ്.
തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതെ ആഭ്യന്തര വകുപ്പ്. എഡിജിപി എം.ആര്. അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവിടാത്തത്. മനോരമ ന്യൂസ് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന്, റിപ്പോർട്ട് രഹസ്യരേഖയാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ മറുപടി.
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് ഉയർന്ന സമീപകാല വിവാദങ്ങളിൽ സിപിഐ സംസ്ഥാന കൗൺസിലിൽ കടുത്ത വിമർശനം. സർക്കാരിനും മുന്നണിക്കും അവമതിപ്പുണ്ടാക്കിയ വിവാദങ്ങളിൽ വേണ്ട രീതിയിൽ ഇടപെടാനും തിരുത്തൽ വരുത്താനും പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നു വിമർശനമുയർന്നു. എന്നാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ വാദം തള്ളി.
തിരുവനന്തപുരം ∙ പ്രതിപക്ഷത്തെ അമ്പരപ്പിച്ച് തുടർച്ചയായി 3 നാൾ അടിയന്തരപ്രമേയത്തിന് ഭരണപക്ഷം അവതരണാനുമതി നൽകി. തൃശൂർ പൂരം, പി.വി.അൻവറിന്റെ ആരോപണങ്ങൾ, എഡിജിപി–ആർഎസ്എസ് കൂടിക്കാഴ്ച, ഹേമ കമ്മിറ്റി റിപ്പോർട്ട്, മുകേഷിന്റെ അറസ്റ്റ് തുടങ്ങി സർക്കാരിനെതിരായ വിവാദങ്ങളുടെ ഘോഷയാത്രയ്ക്കിടെയാണ് ഇക്കുറി നിയമസഭാ സമ്മേളനം ചേരുന്നത്. ദിവസവും ഓരോ വിഷയം സർക്കാരിനെതിരെ പ്രയോഗിക്കുകയാണു പ്രതിപക്ഷത്തിന്റെ പദ്ധതി.
Results 1-10 of 198