Activate your premium subscription today
ഒരേ സമയം രണ്ടു പേർക്ക് ഒരു പെൺകുട്ടിയോട് താൽപ്പര്യം തോന്നുക, അതിൽ ഒരാളെ അവൾ തിരികെയും പ്രണയിക്കുക. കൃത്യമായ സമയമെത്തുന്നത് വരെ മറ്റെയാൾ കാത്തിരിക്കുക. അവൾക്ക് വേണ്ടി അയാൾ അടുത്തൊരാളെ, അടുത്ത ചങ്ങാതിയെ കൊലപ്പെടുത്തുക...
ഇയാൾക്ക് എന്തും ചെയ്യാനുള്ള ഒരു ശരീരം മാത്രമായി താൻ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതാണ് ഇയാൾക്ക് വേണ്ടതെങ്കിൽ എടുത്തോട്ടെ, പിന്നെ ഒരിക്കലും മടങ്ങി വരാതെയിരുന്നാൽ ... ചലിക്കാത്ത ഉടൽ പോലെ എന്റെ മനസ്സും നിശ്ചലമായി.
-നീയിത്ര പൈങ്കിളിയാവല്ലേ എമ്മാ - ഋഷിയുടെ വാക്കുകൾ തലച്ചോറിലേക്ക് കുത്തിയിറങ്ങുന്നു. അതെ, ഞാനെന്നും പൈങ്കിളിയായിരുന്നു. അവനും ആദ്യം അങ്ങനെ തന്നെയായിരുന്നു. പ്രണയത്തിൽ പുരുഷൻ എന്നും ആദ്യം പൈങ്കിളിയാണ്. പെണ്ണ് അപ്പോൾ ഗൗരവത്തിൽ അവനിൽ പ്രണയമുണ്ടോ എന്ന് തിരയുകയാവും. എന്നാൽ അവളിലേക്ക് ആ പൈങ്കിളിയുടെ
എറണാകുളത്തു നിന്നു കോട്ടയത്തേയ്ക്ക് എഴുപത് കിലോമീറ്ററുകളോളമുണ്ട്, രാത്രിയിൽ സ്പീഡിൽ പോയാൽ ഒന്നര മണിക്കൂർ കഷ്ടി മതിയാവും. തൃപ്പൂണിത്തുറയിൽ നിർത്തി ഉദ്ദേശിച്ച പോലെ സമയം ചിലവഴിച്ച് വീട്ടിലെത്താനുള്ള സമയം കൃത്യമാണ്. ഉച്ച കഴിഞ്ഞു എറണാകുളത്ത് നിന്നും ഇറങ്ങിയ വിശാഖ് രാത്രി പന്ത്രണ്ടു മണി വരെ എവിടെയായിരുന്നു?
എമ്മാ നീ ഇപ്പോഴും ഒരു ക്രിമിനലിനു സപ്പോർട്ട് പറയുകയാണ്. ഇത് നല്ലതിനല്ല. അയാൾ അപകടകാരിയാണെന്നു ഋഷിയെ കൊലപ്പെടുത്തിയപ്പോൾ നിനക്ക് മനസ്സിലായതല്ലേ, ഇനി ഞങ്ങളിലാരെയെങ്കിലും നിനക്ക് വേണ്ടിയെന്ന് പറഞ്ഞു അയാൾ കൊന്നു കഴിഞ്ഞാലേ നീ അയാളെ സപ്പോർട്ട് ചെയ്യാതെയിരിക്കൂ അല്ലെ
ശരീരത്തുണ്ടായ മുറിവുകളിൽ നിന്ന് രക്തം വാർന്നാണ് അയാൾ മരണപ്പെട്ടത്. ശരീരത്തിലുണ്ടായിരുന്ന മൃഗത്തിന്റെ നഖത്തിൽ നിന്നേറ്റ പാടുകൾ സർ കണ്ടില്ലേ? അതെ, നായ്ക്കളാണ് എന്നുറപ്പാണോ? അതെ സർ. കൊല നടന്നിരിക്കുന്നത് വൈറ്റില ഭാഗത്ത് വച്ചാണ്.
‘‘എബി ജോസ് പുള്ളാടൻ മിസ്സിംഗ് ആയിരിക്കുന്നു സർ’’ സർക്കിൾ ഓഫീസിൽ മഹേഷും ലാസറും അനിൽ മാർക്കോസിന്റെ മേശയ്ക്ക് എതിർവശത്തായി ഇരിക്കുകയായിരുന്നു. ‘‘അയാളുടെ ഫോൺ ട്രാക്ക് ചെയ്യാൻ പറ്റുന്നുണ്ടോ?’’ ‘‘ഇന്നലെ രാത്രിയാണ് അവസാനമായി ഫോൺ ട്രാക്ക് ചെയ്തത്, ഉദയം പേരൂർ വരെ ഫോൺ ഓൺ ആയിരുന്നു, അതിനു ശേഷം ഫോൺ ഓഫ്
ഞാൻ കുറച്ച് പണം നല്കാനുണ്ടായിരുന്നതിൽ എന്നെ നിവൃത്തികേടിലാക്കിയാണ് ആ സ്ത്രീയെ കൊല്ലാൻ എന്നെ നിർബന്ധിച്ചത്. വേറെ വഴിയില്ലായിരുന്നു സാർ... ആ സ്ത്രീയിലേക്കെത്താൻ ഏറ്റവും നല്ല മാർഗ്ഗം അവരുടെ സുഹൃത്തായ പെൺകുട്ടിയാണെന്നു തോന്നി.
പ്രണയത്തിലേയ്ക്കൊന്നും എത്തിയിട്ടില്ല സാർ. ആളുകളെ ഒരു പേടിയോടെയാണ് ഞാൻ ഇപ്പോഴും കാണുന്നത്, പ്രത്യേകിച്ച് എമ്മയുടെ ഇൻസിഡന്റിനു ശേഷം. പക്ഷേ അയാൾ നല്ലൊരു സുഹൃത്താണെന്ന് തോന്നി.
ആര്യന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. അതും അജ്ഞാതന്റെ സമ്മാനം തന്നെ. എനിക്ക് വേണ്ടിയുള്ള സമ്മാനം. സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കിൽ അയാൾ അന്ന് ഞങ്ങൾ പറഞ്ഞതൊക്കെ കേട്ടിരിക്കുന്നു...
Results 1-10 of 29