Activate your premium subscription today
Monday, Mar 24, 2025
കൊച്ചി ∙ വടുതല കോളരിക്കല്‍ ഈനാസി (84) അന്തരിച്ചു. നിരവധി പത്രങ്ങളുടെ തട്ടാഴം ഏജന്റാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വടുതല സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: ഫിലോമിന (പിഴല ഈരത്തറ കുടുംബാംഗം). മക്കള്‍: മരിയ ഗ്രെയ്സീന (വീക്ഷണം, കൊച്ചി), ആന്‍ സിനി, ആന്റണി സനീഷ്. മരുമക്കള്‍: ആന്റണി ടോണി, സൂരജ് ടി. തോമസ്.
സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു. പുതുക്കോട്ടൈ, മുത്തുപ്പട്ടണം സ്വദേശി ഷാഹുൽ ഹമീദ്(40) ആണ് കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
കുന്നമംഗലം∙ കളൻതോട് ചങ്ങലോട്ട് കോയമുവിന്റെ ഭാര്യ ഖദീജ (72) അന്തരിച്ചു. മക്കൾ: ആയിഷ, ജമീല, സക്കീന, റഷീദ് മരുമക്കൾ: മമ്മു ചങ്ങലോട്ട്, ജാഫർ വാഴക്കാട്, മുസ്തഫ ചെറുവാടി, ഫസീല മുത്തംബലം. മയ്യത്ത് നമസ്കാരം ശനി ഉച്ചക്ക് ഒന്നരയാക്ക് കളൻതോട് മുടപ്പനക്കൽ ജുമുഅ മസ്ജിദിൽ നടക്കും.
ചേർത്തല ∙ തിരക്കഥാകൃത്തും നാടക രചയിതാവുമായ ചേർത്തല കാളികുളം ഇല്ലത്തുവെളി പി.എസ്.കുമാർ (സുരേഷ്കുമാർ –67) അന്തരിച്ചു. ദേശീയ അവാർഡ് നേടിയ ശാന്തം സിനിമയുടെ കഥ കുമാറിന്റെതാണ്. ഇതുൾപ്പെടെ 15 സിനിമകൾക്ക് കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ട്. ഇരുപത്തഞ്ചോളം നാടകങ്ങൾക്കും കഥ എഴുതി.
കൊച്ചി ∙ മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകനും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ പുല്ലുവഴി കാപ്പിള്ളില്‍ വീട്ടില്‍ അഡ്വ. വി.രാജേന്ദ്രന് (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഇടപ്പള്ളി സണ്ണി പാലസിലായിരുന്നു താമസം.
ദോഹ∙ പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. തൃശ്ശൂർ മരുതയൂർ സ്വദേശി ഇക്ബാൽ നാലകത്ത് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.
എടത്വ∙ ചങ്ങംകരി മണമേല്‍ പരേതനായ ശൗരിയുടെ ഭാര്യ ഏലിയാമ്മ സേവ്യര്‍ (കുഞ്ഞമ്മ -95) അന്തരിച്ചു. ചമ്പക്കുളം ചാക്കത്തയില്‍ കുടുംബാംഗമാണ്. സംസ്കാരം മാര്‍ച്ച് 22 ന് ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.
ലണ്ടൻ ∙ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബ്രിട്ടൻ യുദ്ധത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്ന അവസാനത്തെ ബ്രിട്ടിഷ് പൈലറ്റ് ജോൺ പാഡി ഹെമിങ്വേ അന്തരിച്ചു. 105 വയസ്സായിരുന്നു. യുകെ റോയൽ എയർ ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
കോട്ടയം∙ താമരക്കാട്ട് കുടുംബം കല്ലടാന്തിയിൽ ജോസഫ് (പാപ്പച്ചൻ) മകൾ മേഴ്സി (57) അന്തരിച്ചു. ഭൗതിക ശരീരം ബുധൻ രാവിലെ 9 മണിക്ക് കല്ലടാന്തിയിൽ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരശുശ്രുഷകൾ വൈകുന്നേരം 3 മണിക്ക് വീട്ടിൽ ആരംഭിക്കും. സംസ്കാരം സെന്റ് തോമസ് ചർച്ച്, കുറിച്ചിത്താനം. മക്കൾ: എഡ് വിൻ, മെൽവിൻ സഹോദരങ്ങൾ:
എം.എൻ.സി നായരുടെ പൊതുദർശനം മാർച്ച് 23 ന്. എം.എൻ.സി നായർ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ (NAGC), നായർ സർവീസ് സൊസൈറ്റി (NSS) ഓഫ് നോർത്ത് അമേരിക്ക എന്നി സംഘടനകളുടെ പ്രസിഡന്റായിരുന്നു. കൂടാതെ ഫൊക്കാന, കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ എന്നി സംഘടനകളിലും പ്രവർത്തിച്ചിരുന്നു.
Results 1-10 of 1748
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.