Activate your premium subscription today
‘‘ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം ഒടുവിൽ നാം വിജയിച്ചിരിക്കുന്നു. ഇതുവരെ നാം റിപ്പബ്ലിക് ഓഫ് ചൈനയായിരുന്നു. എല്ലാ ലോകരാജ്യങ്ങളും കേൾക്കുക, ഇനി മുതല്‍ ഞങ്ങൾ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയാണ്. ഇതാണ് ഈ രാജ്യത്തെ ജനങ്ങൾക്കായി നിലകൊള്ളുന്ന ഒരൊറ്റ ഭരണകൂടം. തുല്യത, പരസ്പര ബഹുമാനം, രാജ്യത്തിന്റെ അഖണ്ഡത ഇതെല്ലാം ഈ സർക്കാരിനു കീഴിൽ ഭദ്രമായിരിക്കും.’’ 1949 ഒക്ടോബർ ഒന്നിലെ പ്രഭാതമായിരുന്നു അത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ ഹൃദയഭാഗമായ ടിയാനൻമെൻസ്ക്വയറിൽ തടിച്ചുകൂടിയ രണ്ടു ലക്ഷത്തിലേറെ പേരുടെ കരഘോഷങ്ങൾക്കു നടുവിൽനിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലതൊട്ടപ്പൻ മാവോ സെദുങ് പറഞ്ഞ വാക്കുകൾ. ചിയാങ് കൈഷക്കിന്റെ നാഷനലിസ്റ്റ് സർക്കാരിനെ പുറത്താക്കി കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തതിന്റെ അടയാളമായി ആകാശത്ത് മാവോ ഉയർത്തിയ പതാക പാറിപ്പറന്നു; രക്തച്ചുവപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ചു നക്ഷത്രങ്ങൾ പതിച്ച പതാക. ചുറ്റിലും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയ ഗാനം ‘ദ് മാർച്ച് ഓഫ് ദ് വൊളന്റിയേഴ്സ്’ മുഴങ്ങി. വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ആകാശത്തിൽ ഹുങ്കാരശബ്ദം മുഴക്കി. ആയുധങ്ങളേന്തിയ സൈനികരുടെ കരുത്ത് പ്രകടിപ്പിച്ച മാർച്ചിനൊപ്പം മിലിട്ടറി വാഹനങ്ങൾ നിരനിരയായി നീങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അധികാരപൈതൃകത്തിലെ രക്തനക്ഷത്രങ്ങളിലൊന്നായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പിആർസി) പിറക്കുകയായിരുന്നു. ലോകത്തിനു മുന്നിൽ ചൈന ഉദയം ചെയ്ത് 2024 ഒക്ടോബറിൽ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിലൂടെ മാവോ തുടക്കമിട്ട ചൈന, പല കാലം പിന്നിട്ട് ഇന്ന് ഷി ചിൻപിങ്ങിന്റെ സർവാധിപത്യത്തിനു കീഴിലാണ്. ചൈനയുടെ പിറവിയോടൊപ്പം മാവോ ജനങ്ങൾക്ക് ഉറപ്പു നൽകിയ തുല്യത, പരസ്പര ബഹുമാനം തുടങ്ങിയവ എത്രമാത്രം ഇന്നു രാജ്യത്ത് പ്രാവർത്തികമാണെന്ന ചോദ്യവും ബാക്കി. റഷ്യയില്‍ ബോൾഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തതിന്റെ ആവേശം ഉൾക്കൊണ്ടാണ് മാവോയുടെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം അരങ്ങേറിയത്. മാവോയുടെ കീഴിലെ ചൈനയെ ആദ്യമായി രാജ്യമെന്ന നിലയിൽ അംഗീകരിച്ചവയിൽ ഒന്ന് സോവിയറ്റ് യൂണിയനായിരുന്നു (യുഎസ്എസ്ആർ). ചൈനയുടെ പിറവി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആകെ പങ്കെടുത്ത വിദേശ പ്രതിനിധികളാകട്ടെ, സോവിയറ്റ് യൂണിയനിൽനിന്നുള്ള 43 അംഗ സംഘവും. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കപ്പെട്ട് 75 വർഷമാകുമ്പോഴും ലോകം ഉറ്റുനോക്കുന്നത് സോവിയറ്റ് യൂണിയനിലേക്കു തന്നെയാണ്. അതിന് കാരണവുമുണ്ട്. 69 വർഷമായിരുന്നു
ഡ്രോണുകളെ നിര്‍ജീവമാക്കുന്ന ഹൈ പവര്‍ മൈക്രോവേവ് ആയുധങ്ങളുമായി ചൈന. ചൈനയില്‍ നടക്കാനിരിക്കുന്ന സുഹായ് വ്യോമ പ്രദര്‍ശനത്തിനായി കൊണ്ടുവന്ന മൂന്ന് ഹൈപവര്‍ മേക്രോ വേവ് ആയുധങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലോകമെങ്ങും സംഘര്‍ഷമേഖലയില്‍ ഡ്രോണുകള്‍ തലവേദനയാവുമ്പോഴാണ് ഡ്രോണുകളെ
ബെയ്ജിങ്∙ ചൈനയിലെ ഷുഹായ് നഗരത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരുക്കേറ്റു. ഷുഹായ് സ്പോർട്സ് സെന്ററിൽ വ്യായാമം ചെയ്യുകയായിരുന്ന ആളുകൾക്കിടയിലാണ് കാർ പാഞ്ഞുകയറിയതെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായി എഎഫ്പി റിപ്പോർട്ട്ചെയ്തു.
ഹിമാലയൻ മേഖലയിലുള്ള തടാകങ്ങളുടെയും ജലാശയങ്ങളുടെയും വിസ്തൃതി കൂടുന്നതായി കേന്ദ്ര ജല കമ്മിഷൻ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുരുകൽ അതിവേഗത്തിലാകുന്നുവെന്നും ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും ജല കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.
കാല്പന്ത് കളിയിലെ പ്രാവീണ്യം വഴി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാജ്യമാണ് ബ്രസീല്‍. പെലെയുടെയും സീക്കോയുടെയും റൊണാൾഡോയുടെയും ആരാധകരില്ലാത്ത ഒരു രാജ്യവും ഇന്ന് ലോകത്തുണ്ടാകില്ല. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നതിനു പുറമെ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വിസ്തീര്‍ണമുള്ള രാജ്യവുമാണ് (ബ്രസീല്‍. ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജലം പ്രവഹിക്കുന്ന ആമസോണ്‍ നദി ഏതാണ്ട് മുഴുവനായും ബ്രസീലില്‍ കൂടിയാണ് ഒഴുകുന്നത്. ഇതിന്റെ ഇരു ഭാഗങ്ങളിലും ഘോരവനങ്ങളും നിര്ണയിക്കുവാന് പോലും സാധിക്കാത്തത്ര സസ്യജാലങ്ങളും നിറഞ്ഞു നില്ക്കുന്നു. 1825 വരെ പോർച്ചുഗലിന്റെ അധീശത്തിലായിരുന്നത് കൊണ്ടാകാം പോര്‍ച്ചുഗീസ് ആണ് ബ്രസീലിന്റെ രാഷ്ട്രഭാഷ; ഇവരുടെ തലസ്ഥാനം ബ്രസീലിയയും. 2014 മുതല്‍ നിലവില്‍ വന്ന ‘ബ്രിക്സ്’ എന്ന ഓദ്യോഗിക കൂട്ടായ്മയില്‍ ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ബ്രസീലും ഒരു സ്ഥാപക രാജ്യമാണ്. സാധാരണ അന്താരാഷ്ട്ര രംഗത്ത് ഉടലെടുക്കുന്ന വിവാദങ്ങളില്‍ ബ്രസീല്‍ ഭാഗമാകാറില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ രാജ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ബ്രസീല്‍ ചൈനയുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗം ആകുമോ എന്നതായിരുന്നു വാര്‍ത്തയ്ക്ക് കാരണമായ വിഷയം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ബിആർഐയുടെ ഭാഗമാകുവാന്‍ നിശ്ചയിച്ചു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളും മാധ്യമങ്ങളും ബ്രസീൽ ബിആർഐയുടെ ഭാഗമാകേണ്ട എന്ന് തീരുമാനിച്ചു എന്നറിയിച്ചു കൊണ്ടുള്ള വാർത്തകള്‍ പുറത്തുവിട്ടു. പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു നിലപാടുമാറ്റം വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതല്‍ ഗഹനമായ പഠനം ആവശ്യമാണ്.
സ്റ്റാര്‍ വാര്‍സ് സിനിമയലേതുപോലുള്ള അത്യാധുനിക ആയുധം ചൈനീസ് ഗവേഷകർ നിര്‍മ്മിച്ചെന്ന് അവകാശവാദം. ശത്രു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ തന്നെ വച്ചു തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണത്രെ പുതിയ ആയുധം. സ്റ്റാര്‍ വാര്‍സില്‍ ഗ്രഹങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നതായി കാണിച്ചിരിക്കുന്ന 'ഡെത്ത് സ്റ്റാര്‍' ലേസറിന്
ചൈന ഏറ്റവും പുതിയ ചാരവിമാനമായ ജെ-35എയുടെ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. അമേരിക്കയുടെ എഫ്-35 പോര്‍വിമാനവുമായുള്ള അസാധാരണ രൂപസാദൃശ്യമാണ് ചൈനീസ് വിമാനത്തെ പെട്ടെന്നു തന്നെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. അമേരിക്കന്‍ എഫ് 35 പോര്‍വിമാനത്തിന്റെ ഡിസൈന്‍ വിശദാംശങ്ങള്‍ 2009ല്‍ ചൈന
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും നിരാശയുള്ള രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് അദ്ദേഹവുമായി ഏറ്റവുമധികം കൊമ്പുകോർത്ത രാജ്യങ്ങളിലൊന്നും ചൈനയാണ്. വ്യാപാരം, ടെക്നോളജി, സുരക്ഷാ വിഷയങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം സൂപ്പർപവറുകളെന്നു സ്വയം
വിദേശ സ്ഥാപന നിക്ഷേപകർ ഒക്ടോബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചത് 94,000 കോടി രൂപ. റെക്കോർഡ് നിരക്കാണിത്. ഇതിനു മുൻപ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ തോതിൽ പിൻമാറ്റം നടത്തിയത് 2020 മാർച്ചിലായിരുന്നു– 61,973 കോടി രൂപ. അന്ന് കോവിഡിനെ തുടർന്ന് ആഗോള വിപണികളിലാകെ ഇത്തരം പിൻവാങ്ങൽ
അവശ്യ വസ്തുക്കളും സാങ്കേതിക വിദ്യയും നൽകി റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ച് 19 ഇന്ത്യൻ സ്ഥാപനങ്ങൾക്കും രണ്ട് ഇന്ത്യൻ പൗരന്മാർക്കും അമേരിക്ക ബുധനാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്തി.ആയുധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മൈക്രോ ഇലക്ട്രോണിക്സ് പോലുള്ള നിർണായക ഘടകങ്ങൾ ഇന്ത്യൻ കമ്പനികൾ
Results 1-10 of 1950