Activate your premium subscription today
Wednesday, Mar 26, 2025
അബുദാബി ∙ ഗൾഫ് രാജ്യങ്ങളിൽ റമസാനിലെ ഇരുപത്തിയേഴാം രാവ് ഇന്ന്. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി വിശ്വാസികൾ രാത്രി ആരാധനാലയങ്ങളെ ഭക്തിസാന്ദ്രമാക്കുന്നു. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച കേരളത്തിൽ നാളെയാണ് ഇരുപത്തിയേഴാം രാവ്. റമസാനിലെ ഏറ്റവും സവിശേഷമാക്കപ്പെട്ട രാവാണ്
ഇൻകാസ് യുഎഇ കോഴിക്കോട് ജില്ല കമ്മിറ്റി ഷാർജ ∙ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റി ഷാർജയിൽ നടത്തി വരുന്ന ഇഫ്താർ ടെന്റിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ്
അബുദാബി ∙ യുഎഇയിൽ ഗതാഗത നിയമലംഘകർക്കെതിരെ കടുത്ത നടപടി ശുപാർശ ചെയ്യുന്ന പുതിയ ഗതാഗത നിയമം 29ന് പ്രാബല്യത്തിൽ വരും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവും അര ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. സാധുതയില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചാലും സമാന ശിക്ഷ നേരിടേണ്ടിവരും. വ്യക്തിഗത ഗുരുതര കേസുകളിൽ
ഷാർജ ∙ ഈദുൽ ഫിത്ർ അവധിക്കാലത്ത് 5 ലക്ഷത്തിലേറെ യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ഷാർജ രാജ്യാന്തര വിമാനത്താവളം. നാളെ മുതൽ ഏപ്രിൽ 6 വരെയുള്ള കാലയളവിൽ 3,344 വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഇതിലൂടെ 5 ലക്ഷത്തിലേറെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. തിരക്ക്
മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ അന്തരിച്ചു. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
സലാല ∙ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ സദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം
ദുബായ് ∙ യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പരാജയപ്പെടുത്തി. തുറമുഖത്ത് 147.4 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടികൂടി. ദുബായ് കസ്റ്റംസിന്റെ പരിശോധനാ സംഘങ്ങൾ നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്മെന്റിലെ ക്രമക്കേടുകൾ
ദുബായ് ∙ പെരുന്നാളടുത്തതോടെ വിപണി കൂടുതൽ സജീവമായി. വസ്ത്രം, പാദരക്ഷകൾ എന്നിവ വാങ്ങാൻ കുടുംബങ്ങൾ കടകളിലെത്തിക്കൊണ്ടിരിക്കുന്നു. പലയിടത്തും 95 ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയത് സാധാരണക്കാരെ ഏറെ സന്തോഷിപ്പിക്കുന്നു. ഗ്രേറ്റ് ഓൺലൈൻ സെയിൽ മൂന്നാം പതിപ്പിലേക്ക് തിരിച്ചെത്തുമെന്ന് ദുബായ് ഫെസ്റ്റിവൽസ്
റമസാൻ മാസത്തിലെ ഇഫ്താർ സംഗമങ്ങൾ കേവലം ഒരു നോമ്പുതുറ മാത്രമല്ല. ബഹ്റൈനിലെ അസംഖ്യം സംഘടനകളുടെയും കൂട്ടായ്മയുടെയും പരസ്പരമുള്ള ഒത്തു ചേരൽ കൂടിയാണ്. അത് കൊണ്ട് തന്നെ ബഹ്റൈനിലെ ഓരോ ദിവസത്തെയും ഇഫ്താർ സംഗമങ്ങൾ ഏതൊരു സംഘടനയുടേതായാലും പരമാവധി ആളുകളെ അതിൽ ഉൾക്കൊള്ളിക്കാൻ സംഘാടകരും പരമാവധി സംബന്ധിക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ മലയാളിയും ശ്രമിക്കുകയും ചെയ്യുന്നു.
പ്രവാസി ഇന്ത്യാക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ, അക്ബർപൂർ സ്വദേശി ദർശൻ ലാൽ (61) ആണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു മാസമായി റിയാദ്, ഒലയ എസ്എംസി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.