Activate your premium subscription today
ശബരിമല ∙ ഇരുമുടിക്കെട്ടുമായി മല ചവിട്ടി പതിനെട്ടാംപടി കയറി ചാണ്ടി ഉമ്മൻ എംഎൽഎ അയ്യപ്പ സന്നിധിയിൽ. രണ്ടാം തവണയാണ് ശബരിമല ദർശനത്തിന് ചാണ്ടി ഉമ്മൻ എത്തുന്നത്. 2022ൽ ആദ്യമായി മലകയറി ദർശനം നടത്തി. പിന്നെ പറ്റിയില്ല. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് സന്നിധാനത്ത് എത്തിയത്.
തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുതെന്ന് ചെറിയാൻ ഫിലിപ്. ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മൻ. കോൺഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മൻ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാർട്ടിയ്ക്ക് അനുകൂലമാക്കി മാറ്റണമെന്നും ചെറിയാൻ ഫിലിപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് ചുമതല തന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ വിമർശനം. ‘‘അന്ന് പറയേണ്ടെന്നു കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ല. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോകണം’’– അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കർദിനാൾമാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ ശിവഗിരിമഠം പ്രതിനിധിസംഘം പങ്കെടുത്തു.
പുതുപ്പള്ളി ∙ പാലക്കാട്ട് തോറ്റു എന്നു പറയാൻ സിപിഎം ആർജവം കാണിക്കണമെന്നും വോട്ടു ചെയ്ത ജനങ്ങളെ പരിഹസിക്കരുതെന്നും പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ വിജയത്തിനു ശേഷം പുതുപ്പള്ളി വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തിയതായിരുന്നു രാഹുൽ.
തിരുവനന്തപുരം ∙ നിയമസഭയിൽ പ്രതിപക്ഷ ആക്രമണങ്ങളുടെ കുന്തമുനയായിരുന്ന ഷാഫി പറമ്പിലിന്റെ കുറവു നികത്താൻ ഇനി രാഹുൽ മാങ്കൂട്ടത്തിൽ. ടിവി ചാനൽ ചർച്ചകളിൽ യുക്തിസഹമായ വാദങ്ങളുയർത്തി എതിരാളികളെ പ്രതിരോധിക്കുന്ന രാഹുൽ നിയമസഭയിൽ പ്രതിപക്ഷനിരയ്ക്കു മുതൽക്കൂട്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ടി.സിദ്ദീഖ്, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എം.വിൻസന്റ്, ചാണ്ടി ഉമ്മൻ തുടങ്ങിയ യുവനിരയ്ക്കു കൂടുതൽ കരുത്തു പകർന്നാണ് രാഹുലെത്തുന്നത്.
കുറുമ്പനാടം ∙ ഇതു വേർതിരിവുകളില്ലാത്ത സ്നേഹത്തിന്റെ കട. ഡിവൈഎഫ്യുടെ ‘സ്നേഹത്തിന്റെ കട’യിൽ അപ്രതീക്ഷിത അതിഥിയായി ചാണ്ടി ഉമ്മൻ എംഎൽഎ. സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചങ്ങനാശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ മാടപ്പള്ളി മേഖലാ കമ്മിറ്റി ഒരുക്കിയ സ്നേഹത്തിന്റെ
നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്.
കോട്ടയം ∙ പൊതുപരിപാടികളിൽ നിന്നു സ്ഥലം എംഎൽഎ ഒഴിവാക്കുന്നത് സംബന്ധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന് അവകാശ ലംഘന പരാതി നൽകി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ പരിപാടികളിൽ നിന്നു ബോധപൂർവം തന്നെ അവഗണിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ പരാതിയിൽ ആരോപിച്ചു.
Results 1-10 of 278