Activate your premium subscription today
‘റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കും. കയ്യിലുള്ള ടെസ്ല, സ്പേസ് എക്സ് ഓഹരികളെല്ലാം വേഗം വിറ്റൊഴിവാക്കിക്കോളൂ...’ ആമസോൺ തലവൻ ജെഫ് ബസോസ് തന്റെ അടുപ്പക്കാരോട് പറഞ്ഞതാണത്രേ ഇക്കാര്യം. എന്നാലിത് ജെഫ് ബസോസ് വെളിപ്പെടുത്തിയതല്ല, ശതകോടീശ്വരപ്പട്ടികയിലേക്കുള്ള മത്സരത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഇലോണ് മസ്കാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഭരണകൂടത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പുതിയ വകുപ്പിന്റെ തലപ്പത്തേക്കു കൂടി മസ്ക് വരുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന. ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ അമേരിക്കക്കാർ രാജ്യം വിടുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മറ്റൊരു വാർത്ത. വാക്സീൻ വിരുദ്ധനായ വ്യക്തിയെ ആരോഗ്യ സെക്രട്ടറിയാക്കുന്നതു പോലുള്ള നടപടികളിലേക്ക് ട്രംപും കടന്നിരിക്കുന്നു. മുൻപത്തേതിൽനിന്നു മാറി കോലാഹലങ്ങളും അടിപിടികളുമൊന്നും ഇല്ലാതെയായിരുന്നു ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സമാധാനപരമായി തിരഞ്ഞെടുപ്പു കഴിഞ്ഞാലും യുഎസിൽ അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്. നാലു വർഷം മുൻപ് ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ
ഡോണൾഡ് ട്രംപിന്റെ ചരിത്ര വിജയം ന്യൂയോർക്കിലെ മലയാളി സമൂഹം ആഘോഷിച്ചു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ഉജ്ജ്വല രാഷ്ട്രീയ തിരിച്ചുവരവാണ് നടത്തിയത്. ആകെയുള്ള 538 ഇലക്ടറൽ വോട്ടിൽ 312 എണ്ണവും നേടിയാണ് ആദ്ദേഹം മിന്നും വിജയം ഉറപ്പിച്ചത്. 2016 ലെ തിരഞ്ഞെടുപ്പിന് സമാനമായി എല്ലാ പ്രമുഖ സർവ്വേ ഏജൻസികളുടെയും പ്രവചനങ്ങൾ
വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു.
വാഷിങ്ടൻ ∙ മെക്സിക്കോയോടു ചേർന്നുള്ള തെക്കൻ അതിർത്തിവഴിയുൾപ്പെടെ നടക്കുന്ന അനധികൃത കുടിയേറ്റത്തിന് അവസാനം കാണാൻ ഡോണൾഡ് ട്രംപിന്റെ വലംകയ്യായി ടോം ഹോമെൻ തിരിച്ചെത്തുന്നു.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അന്തിമഫലം പുറത്ത്. അരിസോണയിലെ ഫലപ്രഖ്യാപനം കൂടി പൂർത്തിയായതോടെ ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 312 ആയി. 226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് കമല ഹാരിസിന് നേടാനായത്. വിജയം പ്രതീക്ഷിച്ച കമലയെ സംബന്ധിച്ച് 86 വോട്ടുകളുടെ തോൽവി വലിയ തിരിച്ചടിയാണ്.
ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാർട്ടി കടക്കെണിയിൽപ്പെട്ടെന്ന് റിപ്പോർട്ട്. യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോർണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫർ കാഡെലാഗോയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് കുറഞ്ഞത് രണ്ടു കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം – 168.79 കോടി ഇന്ത്യൻ രൂപ) കടത്തിലാണെന്ന വിവരം പുറത്തുവിട്ടത്. ഒക്ടോബർ 16 വരെയുള്ള കണക്ക് പ്രകാരം കമലയുടെ പ്രചാരണ വിഭാഗത്തിന് ഒരു ബില്യൻ (100 കോടി) യുഎസ് ഡോളർ ഫണ്ട് കണ്ടെത്താൻ സാധിച്ചിരുന്നു.
ലോകം കാത്തിരുന്ന യുഎസ് തിരഞ്ഞെടുപ്പ്. ഡോണൽഡ് ട്രംപും കമല ഹാരിസും യുഎസിലെ ഓരോ സ്റ്റേറ്റുകൾ പിടിച്ചടക്കി മുന്നേറുമ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കാണുന്ന അതേ ആവേശത്തോടെയാണ് മലയാളികൾ കണ്ടുനിന്നത്. ഒടുവിൽ ട്രംപ് മുന്നേറ്റം ഉറപ്പിച്ചപ്പോള് ലോകത്തിന് പുതിയ യുഎസ് പ്രസിഡന്റിനെ കൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ അറിയാനായി ഏവരുടേയും താൽപര്യം. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തോളം ലേഖനങ്ങളാണ് പ്രീമിയം കഴിഞ്ഞയാഴ്ച നൽകിയത്. ഇതിൽ കൂടുതൽ ജനങ്ങളെ ആകർഷിച്ച രണ്ട് വാർത്തകൾ ടോപ് 5ലും ഇടംനേടി. ഏകാന്തത വലിയൊരു പ്രശ്നമാണോ? ഇനി ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ മഹാമാരി ‘ഏകാന്തത’ ആയിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതിന്റെ സൂചനകൾ ദക്ഷിണ കൊറിയയിൽ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഇന്ത്യയെ എങ്ങനെയാവും പുതിയ ഭീഷണി ബാധിക്കുകയെന്ന പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. വന്ദേഭാരത് വാർത്തകളിൽ ഇടം നേടുമ്പോൾ അതിനും പതിറ്റാണ്ടുകൾ മുൻപ് ഡൽഹിയിൽ അവതരിച്ച വേഗക്കാരനുണ്ടായിരുന്നു രാജധാനി എക്സ്പ്രസ്. ഇന്നും പത്രാസിൽ മങ്ങലേൽക്കാത്ത രാജധാനിയുടെ പിറവിയും വളർച്ചയും മനോരമ പ്രീമിയം പോയ വാരം നൽകി.
വാഷിങ്ടൻ ∙ അനാരോഗ്യവും ഭരണപരാജയവും വേട്ടയാടുമ്പോഴും വീണ്ടും മത്സരിക്കാനായി അവസാനനിമിഷം വരെ വാശിപിടിച്ച ജോ ബൈഡനാണു കമല ഹാരിസിന്റെ ദയനീയ പരാജയത്തിനു കാരണമെന്ന് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നു. നാണ്യപ്പെരുപ്പവും യുഎസ്–മെക്സിക്കോ അതിർത്തി പ്രശ്നവും നീറിനിന്നത് ബൈഡൻ ഭരണകൂടം അവഗണിക്കുകയും ചെയ്തു.
അഭിപ്രായ സര്വേകള് പ്രവചിച്ചത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പക്ഷേ അമേരിക്കന് ജനത ഡോണൾഡ് ട്രംപിന് നല്കിയതാകട്ടെ അപ്രതീക്ഷിതമായ തകര്പ്പന് വിജയവും.
Results 1-10 of 319