Activate your premium subscription today
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി
കൊച്ചി∙ പിഎസ്സി കോഴ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു യുവമോർച്ച ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ്
പാലക്കാട് ∙ ബിജെപി മുൻ നഗരസഭാംഗം എസ്.പി.അച്യുതാനന്ദൻ താമസിക്കുന്ന വീട് ആക്രമിച്ച കേസിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പിടിയിലായവരിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകരുമുണ്ട്. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയും മണലി സ്വദേശിയുമായ ആർ. രാഹുൽ (22), കൂട്ടാളികളായ കല്ലേപ്പുള്ളി സ്വദേശി അജീഷ്കുമാർ (26), തേങ്കുറുശ്ശി സ്വദേശികളായ അജീഷ് (22), സീനാപ്രസാദ് (25), അനുജിൽ (25) എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ ∙ പിഎസ്സി കോഴ വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പിഎസ്സി ഓഫിസിലേക്കു മാർച്ച് നടത്തി. ഇഎംഎസ് സ്റ്റേഡിയത്തിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പിഎസ്സി ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു.ബാരിക്കേഡ്
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിന് യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിക്കുമെന്ന് ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം രാഹുലിന് കത്തയച്ചു. ദലിത് വിഭാഗത്തിൽ പെട്ട റായ്ബറേലി സ്വദേശിയായ അഭിനവ് പ്രകാശ് ദശകങ്ങൾ ഇന്ത്യ ഭരിച്ച രാഷ്ട്രീയ കുടുംബത്തിലെ ഇളമുറക്കാരനായ രാഹുലിനോട് സംവദിക്കാൻ അനുയോജ്യനാണെന്ന് തേജസ്വി സൂര്യ കത്തിൽ പറഞ്ഞു.
കൊച്ചി∙ വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. സെന്റ് തെരേസസ് കോളജിനു മുന്നിൽനിന്നും കമ്മിഷണർ ഓഫിസിലേക്കു നടത്തിയ പ്രകടനം ലോ കോളജിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.
കോഴിക്കോട്∙ ആത്മാർഥതയുണ്ടെങ്കിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല നടത്തേണ്ടത് എകെജി സെന്ററിനു ചുറ്റുമാണെന്നു യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ. ഡിവൈഎഫ്ഐ കാലാകാലങ്ങളായി കൊണ്ടുനടക്കുന്ന മനുഷ്യച്ചങ്ങല ഇന്നു നാണക്കേടിന്റെ പ്രതീകമായി മാറിയെന്നും ഇടയ്ക്കു മനുഷ്യച്ചങ്ങലയിൽനിന്നു മനുഷ്യ മതിലിലേക്കു പോയെങ്കിലും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും മുക്തരാകാൻ കഴിയുന്നില്ലെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം ∙ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് മർദിച്ചതായി ആരോപിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ടയർ കത്തിച്ച് പൊലീസിനു നേർക്ക് എറിഞ്ഞു.
തിരുവനന്തപുരം ∙ കോൺഗ്രസിനു പിന്നാലെ യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷം. എംജി റോഡിൽ ഗതാഗതം തടഞ്ഞ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും ബാരിക്കേഡിനു മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു.
തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച വിഷയത്തിൽ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
Results 1-10 of 84