Activate your premium subscription today
രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന സ്പിന്നർ ആര്. അശ്വിനെ താരലേലത്തിൽ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സിന്റെ നീക്കം. 38 വയസ്സുകാരനായ അശ്വിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നില്ല. താരലേലത്തിൽ അശ്വിനെ വീണ്ടും സ്വന്തമാക്കാൻ രാജസ്ഥാൻ ശ്രമിച്ചാലും ചെന്നൈ സൂപ്പർ കിങ്സുമായി ശക്തമായ പോരാട്ടം നടത്തേണ്ടിവരും.
ഐപിഎൽ താരലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങളിൽ കൂടുതല്‍ വില പേസർ ജസ്പ്രീത് ബുമ്രയ്ക്ക്. 18 കോടി രൂപയ്ക്കാണ് മുംബൈ ബുമ്രയെ നിലനിർത്തിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും സൂര്യകുമാർ യാദവിനും 16.35 കോടി രൂപ വീതം ലഭിക്കും. മുൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്ത സീസണിലും മുംബൈയില്‍ തുടരും. 16.30 കോടിയാണ് രോഹിത്തിനു ലഭിക്കുക.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കളിക്കാൻ എം.എസ്. ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. കളിക്കുമോ ഇല്ലയോ എന്ന കാര്യം ഒക്ടോബർ 31ന് മുൻപ് അറിയിക്കാമെന്നാണു ധോണി വ്യക്തമാക്കിയിരിക്കുന്നതെന്ന് കാശി വിശ്വനാഥൻ പ്രതികരിച്ചു. ഒക്ടോബർ 31 വരെയാണ് നിലനിർത്തുന്ന താരങ്ങളെക്കുറിച്ചു തീരുമാനിക്കാൻ
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ഇക്കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു തോറ്റശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ എം.എസ്. ധോണി ഒരു സ്ക്രീനില്‍ ഇടിച്ച് രോഷം തീർത്തുവെന്ന മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിന്റെ വെളിപ്പെടുത്തൽ തള്ളി ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. ഇങ്ങനെയൊരു
മുംബൈ∙ കഴിഞ്ഞ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു തോറ്റശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ എം.എസ്. ധോണി ഒരു സ്ക്രീനില്‍ ഇടിച്ച് രോഷം തീർക്കാൻ ശ്രമിച്ചതായി മുൻ ഇന്ത്യന്‍ താരം ഹര്ഭജൻ സിങ്. കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആഹ്ലാദത്തിൽ
സൂപ്പർ താരം എം.എസ്.ധോണി ഇത്തവണ ഐപിഎലിൽ മത്സരിക്കുക അൺ ക്യാപ്ഡ് പ്ലെയറായി.കഴിഞ്ഞ 5 വർഷമായി രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരിക്കുകയോ ബിസിസിഐയുടെ സെൻട്രൽ കരാറിൽ 5 വർഷമായി ഇല്ലാതിരിക്കുകയോ ചെയ്യുന്ന താരങ്ങളെ അൺ ക്യാപ്ഡ് പ്ലെയറായി ഉൾപ്പെടുത്താമെന്ന് ഐപിഎൽ ഗവേണിങ് കമ്മിറ്റി അറിയിച്ചു. ഇന്ത്യൻ ആഭ്യന്തര താരങ്ങൾ ഉൾപ്പെടുന്ന വിഭാഗമാണിത്.
മുംബൈ∙ ദീർഘകാലം കളിക്കാരനായും കഴിഞ്ഞ സീസണിൽ ബോളിങ് പരിശീലകനായും ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ തിളങ്ങിയ വെസ്റ്റിൻഡീസ് താരം ഡ്വെയിൻ ബ്രാവോ പുതിയ തട്ടകത്തിലേക്ക്. ചെന്നൈയുമായുള്ള വർഷങ്ങൾ നീണ്ട ബന്ധം വിച്ഛേദിച്ച ബ്രാവോ, വരുന്ന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാകും. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഓരോ ടീമുകൾക്കും എത്ര താരങ്ങളെ നിലനിർത്താമെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന ടീമുകളുടെ പ്രഖ്യാപനവും വൈകുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചു താരങ്ങളെ ടീമിനൊപ്പം നിർത്താനാണ് ആലോചിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു
ചെന്നൈ∙ ശാന്തതയുടെ ആൾരൂപമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെന്നാണ് പൊതുവേയുള്ള ചിത്രമെങ്കിലും, ചില സമയങ്ങളിൽ ധോണിക്കും നിയന്ത്രണം നഷ്ടമാകാറുണ്ടെന്ന് വെളിപ്പെടുത്തി ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്കൊപ്പം കളിച്ചിരുന്ന മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്. ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ
ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് താരം മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് മുപ്പത്തേഴുകാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് തോൽവി വഴങ്ങിയ 2024 ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലാണ് മൊയീൻ അലിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരം. അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് മൊയീൻ അലി വ്യക്തമാക്കി.
Results 1-10 of 611