Activate your premium subscription today
ബ്രിസ്ബേൻ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ രക്ഷിക്കാൻ, ഓപ്പണറായി സാങ്കേതികത്തികവുള്ള രാഹുൽ ദ്രാവിഡിനെ കളിപ്പിക്കുന്നതാകും ഉചിതമെന്ന് ഓസീസ് താരം മാത്യു ഹെയ്ഡൻ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം ചാനലിലെ ചർച്ചയ്ക്കിടെയാണ് കെ.എൽ. രാഹുലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആളു
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുലിന് രക്ഷയായി സ്കോട് ബോളണ്ടിന്റെ നോബോൾ. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടപ്പെട്ട് തകർച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക്ക്, പിന്നാലെ സ്കോട് ബോളണ്ടിന്റെ പന്തിൽ കെ.എൽ. രാഹുലിന്റെ വിക്കറ്റും നഷ്ടമായതാണ്. എന്നാൽ, ഈ പന്ത് നോബോളായത് ഭാഗ്യമായി. ഇതേ ഓവറിൽ രാഹുൽ നൽകിയ ബുദ്ധിമുട്ടേറിയ ക്യാച്ച് സ്ലിപ്പിൽ ഉസ്മാൻ ഖവാജ കൈവിട്ടതും ഭാഗ്യമായി.
കെ.എൽ. രാഹുൽ അടുത്ത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനായേക്കും. താരലേലത്തിൽ 14 കോടി രൂപയ്ക്കാണ് ലക്നൗ വിട്ടെത്തിയ രാഹുലിനെ ഡൽഹി സ്വന്തമാക്കിയത്. രാഹുലിനായി ലേലത്തിൽ മുന്നിലുണ്ടാകുമെന്നു കരുതിയിരുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഏതാനും നീക്കങ്ങൾക്കൊടുവിൽ പിൻവാങ്ങിയത് ആരാധകരെ ഞെട്ടിച്ചു.
പെർത്ത്∙ ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെ ‘ട്രോളി’ ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഓസീസിനെതിരെ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈ ബോളർമാരിൽ ഒരാളായ സ്റ്റാർക്കിനെ, ‘പന്തിനു തീരെ വേഗം പോരാ’ എന്നു പറഞ്ഞാണ് ജയ്സ്വാൾ പരിഹസിച്ചത്. ചെറുചിരിയോടെ അടുത്ത പന്തിന്റെ റണ്ണപ്പിനായി നടന്നുനീങ്ങിയ സ്റ്റാർക്ക്, കാര്യമായ പ്രതികരണത്തിനു മുതിർന്നതുമില്ല.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കെ.എൽ. രാഹുൽ പുറത്തായ സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. രാഹുൽ പുറത്താകുന്നതിനു മുൻപ് ഡിആർഎസ് എടുത്തപ്പോൾ തേർഡ് അംപയര് മറ്റൊരു ആംഗിളിൽനിന്നുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതു ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പ്രതികരിച്ചു
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുൽ പുറത്തായതിനെച്ചൊല്ലി വിവാദം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ച നേരിട്ടപ്പോൾ, പ്രതീക്ഷയായത് കെ.എൽ. രാഹുലിന്റെ ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ്ങായിരുന്നു. എന്നാൽ ദൗർഭാഗ്യകരമായി പുറത്താകാനായിരുന്നു താരത്തിന്റെ വിധി.
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി താരങ്ങളുടെ ഫോം ‘ടെസ്റ്റ്’ ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒരുക്കിയ ഇന്ത്യ–ഇന്ത്യ എ പരിശീലന മത്സരത്തിൽ, സൂപ്പർതാരം വിരാട് കോലി ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയതായി റിപ്പോർട്ട്. താരങ്ങൾക്ക് ഓസീസ് മണ്ണിൽ മത്സരം
ലക്നൗ സൂപ്പർ ജയന്റ്സ് നിലനിർത്താതിരുന്നതോടെ ഈ മാസം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാലേലത്തിനുള്ള തയാറെടുപ്പിലാണു കെ.എൽ. രാഹുൽ. ലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉൾപ്പടെയുള്ള ടീമുകൾ രാഹുലിനായി ശ്രമം നടത്തുമെന്നാണു വിവരം. ടീമിനു വേണ്ടി കളിക്കുന്ന താരങ്ങളെയാണ് ആവശ്യമെന്ന ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ വാക്കുകൾ കെ.എൽ. രാഹുലിനെ
മുംബൈ ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പരിശീലകൻ ഗൗതം ഗംഭീർ. രോഹിത്തിന് കളിക്കാനാകാതെ വന്നാൽ, സ്വാഭാവികമായും ഉപനായകൻ ജസ്പ്രീത് ബുമ്രയാകും ഇന്ത്യയെ നയിക്കുകയെന്ന് ഗംഭീർ വ്യക്തമാക്കി. രോഹിത് കളിച്ചില്ലെങ്കിലും പകരം കളിക്കാൻ ഇന്ത്യയ്ക്ക് താരങ്ങളുണ്ടെന്നും, പകരക്കാരില്ലാത്ത സാഹചര്യമില്ലെന്നും ഗംഭീർ പ്രതികരിച്ചു. വിരാട് കോലിക്കെതിരെ വിമർശനം ഉന്നയിച്ച റിക്കി പോണ്ടിങ്ങിനോട്, ഓസ്ട്രേലിയയുടെ കാര്യം നോക്കിയാൽ മതിയെന്നും ഗംഭീർ പറഞ്ഞു.
മെൽബൺ∙ ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ എയ്ക്ക് ദയനീയ തോൽവി. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബാറ്റിങ്ങിൽ പൂർണമായി നിരാശപ്പെടുത്തിയ ഇന്ത്യയെ, ആറു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഇന്ത്യ എ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 47.5 ഓവറിൽ ഓസ്ട്രേലിയ എ മറികടന്നു. അർധസെഞ്ചറി നേടിയ സാം കോൺസ്റ്റാസാണ് (128 പന്തിൽ പുറത്താകാതെ 73) ഓസീസിന്റെ ടോപ് സ്കോറർ. ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ, ബോർഡർ – ഗാവസ്കർ ട്രോഫിക്കു മുന്നോടിയായുള്ള രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങി.
Results 1-10 of 318