Activate your premium subscription today
‘‘നിങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ ചിലർ ഞങ്ങളുടെ സ്ഥാനാർഥിയെ മോഷ്ടിച്ചു. നിങ്ങൾക്ക് അവരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്ത് ജനാധിപത്യം സംരക്ഷിക്കൂ’’ – ഒരു കാലത്ത് അരാഷ്ട്രീയത്തിന്റെ നേർചിത്രമെന്ന് പല രാഷ്ട്രീയ പാർട്ടികളും വാദിച്ച നോട്ടയ്ക്കു വേണ്ടി വോട്ട് അഭ്യർഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ സജ്ജൻ വർമ സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. സ്വന്തം സ്ഥാനാർഥിയെ അവസാന നിമിഷം ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചതോടെ മത്സരിക്കാനാളില്ലാതെ നോട്ടയെ പിന്തുണയ്ക്കേണ്ടി വന്നു ഇൻഡോറിലെ കോൺഗ്രസിന്. എന്നാൽ ബിജെപിയുടെ താമരപ്പാടത്ത് കോൺഗ്രസിന്റെ ‘നോട്ട’ തന്ത്രം വിജയിച്ചെന്നു വേണം പറയാൻ.
കുറച്ചു വർഷങ്ങളായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരു രഹസ്യം തേടി മധ്യപ്രദേശിലെ ഇൻഡോറിലേക്ക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്താറുണ്ട്. 2017 മുതൽ ‘വൃത്തിയുടെ നഗരം’ എന്ന നേട്ടം സ്വന്തമാക്കിയ ഇൻഡോറിൽനിന്ന്, ആ നേട്ടത്തിന് പിന്നിലുള്ള വിജയമന്ത്രം കണ്ടു പഠിച്ച് അവരുടെ നാട്ടിൽ നടപ്പിലാക്കാനാണ് ഈ യാത്ര. തുടർച്ചയായി ഏഴാം വട്ടവും ഇൻഡോർ ഒന്നാം സ്ഥാനത്തുനിന്ന് പുറത്തായില്ല. പക്ഷേ ഇത്തവണ ചെറിയൊരു മാറ്റമുണ്ടായി, ഒന്നാം സ്ഥാനം ഗുജറാത്തിലെ വജ്രനഗരമെന്ന വിശേഷണമുള്ള സൂറത്തുമായി ഇൻഡോറിനു പങ്കുവയ്ക്കേണ്ടി വന്നു. രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ വീണ്ടും ഇൻഡോറും സൂറത്തും വാർത്തകളിൽ നിറയുകയാണ്. വൃത്തിയുടെ കാര്യത്തിലല്ലെന്നു മാത്രം. ജനാധിപത്യത്തിൽ ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ചില ശീലങ്ങളുടെ കേന്ദ്രമായിട്ടാണ് സൂറത്തും തൊട്ടുപിന്നാലെ ഇൻഡോറും കടന്നുവന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്നതിലൂടെയാണ് സൂറത്ത് വാർത്തകളിൽ നിറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയും ബിജെപി സ്ഥാനാർഥിയൊഴികെ മറ്റെല്ലാ സ്ഥാനാർഥികളും ദുരൂഹമായി അവരുടെ പത്രിക പിൻവലിക്കുകയും ചെയതതോടെയാണ് സൂറത്തിൽ ബിജെപി വോട്ടെടുപ്പിനു മുൻപുതന്നെ എതിരില്ലാ ജയം സ്വന്തമാക്കിയത്.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബം നാമനിർദേശ പത്രിക പിൻവലിച്ചു. ബിജെപി എംഎൽഎ രമേശ് മെൻഡോലയുടെ കൂടെ കലക്ടറേറ്റിലെത്തിയ അക്ഷയ്, സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.
ഇന്‍ഡോർ∙ ഇരുനില വീട്, ഭൂമി, മോട്ടർ സൈക്കിൾ, 20,000 രൂപയുടെ സ്മാർട്ട്ഫോൺ, രണ്ടര ലക്ഷം രൂപ.... ആറാഴ്ച കൊണ്ട് മധ്യപ്രദേശിലെ ഇൻഡോറിലെ ഇന്ദ്രാ ബായി എന്ന സ്ത്രീ സമ്പാദിച്ചതാണ് ഇത്രയൊക്കെ. സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിനു വിട്ടാണ് ഇന്ദ്രയുടെ സമ്പാദ്യം. ഭിക്ഷാടനത്തിനും കുട്ടികളെ കുറ്റകൃത്യത്തിനു നിർബന്ധിച്ചതിനും പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്ത ഇന്ദ്രയെ റിമാൻഡ് ചെയ്തു. 2, 3, 7, 8, 10 വയസ്സുള്ള അഞ്ചു കുട്ടികളാണ് ഇന്ദ്രയ്ക്കുള്ളത്.
2023ൽ രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ റാങ്കിങ്ങിൽ ഇൻഡോറിനൊപ്പം മറ്റൊരു നഗരം കൂടി ഇടംപിടിച്ചു; അതു ഗുജറാത്തിലെ സൂറത്താണ്; ഇന്ത്യയുടെ ഡയമണ്ട് നഗരമായ സൂറത്ത്. സൂറത്തിന് ഒട്ടും വൃത്തിയില്ലാത്ത ഒരു ചരിത്രമുണ്ട്. ആ ചളിക്കുണ്ടിൽ നിന്നാണു സൂറത്ത് ഉയർത്തെഴുന്നേറ്റു രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറിയത്.
കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തുന്ന 2023ലെ ശുചിത്വ സർവേയിൽ ഇൻഡോറും സൂറത്തുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇൻഡോർ ഒന്നാം റാങ്ക് നേടുന്നത് തുടർച്ചയായ ഏഴാം വർഷം. സൂറത്ത് ഒന്നാം റാങ്കിലെത്തുന്നത് ആദ്യം. ആ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചു സൂറത്ത് കോർപറേഷനിലെ ആരോഗ്യകാര്യങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ ഡോ. ആശിഷ് കെ. നായിക്കിനു വാട്സാപിൽ അഭിനന്ദന സന്ദേശമയച്ചു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടി സന്ദേശം കിട്ടി. കാര്യങ്ങളോട് ഉടനടിയാണു പ്രതികരണം. ഈ രീതി തന്നെയാണു സൂറത്ത് ഒന്നാം റാങ്കിലേക്ക് എത്തിയതിന്റെ ഒരു കാരണവും.
ഇൻഡോർ∙ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പങ്കാളിയെ കത്രിക കൊണ്ട് കുത്തിക്കൊന്നശേഷം മൃതദേഹം വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ സ്വദേശിയായ പ്രവീൺ സിങ് ധാക്കദ് (24) ആണ് അറസ്റ്റിലായത്. 20 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഡിസംബർ 7ന് ഇൻഡോറിലെ റാവുജി ബസാർ ഏരിയയിലാണ് സംഭവം നടന്നത്.
ഇൻഡോർ (മധ്യപ്രദേശ്)∙ വിവാഹേതരബന്ധത്തിനു നിർബന്ധിച്ചതിന്റെ പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയും ഭർത്താവും ഹോട്ടൽ ഉടമയെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തി. ഹോട്ടൽ ഉടമയായ രവി താക്കൂർ, കാമുകി സരിത താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംമ്ത ഏലിയാസ് പിങ്കി എന്ന യുവതിയെയും ഭർത്താവ് നിതിനെയും പൊലീസ്
ഭോപ്പാല്‍∙ മധ്യപ്രദേശില്‍ വളര്‍ത്തുനായ്ക്കള്‍ തമ്മിലുള്ള വഴക്ക് ഉടമകള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഇന്‍ഡോറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബാങ്കില്‍ സുരക്ഷാ ജീവനക്കാരനായ രാജ്പാല് സിങ് രജാവത്ത്, വീടിന്റെ ബാല്‍ക്കണിയില്‍നിന്നു രാത്രി അയല്‍ക്കാരായ രണ്ടു
ഇൻഡോർ∙ മധ്യപ്രദേശിലെ ഇൻഡോറിൽ വയറു വേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ്
Results 1-10 of 23