ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോ മത്സ്യം പിടികൂടി

Mail This Article
×
കാഞ്ഞങ്ങാട് ∙ ഭക്ഷ്യയോഗ്യമല്ലാത്ത 10 കിലോഗ്രാം മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ നശിപ്പിച്ചു. തിലാപ്പിയ ഇനത്തിൽ പെട്ട മീനാണ് പിടിച്ചെടുത്തത്. പഴകി ദ്രവിച്ച മീനാണ് പിടിച്ചെടുത്തത്. കലക്ടർ കെ.ഇമ്പശേഖർ നിയോഗിച്ച സംയുക്ത അന്വേഷണ സംഘം ജില്ലയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ ആണ് നേതൃത്വം നൽകുന്നത്. ഫിഷറീസ് ഓഫിസർ കെ.എസ്.ടെസ്സി. ഭക്ഷ്യ സുരക്ഷാ ഓഫിസർമാരായ അനൂപ് ജേക്കബ്, ഡോ. ബിനു ഗോപാൽ പൊലീസുദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.കൃത്യമായി ഐസ് ഉപയോഗിക്കാത്തതിനാലാണ് മത്സ്യം പഴകിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധനകൾ തുടർന്നും ഉണ്ടാകുമെന്നും ട്രോളിങ് മുതലെടുത്ത് പഴകിയ മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.