ADVERTISEMENT

ദുബായ് ∙ തൊഴിലവസരങ്ങൾ തേടി യുഎഇയിലെത്തിയവർക്ക് സന്തോഷ വാർത്ത; രാജ്യത്തെ തൊഴിൽ വിപണി ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയിരിക്കുന്നു. ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് റിപ്പോർട്ട് 2024 പ്രകാരം രണ്ട് പ്രധാന സൂചികകളിൽ ഒന്നാം സ്ഥാനത്താണ്. തൊഴിലവസരങ്ങളിലും വ്യാവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിലും രാജ്യം ലോകമെമ്പാടും മികച്ച സ്ഥാനമാണ് നേടിയിട്ടുള്ളത്. ഈ മേഖലകളിലെ മുൻനിര ആഗോള കേന്ദ്രമെന്ന ഖ്യാതി ഇതോടെ ഉറപ്പിച്ചു. കൂടാതെ, ഇമിഗ്രേഷൻ നിയമങ്ങളിൽ യുഎഇ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐഐഎംഡി) പ്രസിദ്ധീകരിക്കുന്ന വാർഷിക രേഖയാണ് ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് റിപോർട്ട്. സംരംഭങ്ങൾക്ക് സുസ്ഥിര വളർച്ച കൈവരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ക്ഷേമം വർധിപ്പിക്കാനും കഴിയുന്ന അന്തരീക്ഷം വളർത്തിയെടുക്കാനുള്ള രാജ്യങ്ങളുടെ കഴിവ് ഇത് വിലയിരുത്തുന്നു.

സാമ്പത്തിക പ്രകടനം, ഗവൺമെന്റ് കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ മത്സരക്ഷമതയുടെ വിവിധ വശങ്ങൾ അളക്കുന്ന വിപുലമായ സാമ്പത്തിക ഡാറ്റയുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണ് റിപോർട്ട് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. യുഎഇ ആഗോള അംഗീകാരം നേടിയതോടെ ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോവിഡ‍്19ന് ശേഷം യുഎഇയിലേയ്ക്ക് ഇന്ത്യയിൽ നിന്നടക്കം തൊഴിലന്വേഷകരുടെ വൻ ഒഴുക്കാണ്. ഇവരിൽ യോഗ്യതയുള്ള ഭൂരിഭാഗം പേർക്കും ജോലി ലഭിച്ചിട്ടുമുണ്ട്.

English Summary:

UAE Rises in IMD World Competitiveness Report 2024 in Employment and Industrial Dispute Resolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com