കുവൈത്ത്: ലഹരി മരുന്ന് നിർമിക്കുന്ന രഹസ്യ കേന്ദ്രം കണ്ടെത്തി; ഒരു പ്രതി പിടിയിൽ
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തില്‍ ലിറിക്ക ഗുളികകള്‍ നിര്‍മിക്കുന്ന രഹസ്യ കേന്ദ്രം നാര്‍ക്കോട്ടിക് കണ്ട്രോള് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തി. സംഭവത്തില്‍ പൗരത്വരഹിത വിഭാഗത്തില്‍ (ബെഡൂണ്‍) ഉള്‍പ്പെട്ട ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. സമഗ്രമായ അന്വേഷണവും നിരീക്ഷണത്തിന് ശേഷം നടത്തിയ ഓപ്പറേഷനില്‍ വില്ക്കാന് തയ്യറാക്കിവച്ചിരുന്നു 30,000 ലിറിക്ക ക്യാപ്സ്യൂളുകള് 6 കിലോഗ്രാം ലിറിക്ക പൗഡര്‍, 2,500 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 100 ഗ്രാം ഹാഷിഷ്, തുടങ്ങി ലഹരിമരുന്ന് നിമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.
പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ലഹരിമരുന്ന് സംബന്ധിച്ച് സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എമര്‍ജന്‍സി നമ്പര്‍ (112) അല്ലെങ്കില്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാര്‍ക്കോട്ടിക് കണ്ട്രോള് ഹോട്ട്ലൈന്‍ (1884141) വഴി അറിയിക്കാന്‍ ജനങ്ങളോടെ അഭ്യർഥിച്ചിട്ടുണ്ട്.