ADVERTISEMENT

60,000 എന്നത് നമുക്കിന്ന് വെറുമൊരു സംഖ്യയല്ല. കേരള അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോ‍ളജി പുറത്തുവിട്ട, കേരളത്തിൽ ഒരു വർഷം പുതുതായി കാൻസർ രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണമാണിത്. 2030 ആകുമ്പോൾ ഇത് 66,000 ആയി ഉയരാം. നേരത്തേ കണ്ടെത്തിയാൽ പൂർണമായി ചികിൽസിച്ച് ഭേദമാക്കാമെങ്കിലും ചികിൽസകളെക്കുറിച്ചുള്ള അറിവില്ലായ്മ രോഗസ്ഥിതി വഷളാക്കുന്നു. കാൻസർ കൂടുതലുള്ളത് പുരുഷന്മാരിലാണ്. ശ്വാസകോശ കാൻസർ, ഹെഡ് ആൻഡ് നെ‍ക്ക് കാൻസർ, പ്രോ‍സ്റ്റേറ്റ് കാൻസർ തുടങ്ങിയവയാണ് ഇവരിൽ ഭൂരിഭാഗത്തിനും. സ്തനാർബുദം, തൈറോയ്ഡ് കാൻസർ എന്നിവയാണു സ്ത്രീകളിൽ കൂടുതലായുള്ളത്. ഒരു ലക്ഷം സ്ത്രീകളിൽ 15,000 പേർക്കും സ്തനാർബുദ‍മുണ്ട്. ഇതിൽ 10,000 പേർക്കും ശസ്ത്രക്രിയ ആവശ്യമുണ്ട്. ഈ വർഷത്തെ കാൻസർ ദിനാചരണത്തിന്റെ മുദ്രാവാക്യം ‘ക്ലോസ് ദ് കെയർ ഗ്യാപ്’ എന്നതാണ്. കാൻസർ രോഗത്തക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മനോരമ ഒാൺലൈനും െഎഎംഎ കോട്ടയവും ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ െഎഎംഎ കോട്ടയം പ്രസിഡന്റും കൺസൽറ്റന്റ് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജനുമായ ഡോ. ബിബിൻ പി.മാത്യുവും കൺസൽറ്റന്റ് മെഡിക്കൽ ഒാങ്കോളജിസ്റ്റ് ഡോ. ഉണ്ണി എസ്.പിള്ളയും സംസാരിക്കുന്നു

 

 

മുൻപ് കാൻസർ എന്നത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു രോഗമായിരുന്നെങ്കിൽ ഇന്ന് സർവസാധാരണ രോഗമായി മാറിയിരിക്കുന്നു. ഒരു വ്യക്തിക്ക് കാൻസർ വരാനുള്ള ചാൻസ് അവരുടെ ലൈഫ് ടൈമിൽ നൂറു പേരെ എടുത്തു കഴിഞ്ഞാൽ 38 മുതൽ 40 ശതമാനം വരെയാണ്. അതായത് മൂന്നിൽ ഒരാൾക്ക് ഈ രോഗം പിടിപെടാം. ഇത് ആഗോള തലത്തിലുള്ള കണക്കാണ്. നമ്മുടെ സംസ്ഥാനത്ത് അത്രയും എത്തിയിട്ടില്ലെന്നു കരുതി ആശ്വസിക്കാം. കൃത്യമായ സ്ഥിതി വിവര കണക്കുകളില്ലെങ്കിലും കേരളത്തിൽ ഒരു വർഷം പുതിയ 45000 കാൻസർ കണ്ടെത്തുന്നുണ്ട്. വളരെ അടുത്തു തന്നെ ഇത് ഒരു 60000 എന്ന കണക്കിലേക്കെത്തും. ഈ ഒരു കണക്ക് പരിശോധിച്ചാൽ നമ്മുടെ നാട്ടിൽ ഏഴിൽ ഒരാൾക്ക്  എന്ന കണക്കിൽ കാൻസർ വരാനുള്ള സാധ്യത ഉണ്ടെന്നു കാണാം. ഓരോ വർഷം കൂടുംന്തോറും ഈ കണക്ക് മുൻപോട്ട് പോകുകയാണ്. എങ്ങനെ കാൻസർ പ്രതിരോധിക്കാം എങ്ങനെ വരാതെ നോക്കാം എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്

 

അപൂർവരോഗത്തിൽ നിന്ന് സർവസാധാരണ രോഗത്തിലേക്ക് എത്തിയതിനുപ്രധാനമായും രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന് കാൻസർ ഒരുപാട് കൂടിയിട്ടുണ്ട്. പുതുതായി ഒരുപാട് കാൻസർ കണ്ടുപിടിക്കുന്നുണ്ട്. അതുപോലെ തന്നെ രോഗം കണ്ടു പിടിക്കപ്പെടുന്നവർ പെട്ടെന്നു മരിച്ചു പോകുന്നില്ല. അതിൽ പല ആളുകളും കാൻസറിന് ചികിത്സിക്കുന്നു. പലരുടെയും അസുഖം മാറി അവർ ദീർഘകാലം ജീവിച്ചിരിക്കുന്നു. നാലാം ഘട്ടത്തിൽ രോഗം കണ്ടുപിടിക്കുന്ന രോഗികൾ പോലും രണ്ടു രണ്ടര വർഷം വരെ അതിജീവിക്കുന്നുണ്ട്. 

 

സമൂഹത്തിലേക്കു നോക്കുകയാണെങ്കിൽ പലരും കാൻസർ രോഗികളായിരിക്കും. അല്ലെങ്കിൽ അവരുടെ വീട്ടിൽ ആരെങ്കിലും രോഗി ആയിരിക്കും. അല്ലെങ്കിൽ അയൽക്കാരോ പരിചയത്തിലുള്ള ആൾക്കാരോ ഒക്കെ രോഗികളായിരിക്കും. ഇതു വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ്.

 

സ്തനത്തിൽ ഒരു തടിപ്പ് പ്രത്യക്ഷപ്പെട്ടാൽ മടിയോ നാണക്കേടോ ഒക്കെ കാരണം പുറത്തു പറയാതെ അത് അഡ്വാൻസ് സ്റ്റേജിൽ എത്തിയ ശേഷം തീരെ നിവർത്തിയില്ലാതെ ചികിത്സയ്ക്കെത്തുന്നവരുണ്ടെന്ന് ഡോ. ബിബിൻ  പറയുന്നു. രോഗലക്ഷണങ്ങൾ  കണ്ടാലും ആശുപത്രിയിലേക്കു പോകാൻ പലർക്കും പേടിയാണെന്നും ഇതുവരെയുള്ള അനുഭവങ്ങൾ വച്ച് ഡോ. ഉണ്ണി സാക്ഷ്യപ്പെടുത്തുന്നു.  എന്തോ കുഴപ്പം ഉണ്ടെന്ന് അവർക്കറിയാം. പക്ഷേ പല കാര്യങ്ങൾക്കൊണ്ടും ചികിത്സയ്ക്കായി എത്തില്ല. അതു വച്ചോണ്ടിരുന്നു പലപ്പോഴും ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് ചികിത്സ തേടിയെത്തുന്നത്. താമസിക്കുന്തോറും രോഗം ഗുരുതരമാകും. ചികിത്സയുടെ കാഠിന്യവും കൂടും. 

Content Summary : World Cancer day 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com