Activate your premium subscription today
ഉണ്ണിയേശുവിന്റെ വരവറിയിച്ച് ഒരു ക്രിസ്മസ് കാലം കൂടെ ആഗതമാവുകയായി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായെത്തുന്ന ക്രിസ്മസ് രാവിനു പകിട്ടേകാൻ ഇതാ പുത്തൻ ഈണങ്ങളും എത്തിക്കഴിഞ്ഞു. പാട്ടുവീഞ്ഞൊഴുകുന്ന, ആഘോഷ ലഹരി നിറയ്ക്കുന്ന ക്രിസ്മസ് കാലത്ത് ശ്രദ്ധ നേടുകയാണ് ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ
രാജസേനൻ സംവിധാനം ചെയ്ത ‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടിന്റെ റീമേക്ക് പതിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദിവ്യ ശ്യാം, ഷൺമുഖദാസ് എന്നിവരാണ് മനം കവരും വിഡിയോയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രണയപ്പാട്ടായ ‘വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും ഉള്ളിന്നുള്ളിൽ
2002 ൽ ഫാസിൽ 'കൈയെത്തും ദൂരത്ത്' എന്ന സിനിമയിലൂടെ 'ഫഹദ്' എന്ന പേരുള്ള രണ്ട് പേരെ മലയാള സിനിമയിൽ അവതരിപ്പിച്ചു - നായകൻ ഫഹദും നായകനുവേണ്ടി പിന്നണി പാടിയ ഗായകൻ ഫഹദും. ഒന്ന് പതുങ്ങി, പിന്നെ കളം നിറഞ്ഞതാണ് നായകന്റെ ചരിത്രമെങ്കിൽ പിന്നണിഗാനരംഗത്ത് ഒന്ന് നിറഞ്ഞ് പിന്നെ മറഞ്ഞതാണ് ഗായകന്റെ ചരിത്രം.
എന്റെ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ സ്ഥിരം കേൾക്കുന്ന വാക്കുകളായിരുന്നു ‘പേർഷ്യയിൽനിന്നു വരുന്നു’ എന്നത്. പേർഷ്യയെന്നു കേട്ടാൽ അതു മിഡിൽ ഈസ്റ്റാണെന്ന് ഇപ്പോൾ അറിയാമെങ്കിലും അന്നു ഞങ്ങൾക്കത് ഏതോ സ്വപ്നഭൂമിയായിരുന്നു. പേർഷ്യയിൽനിന്നു വരുന്നവർ കൊണ്ടു വരുന്ന വിലപിടിച്ച സാധനങ്ങൾക്കൊപ്പം സംഗീതത്തിലേക്കും ധാരാളം പേർഷ്യൻ സംഭാവനകൾ അക്കാലത്തു സംഭവിച്ചിരുന്നു.
അതുല്യ ഈണക്കൂട്ടുകളുടെ ഉടമ രവീന്ദ്രൻ മാസ്റ്ററിന്റെ ജന്മവാർഷികമാണിന്ന്. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമാണ് അദ്ദേഹത്തിന്റെ ഓരോ ഗാനവും. രാഗങ്ങളെ അതിന്റെ ഏറ്റവും സങ്കീര്ണമായ തലത്തിൽ കൂടി നയിച്ച് മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞനാണ് മാഷ്. മികച്ച സംഗീതജ്ഞർ
പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല് പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും ആനന്ദത്തിലുമെല്ലാം തേടിയെത്തിയ വരികളുടെ സ്രഷ്ടാവിനെ ആ സ്ഥലനാമത്തിൽ മലയാളി ഹൃദയത്തിലേക്കാവാഹിച്ചു.
ഇരുട്ടിനെ കീഴടക്കിയെത്തുന്ന പ്രകാശം നമുക്കെന്നും പ്രത്യാശ നൽകുന്നതാണ്. അത് പ്രചോദനവും കരുത്തും പകരുന്നു. ഓരോ പ്രഭാതത്തിലും പുതിയ പ്രതീക്ഷകളുമായി, ചെറുപുഞ്ചിരിയോടെ നാം മിഴികൾ തുറക്കുന്നു. അപ്പോഴൊക്കെ, നാം നമ്മോടു തന്നെ പറയാറില്ലേ, ‘അതെ ഇതെന്റെ ദിവസമാണ്’ എന്ന്. ഇപ്പോഴിതാ ‘ഇരുളുകീറി വന്നെത്തും
ഗായകൻ കെ.ജെ.യേശുദാസ് ഹിന്ദിയിൽ എത്ര പാട്ടുകൾ പാടിയിട്ടുണ്ടാവണം? എപ്പോഴും കേൾക്കുന്ന ചില ഹിറ്റുകൾ അല്ലാതെ ബോളിവുഡിൽ യേശുദാസ് എത്ര പാടി, ഏതൊക്കെ സംഗീതസംവിധായകർക്കു വേണ്ടി പാടി എന്നൊന്നും എവിടെയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. യേശുദാസിന്റെ ആദ്യത്തെ ഹിന്ദി പാട്ടേതാണെന്നു നോക്കിയാൽ മൊത്തത്തിൽ ഒരു
‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന ചിത്രത്തിലെ പാട്ടുകളുടെ പിന്നണിക്കഥയോർത്തെടുത്ത് ഗായകൻ എം.ജി.ശ്രീകുമാർ. ചിത്രത്തിൽ 6 പാട്ടുകളുള്ളതിൽ ഒന്ന് മാത്രമാണ് താൻ ആലപിച്ചതെന്നും മറ്റുള്ളവയ്ക്കെല്ലാം യേശുദാസ് സ്വരമേകിയെന്നും അതിൽ സന്തോഷം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യേശുദാസിനെ അനുകരിക്കാൻ പലരും
മകളെ ഉറക്കാൻ ബോളിവുഡ് താരം രൺബീർ കപൂർ മലയാളം താരാട്ടു പാട്ട് പഠിച്ചെന്നു വെളിപ്പെടുത്തി ആലിയ ഭട്ട്. സാന്ത്വനം സിനിമയ്ക്കു വേണ്ടി മോഹൻ സിത്താര ഈണമിട്ട 'ഉണ്ണി വാവാവോ' എന്ന ഗാനമാണ് മകൾ റാഹയെ ഉറക്കാൻ രൺബീർ കപൂർ പഠിച്ചത്. കുഞ്ഞിനെ പരിപാലിക്കുന്ന നഴ്സാണ് ഈ പാട്ടു പാടി കുഞ്ഞിനെ ഉറക്കാറുള്ളതെന്നും ഇപ്പോൾ ആ
ഫോർട്ട്കൊച്ചിയിലെ യേശുദാസിന്റെ പഴയ തറവാട് കാണാനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. യേശുദാസ് ഇന്ത്യക്കാരുടെ അവകാശമാണെന്നും എപ്പോഴെങ്കിലും അമേരിക്കയിലേക്ക് പോകുമ്പോൾ അവിടെനിന്നും യേശുദാസിനെ എടുത്തു കൊണ്ട് പോരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം∙ വയനാടിനായി ഡോ. കെ.ജെ.യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആല്ബമായി പുറത്തിറക്കി.കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്ന്നാണ് ഇത് തയാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം നിര്വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ചേംബറില് നടന്ന ചടങ്ങില് മുന് വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രി
തിരുവനന്തപുരം ∙ 4 വർഷത്തിനു ശേഷം വീണ്ടും ഗന്ധർവനാദം സംഗീത വേദികളിലെത്തുന്നു. കോവിഡ് കാലത്തെത്തുടർന്നു 4 വർഷമായി യുഎസിൽ കഴിയുന്ന കെ.ജെ.യേശുദാസ് വൈകാതെ ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തിൽ ആരംഭിച്ച സൂര്യ ഫെസ്റ്റിവലിലാകും ആദ്യ സംഗീതക്കച്ചേരി.
നീന... ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലാത്ത നിന്റെ പേരിനും കഥയ്ക്കും എന്തു പ്രസക്തിയെന്നാണോ? അല്ലെങ്കിലും ജീവിച്ചിരുന്ന കാലത്തും നിനക്കെന്തിനായിരുന്നു ഒരു പേര്. എന്റെ പ്രണയമേ എന്നു വിളിച്ചു ചേർത്തുപിടിക്കാൻ എക്കാലവും വിനയനെപോലൊരു കാമുകനുള്ളപ്പോൾ, നിനക്കെന്തിനാണൊരു വിളിപ്പേര്? നീനയെ ഓർമിക്കുമ്പോഴൊക്കെ
വിൽസൺ ഓഡിയോസും റഷി റെക്കോർഡ്സും ചേർന്ന് പുറത്തിറക്കുന്ന 'വിയറ്റ്നാം കോളനി', 'മേലേപ്പറമ്പിൽ ആൺവീട്', 'അദ്ദേഹം എന്ന ഇദ്ദേഹം' എന്നീ സിനിമകളിലെ പാട്ടുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ റെക്കോർഡ് മലയാളഭാഷയിലെ ആദ്യത്തെ 'Picture Disc' ആണ്.
‘‘നിങ്ങൾ ഒന്നു പുറത്തുപോയിട്ടു വരു. അപ്പോഴേക്കും ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.’’ ചെന്നൈ ന്യൂ വുഡ്ലാൻഡ്സിലെ ഒരു മുറിയിൽ ഏറെ നേരത്തെ തലപുകച്ചിലിനൊടുവിൽ സംവിധായകന്റെ വക ആശ്വാസവാക്കുകൾ. ലോഹിതദാസും ജോൺസണും അതു കേട്ടപ്പോൾ അൽപം സമാധാനിച്ചു. പറയുന്നത് വെറും സംവിധായകനല്ലല്ലോ, പാട്ടെഴുത്തുകാരനായി
മലയാളത്തിന്റെ പ്രിയഗായകൻ എം.ജി.ശ്രീകുമാറിന് ഇന്ന് 67ാം പിറന്നാൾ. കഴിഞ്ഞ 4 പതിറ്റാണ്ടോളമായി മലയാളസിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗായകനാണ് എംജി.ശ്രീകുമാർ. സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25ന് ജനനം. ശ്രീകുമാറിനെ
ആത്മാവിൽ തൊടുന്ന ആലാപനവുമായി യേശുദാസിന്റെ പുതിയ ഭക്തിഗാനം. ദിവ്യാഞ്ജലി എന്ന ആൽബത്തിനുവേണ്ടിയാണ് റൂഹ എന്ന തുടങ്ങുന്ന ഗാനം യേശുദാസ് ആലപിച്ചത്. ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ വരികൾക്ക് കെ.ജി പീറ്ററാണ് സംഗീതം നൽകിയിരിക്കുന്നത്. തരംഗിണിയുടെ ഏറ്റവും പുതിയ ക്രിസ്ത്രീയ ഭക്തിഗാന ആൽബമാണ് ദിവ്യാഞ്ജലി. മികച്ച
"അസ്ഥികൾക്കുള്ളിൽ ഒരുന്മാദവിസ്മൃതി തൻ അജ്ഞാതസൗരഭം പടർന്നുകേറി; അതുവരെ അറിയാത്ത പ്രാണഹർഷങ്ങളിൽ അവളുടെ താരുണ്യം അലിഞ്ഞിറങ്ങീ...." വരികളുടെ സാരാംശവും നിഗൂഢമായ അർഥതലങ്ങളുമൊന്നും അറിയില്ല. പ്രായം അത്രയല്ലേ ഉള്ളൂ. പക്ഷേ ഒന്ന് തീർച്ച. സംഗതി പ്രണയമാണ്, അതിതീവ്രമായ പ്രണയം. ആദ്യകേൾവിയിൽ തോന്നിയ
മഴവെയിൽമഞ്ഞുകാലങ്ങൾക്കപ്പുറം ഒരു ഋതു കൂടിയുണ്ടായിരുന്നു കൃഷ്ണഗുഡിയിൽ. പ്രണയകാലം... ഏതു ഋതുവിനേക്കാളും ഏകാന്തസുന്ദരം.. ഓരോ പൂവിലും വിരിയാൻ നിന്നു പ്രണയം, ഓരോ തളിരിലും പുണരാൻ നിന്നു പ്രണയം, അവിടെയെത്തുന്ന ഓരോ പെണ്ണിന്റെയും മനസ്സിൽ കവിതയായ് പൊതിയാൻ നിന്നു പ്രണയം... അതുകൊണ്ടു തന്നെയാകാം കൃഷ്ണഗുഡിയിലെ
"ആദ്യമായി കണ്ടുമുട്ടിയതു വസന്തത്തിലാണോ എന്നറിയില്ല, അവളുടെ കയ്യിൽ നിറയെ പൂക്കളുണ്ടായിരുന്നു..." ഒരു ഡയറിക്കുറിപ്പിന്റെ ആദ്യ താളിലെ ഈ വരികൾ എവിടെയെങ്കിലും വായിച്ചുകേട്ടതായി ഓർമിക്കുന്നുണ്ടോ? ഒരു കഥ പറയുന്നതിന്റെ മുഖവുരയായിരുന്നു ആ വരികൾ... ഒരു സുന്ദരാനുരാഗത്തിന്റെ കഥ.. പണ്ടു പണ്ടെന്നോ,
ചില അപൂർവ രാത്രികൾ അങ്ങനെയെളുപ്പം പുലർന്നു മാഞ്ഞുപോകാനുള്ളതല്ല, പ്രണയം ആദ്യമായ് ഉടൽ തൊട്ടറിഞ്ഞതിന്റെ തരിപ്പും തളിർപ്പും നിറഞ്ഞൊരു പ്രിയരാത്രി ഏതു പെണ്ണിനാണു മറക്കാനാകുക? അതുവരെ, അവളുടേതെന്നു മാത്രം കരുതിയൊരു ഉടലിന് ആണൊരുത്തൻ കൂടി അവകാശിയായ രാത്രി. അവളിലെ പെൺമയ്ക്കൊരു പ്രണയസിന്ദൂരം തൊട്ട രാത്രി.
എസ്.ജാനകി: സ്വരലയ ലാവണ്യത്തിൽ മനം മയക്കി പാട്ടുകൾ ആവർത്തിച്ചു കേൾക്കാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന നാദവിസ്മയം, ആ നാവിൻ തുമ്പിൽ നിന്നുതിർന്ന തൃമധുരം ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്കു പുതുമഴ പോലെ പെയ്തിറങ്ങി. ഉച്ചാരണ പിശകുകൾക്ക് അവസരം കൊടുക്കാതെ ഓരോ ഭാഷയുടെയും മൂല്യങ്ങളുൾക്കൊണ്ട് വാക്കുകൾ ഹൃദിസ്ഥമാക്കി
പ്രണയാകാശം കയ്യൊഴിഞ്ഞ രണ്ടു പെൺകിളികളുടെ കഥ നിർമലയും സാലിയും.... ‘ദേശാടനക്കിളി കരയാറില്ല’ എന്ന പത്മരാജൻചിത്രത്തിലെ പെൺകൂട്ടുകാരികൾ. ആകാശപ്പൊക്കം ചിറകു വിരിക്കാൻ കൊതിച്ച രണ്ടു പെൺപക്ഷികൾ. ‘ദൂരെ ദൂരെ സെയ്ഫ് ആയ ദൂരേയ്ക്കു’ പറന്നകലുന്നതു പകൽക്കിനാവു കണ്ടവർ. വേണമെങ്കിൽ വില്ലത്തികളെന്നു വിളിക്കാൻ
ഗന്ധർവഗായകൻ കെ.ജെ.യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായിക കെ.എസ്.ചിത്ര. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്ര അമേരിക്കയിലെത്തിയത്. ഒന്നരമാസത്തോളം ഗായിക അമേരിക്കയിലുണ്ടാകും. ഇതിനിടെയാണ് യേശുദാസിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച