Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ മറ്റെല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നും തരക്കേടില്ലാത്ത പണം ഖജനാവിലേക്കെത്തുമ്പോൾ ഭൂമി ഇടപാടിൽ നിന്നുള്ള വരുമാനം മാത്രം ഏറെ താഴേക്ക്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 20% ഭൂമി ന്യായവില വർധനയും കെട്ടിട നിർമാണ പെർമിറ്റ് ഫീസിൽ കൊണ്ടു വന്ന കൊള്ളനിരക്കും റിയൽ എസ്റ്റേറ്റ് മേഖലയെ ഗുരുതരമായി ബാധിച്ചതിന്റെ ലക്ഷണമാണിത്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ വരുമാനം വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് റജിസ്ട്രേഷൻ വകുപ്പ്.
തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കൊപ്പം ബസിൽ മണ്ഡലങ്ങളിൽ നിന്നു മണ്ഡലങ്ങളിലേക്കു നീങ്ങുകയാണെങ്കിലും സംസ്ഥാന ബജറ്റിനുള്ള ഒരുക്കങ്ങളിലേക്കു കടന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് അടുത്ത മാസം അവസാനത്തെ ആഴ്ച അവതരിപ്പിക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണിത്. ഇൗ മാസം 23ന് നവകേരള സദസ്സ് തുടരുന്നതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയിലാണ്. ബുധനാഴ്ച മാളയിൽ വച്ച് സർവകലാശാല വൈസ് ചാൻസലർമാരുമായി മന്ത്രി ഓൺലൈൻ ചർച്ച നടത്തി.
കണ്ണൂർ ∙ ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട് നവകേരള സദസ്സിൽ നൽകിയ പരാതികൾ പരിഹരിക്കാനായി കൈമാറിയത് നിലവിൽ പദ്ധതിയുമായി ബന്ധമില്ലാത്ത ജില്ലാ സാമൂഹിക നീതി ഓഫിസർക്ക്. കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള പരാതികളാണ് ഇങ്ങനെ കൈമാറിയതായി അറിയിപ്പ് ലഭിച്ചത്. ശ്രുതിതരംഗം പദ്ധതി ഇപ്പോൾ സാമൂഹിക നീതി വകുപ്പിനു കീഴിലല്ല. കഴിഞ്ഞവർഷത്തെ സംസ്ഥാന ബജറ്റ് നിർദേശത്തെത്തുടർന്നാണ് സാമൂഹിക നീതി വകുപ്പിൽ നിന്ന് ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റിയത്.
തിരുവനന്തപുരം ∙ സംഭരിച്ച നെല്ലിനു വില നൽകുന്നതിലെ സംസ്ഥാന വിഹിതമായി 200 കോടി രൂപ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ചു. വരുന്ന സീസണിലെ നെല്ലു സംഭരണത്തെപ്പറ്റി ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച യോഗം ചേർന്നതിനു പിന്നാലെയാണു ധനവകുപ്പ് തുക അനുവദിച്ചത്.
കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികളോടു സർക്കാർ കാണിക്കുന്നതു ക്രൂരമായ അവഗണന. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, അപ്ഗ്രേഡിങ് എന്നിവയ്ക്കായി ശേഖരിച്ച തുകയിൽ 3 കോടി രൂപയോളം ബാക്കിയുണ്ടായിട്ടും ഒരുവർഷമായി കാതടഞ്ഞു കാത്തിരിക്കുകയാണു കുട്ടികൾ. നാനൂറിലേറെ കുട്ടികളാണ് അറ്റകുറ്റപ്പണിക്കും ഉപകരണങ്ങളുടെ അപ്ഗ്രേഡിങ്ങിനും കനിവുതേടി കാത്തിരിക്കുന്നത്.
തിരുവനന്തപുരം ∙ സർക്കാരിന്റെ സ്വപ്നപദ്ധതിയായ ‘കെ ഫോ ണി’നും ഫണ്ട് മുടങ്ങി. ബജറ്റിൽ സർക്കാർ 100 കോടി രൂപ വകയിരുത്തിയെങ്കിലും കരാറെടുത്ത ബെൽ കൺസോർഷ്യത്തിനു കഴിഞ്ഞ 3 മാസമായി ഒരു ബിൽതുക പോലും അനുവദിച്ചില്ല. പിഎം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ കെ ഫോൺ പദ്ധതിക്കു നൽകിയ 85 കോടിയിൽ 24 കോടി
തിരുവനന്തപുരം ∙ കർഷകർക്കു താങ്ങാകാൻ ലക്ഷ്യമിട്ടു കൊച്ചി സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കാനുളള നീക്കം മന്ത്രിസഭാ യോഗത്തിൽ വ്യവസായ വകുപ്പ് തടഞ്ഞതിൽ കൃഷിവകുപ്പിനു കടുത്ത പ്രതിഷേധം. വ്യവസായ വകുപ്പിന്റെ നടപടിയിൽ സിപിഐ മന്ത്രിമാർക്കും അതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രതികരിച്ചിട്ടില്ല. കാർഷികോൽപന്നങ്ങൾക്കു രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാനവും ലക്ഷ്യമിട്ടു രൂപീകരിക്കുന്ന കമ്പനിയെ, അധികാര പരിധിയുടെ പേരിൽ എതിർക്കുന്നത് ഉചിതമല്ലെന്നാണു കൃഷി വകുപ്പിന്റെ നിലപാട്. എതിർപ്പുണ്ടായിരുന്നുവെങ്കിൽ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച വേളയിൽ തന്നെ വിയോജിപ്പു രേഖപ്പെടുത്താമായിരുന്നു എന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കൃഷി വകുപ്പിന്റെ സ്വപ്നപദ്ധതികളൊന്നായിരുന്നു കേരളത്തിൽ കാർഷികോൽപന്ന വിപണന കമ്പനി (കാബ്കോ) രൂപീകരണം.
തിരുവനന്തപുരം ∙ വിളവെടുപ്പിനുശേഷം കാർഷികോൽപന്നങ്ങൾ നശിക്കുന്നതു വഴി കർഷകർക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമായി 5.25 കോടി രൂപ അനുവദിച്ചു. ‘വിളവെടുപ്പാനന്തര പരിചരണവും മൂല്യവർധനയും’ എന്ന പദ്ധതിയാണ് (പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യു അഡീഷൻ) കർമസമിതികൾ മുഖേന നടപ്പാക്കുന്നത്. ബജറ്റിൽ പദ്ധതിക്ക് 20 കോടി അനുവദിച്ചിരുന്നു. ചെറുകിട–ഇടത്തരം സംസ്കരണ യൂണിറ്റുകളെ സഹായിക്കാൻ 4 കോടിയും പരിശീലനത്തിനു 1.25 കോടിയുമാണു നൽകുക. പദ്ധതി അടുത്ത മാർച്ച് 31ന് ഉള്ളിൽ പൂർത്തിയാക്കണം. ഗുണഭോക്താക്കൾക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ റജിസ്ട്രേഷനും ഡിജിറ്റൽ സോയിൽ ഹെൽത്ത് കാർഡും നിർബന്ധമാണ്. കർഷകർക്ക് 30 മുതൽ 40% വരെ നഷ്ടമുണ്ടാകുന്നത് വിളവെടുപ്പിനു ശേഷമാണെന്നാണ് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. വിളവെടുപ്പിലെ അശാസ്ത്രീയത, സംഭരണ സമയത്തെ കീടബാധ, ഉൽപന്നങ്ങൾ കേടുകൂടാതെ സംഭരിക്കുന്നതിലും
ന്യൂഡൽഹി ∙ കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചത് കേരള നിയമസഭയെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റിവിന്റെ പഠനറിപ്പോർട്ട്. 41 ദിവസം സഭ ചേർന്നു. ദേശീയ ശരാശരി 21 ദിവസമാണ്. സമ്മേളന ദിവസങ്ങളുടെ സമയ ദൈർഘ്യത്തിലും കേരളം ശരാശരിയേക്കാൾ മുകളിലാണ്. ദേശീയ ശരാശരി 5 മണിക്കൂറാണ്. കേരളത്തിൽ ഇത് 6 മണിക്കൂറാണ്. കഴിഞ്ഞ 7 വർഷവും സമ്മേളന ദിവസങ്ങളിൽ കേരള നിയമസഭയാണു മുന്നിൽ. ബജറ്റും ബില്ലുകളും ഏറ്റവും കൂടുതൽ സമയം ചർച്ച ചെയ്യുന്നതും കേരളത്തിലാണ്. ബജറ്റ് ചർച്ചയുടെ ദേശീയ ശരാശരി 8 ദിവസമാണെങ്കിൽ കേരളത്തിൽ 14 ദിവസമാണ്. മറ്റു സംസ്ഥാനങ്ങൾ 5% ബില്ലുകൾ മാത്രം സഭാ സമിതികളുടെ പരിഗണനയ്ക്കു വിട്ടപ്പോൾ കേരളം 80% ബില്ലുകളും സമിതികൾക്കു വിട്ടു.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും മറ്റു നികുതി, ഫീസ് വർധനകളും പ്രാബല്യത്തിൽ. പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കൂടി. വില കൂടുംമുൻപു ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്ന തിരക്കായിരുന്നു പമ്പുകളിൽ ഇന്നലെ.
തിരുവനന്തപുരം∙ പരീക്ഷാഫലം വേഗത്തിലാക്കാൻ ഓൺലൈൻ മൂല്യനിർണയം നടപ്പാക്കുമെന്ന് കേരള സർവകലാശാല ബജറ്റിൽ പ്രഖ്യാപനം. സർവകലാശാലയെ ആഗോള മികവിന് സജ്ജമാക്കാൻ ഇതര സ്ഥാപനങ്ങളുമായി കൈകോർക്കുന്നതിന് അരക്കോടി. നൃത്ത നൃത്ത നാട്യ മേഖലകളിൽ ഗവേഷണത്തിനും പരിശീലനത്തിനുമായി കാര്യവട്ടം ക്യാംപസിൽ നൃത്ത വിദ്യാലയം തുടങ്ങും.
പുനലൂർ ∙ നീക്കിയിരിപ്പ് ഉൾപ്പെടെ 97,31,50,890 കോടി രൂപ വരവും 87,90,93,529 രൂപ ചെലവും 9,40,57,361 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന പുനലൂർ നഗരസഭ യുടെ 52–മത് ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ ഡി.ദിനേശൻ അവതരിപ്പിച്ചു. ബജറ്റ് ചർച്ചയും പാസാക്കലും ഇന്ന് 11 ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കുമെന്ന് അധ്യക്ഷത വഹിച്ച നഗരസഭ
പത്തനംതിട്ട ∙ കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകിയും സമ്പൂർണ ശുചിത്വം ലക്ഷ്യംവച്ചും ജില്ലാ പഞ്ചായത്ത് ബജറ്റ്. 10.50 കോടി രൂപ ചെലവിട്ട് ജില്ലയുടെ ഭക്ഷ്യസുരക്ഷക്ക് വിപുലവും ശാസ്ത്രീയവുമായ പദ്ധതികൾ തയാറാക്കാനും ജൈവവള പ്രയോഗം ഗ്രീൻ ഹൗസ്, മാർച്ചിങ് തുടങ്ങിയ ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് കാർഷിക വിളകൾ
തിരുവനന്തപുരം ∙ ഭരണ–പ്രതിപക്ഷ സംഘർഷത്തിന് അയവില്ലാതെ വന്നതോടെ നിയമസഭാ സമ്മേളനം വളരെ നേരത്തെ പിരിഞ്ഞപ്പോൾ ലാഭനഷ്ടങ്ങൾ ആർക്ക്? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആ ചർച്ച സജീവം. ഒരു പിടി വിവാദ വിഷയങ്ങൾ സഭയിൽ തിളച്ചുമറിയാൻ ഇടവരുന്നതിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞുവെന്നു സർക്കാരിനു കരുതാം. അതിനായി ബോധപൂർവം പ്രതിപക്ഷത്തിനു കെണി ഒരുക്കിയതാണെങ്കിൽ സർക്കാരിന് ഇതു നേട്ടമാണ്.
മലപ്പുറം∙ സംസ്ഥാന ബജറ്റിൽ വർധിപ്പിച്ച മദ്യത്തിന്റെ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപൻമാരുടെ പ്രതിഷേധം. മലപ്പുറം നിലമ്പൂർ ചെട്ടിയങ്ങാടിയിലായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം ∙ ഫ്ലാറ്റുകളും അപാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് (സ്റ്റാംപ് ഡ്യൂട്ടി) 5 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്നു മുതലാണു വർധന പ്രാബല്യത്തിലാകുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് 6 മാസത്തിനുള്ളിൽ കൈമാറുന്ന ഫ്ലാറ്റുകൾക്ക് നിരക്ക് 5 ശതമാനമാക്കി കുറച്ചത്.
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി (ജിപിഎഐഎസ് ) യുടെ വ്യവസ്ഥകൾ പരിഷ്കരിച്ചു. പരിരക്ഷ ഉയർത്തി നിലവിലെ GPAIS പദ്ധതി അനുസരിച്ച് അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയായിരുന്നു. ഇത് പുതിയ
തിരുവനന്തപുരം∙ അടഞ്ഞുകിടക്കുന്ന വീടുകൾക്കു പ്രത്യേക നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു മറുപടി നൽകി. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമിച്ചതും ദീർഘകാലമായി ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും
തിരുവനന്തപുരം ∙ ബജറ്റ് അവതരണത്തിനും അതിന്മേലുള്ള ത്രിദിന ചർച്ചയ്ക്കും ശേഷം പോർവിളിയോടെ പിരിഞ്ഞ നിയമസഭാ സമ്മേളനം രാഷ്ട്രീയ യുദ്ധസമാന സാഹചര്യത്തിൽ നാളെ പുനരാരംഭിക്കും. നികുതിയിലും നിരക്കുകളിലുമുള്ള വർധനയ്ക്കെതിരെ സഭയ്ക്കുള്ളിലും പുറത്തും നടത്തിയ പ്രതിപക്ഷ സമരത്തിന്റെ ചൂടിൽ ഒൻപതിനാണു സഭ ഇടവേളയിലേക്കു കടന്നത്.
കേന്ദ്ര നികുതിയിൽനിന്നുള്ള വിഹിതം കുറയുന്നതിനെതിരെ കേരളം ശബ്ദമുയർത്തണം. പക്ഷേ, അതുമാത്രം പോരാ. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും ആഗോള വിപണിയിൽ മത്സരിക്കാൻ കഴിവുള്ള മനുഷ്യവിഭവശേഷി സജ്ജമാക്കിയും നമ്മൾ പുതിയ പടവുകളിലേക്കു മുന്നേറണം
തിരുവനന്തപുരം∙ നികുതി വര്‍ധനയിലും ബജറ്റിലും സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം ബിജെപി സ്പോണ്സര്ഷിപ്പിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേരള ജനതയെ ഒന്നാകെ വെല്ലുവിളിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന കേന്ദ്ര ബജറ്റിൽ പകൽ പോലെ വ്യക്തമായിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന്
തിരുവനന്തപുരം ∙ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നടത്തിയ താൽക്കാലിക നിയമനങ്ങൾക്ക് കണക്കായി – 1.18 ലക്ഷം പേർ. ഇത്രയും താൽക്കാലികക്കാർ ജനുവരിയിൽ ശമ്പളം കൈപ്പറ്റിയെന്നാണ് ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്കിലെ കണക്ക്.
തിരുവനന്തപുരം ∙ കേരള ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരായ കെപിസിസിയുടെ സമര പരമ്പരകളുടെ ഭാഗമായി 28നു മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സായാഹ്ന ജന സദസ്സുകൾ സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു.
സംസ്ഥാനം അതിഭീകരമായ ധനകാര്യ തകർച്ചയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ 2023– 24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റെന്നത് കേവലം വരവു ചെലവു കണക്കുകളല്ല, അത് സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു നയരേഖ കൂടിയാണ്. ഒരു സർക്കാർ വികസനത്തെ എങ്ങനെ നോക്കിക്കാണുന്നു, അതിനനുസരിച്ചുള്ള ധന നയങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നൊക്കെ അതിൽനിന്നു വ്യക്തമാകും. കേരളം കടന്നു പോകുന്ന കടുത്ത ധനകാര്യത്തകർച്ചയെ നേരിടുന്ന തരത്തിലുള്ള ഒരു വികസന നയം ആവിഷ്കരിക്കാൻ ഈ ബജറ്റിലൂടെ സാധിച്ചിട്ടുണ്ടോ? ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നികുതി നിർദേശങ്ങളുടെ സ്വാധീനം എത്രമാത്രമാണ്? ധനമന്ത്രിക്കു മുന്നിൽ പുതിയ വഴികൾ അവശേഷിക്കുന്നുണ്ടോ? കേന്ദ്രസർക്കാർ നയങ്ങൾ സംസ്ഥാനത്തെ ഏതു വിധത്തിലായിരിക്കും ബാധിക്കുക? കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വാക്പോര് ശക്തമായിരിക്കെ, ഇന്ധന വിലവർധനയുടെ പേരിലുള്ള ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കെ ഈ വിഷയങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു.
തിരുവനന്തപുരം ∙ കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കു ശേഷമുള്ള ആദ്യ ജിഎസ്ടി കൗൺസിൽ യോഗം ഇന്നു ഡൽഹിയിൽ നടക്കുമ്പോൾ, ജിഎസ്ടി നഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി നീട്ടണമെന്ന് കേരളം ആവശ്യപ്പെടും.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിലെ നികുതി വർധനയ്ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ബിജെപിക്ക് സഹായകരമായെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്ര ബജറ്റിനേക്കാൾ തെറ്റായ കാര്യങ്ങൾ സംസ്ഥാന ബജറ്റിൽ നടന്നു എന്ന ധാരണ പ്രതിഷേധത്തിലൂടെ ഉണ്ടായി.
കൊച്ചി ∙ നിർമാണ സാമഗ്രികളുടെ വില വർധന, വായ്പാ പലിശ വർധന, സ്റ്റാംപ് ഡ്യൂട്ടി വർധന, ഇന്ധന സെസ്, സ്ഥലത്തിന്റെ ന്യായവില വർധന ....വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പെടാപ്പാടു പെടുകയാണ് സാധാരണക്കാർ. സംസ്ഥാന ബജറ്റ് നികുതി നിർദേശങ്ങൾ കൂടി പ്രാബല്യത്തിൽ വരുന്നതോടെ കെട്ടിട നിർമാണച്ചെലവിൽ ചതുരശ്ര അടിക്കു ശരാശരി
തൃശൂർ ∙ ‘നമ്മുടെ മന്ത്രിമാരുടെ ശമ്പളം 700 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചിരിക്കുന്നു... ഇതു ഞാൻ നിങ്ങളോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ്. കാരണം, നാട്ടിലെ കർഷകരും കർഷക തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലാണ്. നമുക്കതു കാണാതെ മുന്നോട്ടുപോകാനാവില്ല സഖാക്കളേ... അതുകൊണ്ട് സഹകരിച്ചേ പറ്റൂ...’
കോഴിക്കോട് ∙ സർക്കാർ തോന്നുന്നതുപോലെ പണം ചെലവഴിക്കുന്നതിന്റെ പാപഭാരം സാധാരണക്കാരന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജനദ്രോഹബജറ്റിനെതിരെ എല്ലാ ജില്ലകളിലും നടത്തുന്ന രാപകൽ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ടു നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ∙ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ജനവിരുദ്ധമായ ബജറ്റ് ഉണ്ടായിട്ടില്ലെന്നും സർക്കാരിനു പിടിച്ചുപറിക്കാരന്റെ മനോഭാവമാണെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു. യുഡിഎഫിന്റെ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയർമാൻ
കോഴിക്കോട്∙ നികുതിവർധനകൾക്കെതിരെ യുഡിഎഫ് ജില്ലാക്കമ്മിറ്റി നടത്തിയ രാപകൽ സമരത്തിൽ വൻ ജനരോഷം. മാനാഞ്ചിറ കിഡ്സൺ കോർണറിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ഇന്നലെ വൈകിട്ട് സമരത്തിനു തുടക്കമായത്. സർക്കാരിന്റെ നടപടികളെ പരിഹസിച്ചും ചോദ്യംചെയ്തും പ്രവർത്തകർ മുദ്രാവാക്യം ഉയർത്തി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ
തൊടുപുഴ ∙പിണറായി സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചു. ജനദ്രോഹ നികുതികൾക്കെതിരെയും പെട്രോൾ ഡീസൽ സെസിനെതിരെയും നടത്തുന്ന തുടർസമരത്തിന്റെ ഭാഗമാണ് സിവിൽ സ്റ്റേഷനു മുന്നിൽ രാപകൽ സമരം ആരംഭിച്ചത്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ
കാഞ്ഞങ്ങാട് ∙ കേരളത്തിന്റെ വികസനത്തിനായി കടം എങ്കിൽ കടം, സെസ് എങ്കിൽ സെസ് എന്നതാണ് നയമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. നികുതി പിരിച്ചും കടം വാങ്ങിയും അല്ലാതെ പ്രാർഥിച്ചാൽ പണം കിട്ടുമോ എന്നും അദ്ദേഹം ചോദിച്ചു.മദ്യത്തിനും ഇന്ധനത്തിനും മാത്രമേ കേരളത്തിന് നികുതി ചുമത്താൻ കഴിയൂ. മറ്റെല്ലാ നികുതികളും
മാരാമൺ ∙ ബജറ്റിലെ വിലക്കയറ്റ നിർദേശങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കാനും സമൂഹത്തിൽ അസമാധാനത്തിനും വഴിവയ്ക്കുമെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാരാമൺ കൺവൻഷൻ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിമാരെ ഇരുത്തിക്കൊണ്ട് മെത്രാപ്പൊലീത്തയുടെ വിമർശനം. മന്ത്രിമാരായ വീണാ ജോർജ്,
തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെ ജനങ്ങളുടെ മേൽ കെട്ടിവച്ച സംസ്ഥാന സർക്കാരിന്റെ ഭാരിച്ച നികുതിക്കൊള്ളയ്ക്ക് എതിരെ ഇന്നും നാളെയുമായി യുഡിഎഫ് രാപകൽ സമരം സംഘടിപ്പിക്കും. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചും ഇന്നു വൈകിട്ട് 4 മണി മുതൽ നാളെ രാവിലെ
കൂട്ടിയിട്ടു കുറയ്ക്കുക എന്ന സമീപനമല്ല ബജറ്റിൽ സ്വീകരിച്ചത്. വലിയ പുനരാലോചന നടത്താൻ മാത്രം വർധനകളില്ല. കാര്യമായ വരുമാനമില്ലാത്തതിനാൽ പതിറ്റാണ്ടുകളായി മിക്ക പഞ്ചായത്തുകളും ദുരിതത്തിലാണ്. അതിനാൽ ചില പരിഷ്കാരങ്ങൾ നിർദേശിച്ചിട്ടുണ്ട്.
പ്രതികൂല സാഹചര്യങ്ങളിലും മണ്ണിൽ കൃഷിയിറക്കുന്നവർ, വിള വിൽക്കാനിടമില്ലാതെയും വില കിട്ടാതെയും ദുരിതമനുഭവിക്കേണ്ടി വരുന്നതു ശുഭകരമല്ല. മികച്ച വിള, അതിനു ന്യായവില, സമയബന്ധിതമായ സംഭരണം, സ്വന്തം ഭൂമിയിൽ സുരക്ഷിതമായി കൃഷി ചെയ്യാനുള്ള അവകാശം... ഇതൊക്കെയാണു കർഷകർ ആഗ്രഹിക്കുന്നതെങ്കിലും ഈ
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണു കേരളത്തിലെ നികുതി വർധനയ്ക്കു കാരണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് വാശിയാണ്. നികുതി വർധനയ്ക്കെതിരായ കോൺഗ്രസിന്റെ സമരം ശക്തമായി തുടരും. അധിക നികുതി മുഖ്യമന്ത്രിക്കു പിൻവലിക്കേണ്ടി
ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം ജീവനക്കാരും സർവീസ് പെൻഷൻകാരും ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. തങ്ങൾക്ക് കിട്ടാനുള്ള ശമ്പള പെൻഷൻ കുടിശികയുടെയും ക്ഷാമബത്ത കുടിശികയുടെയും വിതരണം സംബന്ധിച്ച എന്തെങ്കിലും പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. നേരത്തെ സർക്കാർ പുറത്തിറക്കിയ
മലപ്പുറം ∙ ബജറ്റിലെ നികുതി വർധനയ്ക്കെതിരെയും ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. കല്ലേറിൽ മാധ്യമ പ്രവർത്തകനും ജലപീരങ്കി പ്രയോഗത്തിലും പൊലീസുമായുള്ള പിടിവലിയിലും 7 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്ക്. സംസ്ഥാന ഉപാധ്യക്ഷൻ റിയാസ്
തിരുവനന്തപുരം∙ യുഡിഎഫ് എംഎൽഎമാർ ഗതി കിട്ടാത്ത പ്രേതങ്ങളാണെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇപി ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തിരിച്ചടി. ഇന്ധന സെസ് അടക്കമുള്ള നികുതി വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ ‘പ്രതിഷേധ നടത്ത’ത്തിലൂടെ നിയമസഭയിൽ എത്തിയതിനെയാണ് ജയരാജൻ പരിഹസിച്ചത്.....
സംസ്ഥാന ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ്, ബിജെപി പ്രതിഷേധം; ഒന്നര മണിക്കൂറോളം ഗതാഗത സ്തംഭനംകോഴിക്കോട്∙ സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങൾക്കും ഇന്ധന സെസിനുമെതിരെ യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ കലക്ടറേറ്റ് മാർച്ചുകളിൽ സംഘർഷം. സമരക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ്
കോട്ടയം ∙ സംസ്ഥാന ബജറ്റ് നിർദേശങ്ങൾക്കെതിരെ ബിജെപി കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ തിരുനക്കരയിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. കലക്ടറേറ്റ് പ്രവേശനകവാടത്തിൽ പൊലീസ്
തിരുവനന്തപുരം∙ ബജറ്റിൽ വരുമാനം മെച്ചപ്പെടുത്താൻ ഇന്ധനത്തിനും മദ്യത്തിനും സെസ് ചുമത്തുകയും ഭൂമി ന്യായവിലയിൽ 20% വർധന വരുത്തുകയും കഴിയുന്ന മേഖലകളിലെല്ലാം നികുതി വർധന പ്രഖ്യാപിക്കുകയും ചെയ്ത സർക്കാർ, നികുതി കുടിശികയുടെ ഓരോരോ
തിരുവനന്തപുരം∙ ഇന്ധന സെസ് കുറയ്ക്കുന്നെങ്കിൽ അത് എൽഡിഎഫിന്റെയും സർക്കാരിന്റെയും തീരുമാനമായി പിന്നീടു പ്രഖ്യാപിച്ചാൽ മതിയെന്നു ധാരണയായി. പ്രതിപക്ഷ സമ്മർദത്തെത്തുടർന്ന് ബജറ്റ് തീരുമാനം തിരുത്തിയെന്നു വരുത്തേണ്ടെന്നാണ് സിപിഎം ഉന്നത നേതൃത്വം നിശ്ചയിച്ചത്
തിരുവനന്തപുരം∙ 2020-21 ൽ ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്ന കടം 2021-22 ൽ 37.01 ശതമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 36.38 ശതമാനമാണ്. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ്
തിരുവനന്തപുരം ∙ ലീറ്ററിനു 2 രൂപ ഇന്ധന സെസും നികുതി– നിരക്കു വർധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപിച്ച സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നികുതിയിനത്തിലും മറ്റും പിരിച്ചെടുക്കാനുള്ളത് 21,797.86 കോടി രൂപ. ഇതിൽ 7100.32 കോടി 5 വർഷമായി
തിരുവനന്തപുരം∙ ഇന്ധന സെസ് ഉൾപ്പെടെ ജനങ്ങളുടെ മേൽ കെട്ടിവച്ച ഭാരിച്ച നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയ്ക്കുള്ളിൽ നടന്ന പ്രതിഷേധം സഭയ്ക്കു പുറത്തേക്ക് വ്യാപിപ്പിക്കാൻ യുഡിഎഫ്. നിയമസഭ 26 വരെ പിരിഞ്ഞ സാഹചര്യത്തിൽ സഭയ്ക്കു മുന്നിൽ 4 പ്രതിപക്ഷ എംഎൽഎമാർ നടത്തി വന്ന സത്യഗ്രഹം അവസാനിപ്പിച്ചു.
രണ്ടു ബജറ്റുകളുടെ കഥകളുമായാണു ഫെബ്രുവരി എത്തിയത്. പൊതുവേ സമ്മിശ്ര പ്രതികരണവും പ്രതിപക്ഷത്തുനിന്നു കടുത്ത വിമർശനവും നേരിട്ട കേന്ദ്രബജറ്റ് ആദ്യം. പിന്നെ കേരളം മുഴുവൻ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട സംസ്ഥാന ബജറ്റും. ഉയർന്ന ധനവിനിയോഗത്തിന്റെ കാര്യത്തിൽ പ്രശംസിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ പക്ഷേ,
തിരുവനന്തപുരം∙ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. വലിയ സുരക്ഷയിലാണ് ബാലഗോപാൽ നിയമസഭയിലേക്കെത്തിയത്. സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്.
തിരുവനന്തപുരം∙ ഇന്ധന സെസ് പിന്‍വലിക്കാത്തതിനെതിരെ നിയമസഭയിലേക്കു നടന്നു പ്രതിഷേധിച്ച് യുഡിഎഫ്. എംഎല്‍എ ഹോസ്റ്റലില്‍നിന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധ നടത്തം. സര്‍ക്കാരിനു തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്ന് വി.ഡി.സതീശന് വിമര്‍ശിച്ചു. യുഡിഎഫ്
കോട്ടയം ∙ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായിക താരങ്ങളുടെ ഭക്ഷണകുടിശ്ശികയ്ക്ക് ബജറ്റിലൂടെ പരിഹാരം കാണാത്ത സർക്കാർ, ഇഷ്ടക്കാരായ കായിക അസോസിയേഷനുകൾക്ക് വാരിക്കോരി നൽകിയത് ലക്ഷങ്ങൾ.
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്കു നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും
തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെ സാധാരണക്കാരുടെ നടുവൊടിക്കുന്ന നികുതി നിർദേശങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം അലയടിച്ചിട്ടും നയാപ്പൈസ പോലും കുറയ്ക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചു. ഇളവുകളൊന്നുമില്ലെന്നു ബജറ്റ് ചർച്ചയുടെ മറുപടിപ്രസംഗത്തിൽ ധനമന്ത്രി
ഒന്നേകാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഇഎംഎസ് മുതൽ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് വരെ ഉള്ളവരെ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ധരിച്ചു. സ്വന്തം ബജറ്റിലെ നികുതി നിർദേശങ്ങളിൽ എന്തെങ്കിലും വീണ്ടുവിചാരം അദ്ദേഹത്തിനുണ്ടാകുമോ എന്നായിരുന്നു കേരളം കാത്തിരുന്നത്.പുനഃപരിശോധന അക്കാര്യത്തിൽ വേണ്ടെന്ന
തിരുവനന്തപുരം ∙ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന തരത്തിൽ പെട്ട മദ്യത്തിനു വില കൂട്ടിയിട്ടില്ലെന്ന ന്യായീകരണവുമായി മന്ത്രി കെ.എൻ.ബാലഗോപാൽ. കുപ്പിക്ക് 500 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 40 രൂപയുമാണു സെസ്. കേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന മദ്യം 500
സർക്കാരിനു ഭരിക്കാനറിയില്ലെന്നു പ്രതിപക്ഷവും പ്രതിപക്ഷത്തിനു സമരം ചെയ്യാൻപോലും അറിയില്ലെന്നു ഭരണപക്ഷവും വാശിയോടെ ആരോപിക്കുന്ന സന്ദർഭത്തിലൂടെയാണു കേരളരാഷ്ട്രീയം കടന്നുപോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു കേളികൊട്ട് ഉയരുമ്പോൾ ഇതു രണ്ടും അറിയേണ്ടതും പ്രവൃത്തിയിൽ കൊണ്ടുവരേണ്ടതും ഇരുമുന്നണികളുടെയും
വീണ്ടും ജനംതന്നെ തോറ്റു. ഇന്ധനവിലയിലടക്കം ബജറ്റ് അടിച്ചേൽപിച്ച കനത്ത നികുതിഭാരങ്ങളിൽ ചെറിയ ഇളവുപോലും നൽകില്ലെന്നു വ്യക്തമാക്കിയതോടെ, ജനകീയമെന്നു പെരുമ പറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ യഥാർഥ മുഖം ഒരിക്കൽക്കൂടി വെളിപ്പെടുകയാണ്. ജനങ്ങളുടെ ആളുന്ന മനസ്സും കേരളമാകെ ഇരമ്പുന്ന പ്രതിഷേധവും
തിരുവനന്തപുരം∙ ഭൂകമ്പമുണ്ടായ തുർക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സർക്കാർ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകുന്ന മറുപടിയിലായിരുന്നു ധനമന്ത്രി പുതിയ തീരുമാനം അറിയിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും 10 കോടി അനുവദിച്ചു. അഷ്ടമുടിക്കായൽ ശുചീകരണത്തിന്
തിരുവനന്തപുരം ∙ നിയമസഭയില്‍ തർക്കത്തിന് ഇടയാക്കി ഹാജര്‍ വിവാദം. സത്യഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം സഭയില്‍ ഹാജര്‍ രേഖപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഇന്നലെ ഹാജര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നലത്തെ ഹാജർ ഒഴിവാക്കാന്‍ നജീബ്
തിരുവനന്തപുരം∙ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കാതെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടി പ്രസംഗം. നികുതി വർധനയെ ന്യായീകരിച്ചാണ് ധനമന്ത്രി സംസാരിച്ചത്. അധിക വിഭവ സമാഹരണത്തിൽ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, നികുതികൾ കുറയ്ക്കാത്തതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
തൃശൂർ∙ സംസ്ഥാന ബജറ്റ് നികുതി കൊണ്ടും വിലക്കയറ്റം കൊണ്ടും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാരോപിച്ചു ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റു മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനത്തിനു ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഇത്. തുടർന്ന് അറസ്റ്റു ചെയ്തു. മാർച്ച്
കൊച്ചി ∙ സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ കണയന്നൂർ താലൂക്ക് ഓഫിസ് മാർച്ചിൽ സംഘർഷം. കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ജലപീരങ്കി – കണ്ണീർ വാതക പ്രയോഗങ്ങളിൽ 4 കോൺഗ്രസ് പ്രവർത്തകർക്കു
തിരുവനന്തപുരം ∙ ഒരു കൈ കൊണ്ടു കിറ്റും പെൻഷനും കൊടുക്കുകയും മറു കൈ കൊണ്ട് സാധാരണക്കാരന്റെ പോക്കറ്റടിക്കുകയും െചയ്യുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രളയവും മഹാമാരിയും കഴിഞ്ഞ് സാമ്പത്തിക മാന്ദ്യത്തിനു സമാനമായ സാഹചര്യത്തിൽ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ജനങ്ങൾ
തിരുവനന്തപുരം ∙ യുവമോർച്ച സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. സമരക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഒരു യുവമോർച്ച പ്രവർത്തകനും പൊലീസുകാരനും പരുക്കേറ്റു. സംസ്ഥാന ബജറ്റിലെ ഇന്ധന സെസും നികുതി ഭാരവും പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിയമസഭാ മാർച്ച്. പാളയം രക്തസാക്ഷി
തിരുവനന്തപുരം ∙ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നു മറുപടി പറയാനിരിക്കെ, ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കുന്നതിന്റെ സൂചനകളില്ല. 3 ദിവസത്തെ ബജറ്റ് ചർച്ച ഇന്നു സമാപിക്കുന്നതു മന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണ്. ഇളവുകളും അധിക പദ്ധതികളും ഇന്നാണു പ്രഖ്യാപിക്കുക.
ആലപ്പുഴ∙ ഫണ്ട് ഇല്ലാത്തതു മൂലം മുടങ്ങിക്കിടക്കുന്ന ‘ആശ്വാസകിരണം’ എന്ന ഭിന്നശേഷിക്കാരുടെ പദ്ധതിക്കു സംസ്ഥാന ബജറ്റും താങ്ങായില്ല. 207 കോടി രൂപ കുടിശിക ഉള്ളപ്പോൾ ബജറ്റിൽ അനുവദിച്ചത് 53 കോടി മാത്രം. ഭിന്നശേഷിക്കാർക്കായി സംസ്ഥാന തല ഫണ്ട് രൂപീകരിക്കണമെന്ന 2016ലെ നിർദേശവും പരിഗണിച്ചില്ല. ഇത്തവണത്തെ
കോട്ടയം ∙ കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകരോടൊപ്പം തെറിച്ചുപോയത് റോഡിലെ 'ടാറും'. കലക്ടറേറ്റ് പ്രവേശന കവാടത്തിൽ കെകെ റോഡിലെ ടാറും ജലപീരങ്കി പ്രയോഗത്തിൽ തെറിച്ചു 20 മിനിറ്റാണ് ജലപീരങ്കി പ്രയോഗം നടത്തിയത്....
കൊല്ലം∙ സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർത്തു മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരിൽ പലർക്കും പൊലീസുമായുള്ള ഉന്തുംതള്ളിലും പരുക്കേറ്റു. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും കേരളത്തിന്റെ
മലപ്പുറം∙ ബജറ്റ് അവതരിപ്പിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാലിന് ഒരവസരം കൂടി ലഭിച്ചാൽ ശ്വസിക്കുന്ന വായുവിനു പോലും നികുതി ചുമത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ. ഇന്ധനസെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു
കേരളത്തിൽ റെയിൽവേയെക്കാൾ പ്രാധാന്യം റോഡുകൾക്കാണ്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാൽ റോഡ് വികസനം തുടർപ്രക്രിയയായി മാറുന്നു. കേരളംപോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങൾ റെയിൽവേ പോലുള്ള മാസ് ട്രാൻസിറ്റ് (വളരെപ്പേർക്കു സഞ്ചരിക്കാവുന്നത്) സംവിധാനങ്ങൾക്കാണു മുൻഗണന നൽകേണ്ടത്.
തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിലും വെള്ളക്കരം കൂട്ടിയതിലും ജനങ്ങൾക്കുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കാൻ ജനകീയ സർവേയുമായി യുഡിഎഫ്. നിയമസഭാ കവാടത്തിൽ രണ്ടുദിവസമായി സമരം ചെയ്യുന്ന ഡോ. മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, സി.ആർ.മഹേഷ്
തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്കിന്റെ മാനേജ്മെന്റിലെ വീഴ്ചകളാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് എ.പി.അനിൽകുമാർ. നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നു മറുപടി പറയാനിരിക്കെ, ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കുന്നതിന്റെ സൂചനകളില്ല. 3 ദിവസത്തെ ബജറ്റ് ചർച്ച ഇന്നു സമാപിക്കുന്നതു മന്ത്രിയുടെ മറുപടിപ്രസംഗത്തോടെയാണ്. ഇളവുകളും അധിക പദ്ധതികളും ഇന്നാണു പ്രഖ്യാപിക്കുക.
തിരുവനന്തപുരം∙ ബജറ്റില്‍ പൊതുജനാഭിപ്രായം തേടാന്‍ ജനഹിത സർവേയ്ക്കു തുടക്കമിട്ട് യുഡിഎഫ്. സത്യഗ്രഹം ഇരിക്കുന്ന നേതാക്കള്‍ ഫെയ്സ്ബുക് ലൈവിലൂടെ സർവേ തുടങ്ങി. ഡിജിറ്റൽ ലിങ്കിലൂടെ ബജറ്റിന്റെ അഭിപ്രായം രേഖപ്പെടുത്താം. അഭിപ്രായങ്ങൾ ധനമന്ത്രിയെ അറിയിക്കും.
തിരുവനന്തപുരം∙ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ മാറ്റം വരുമെങ്കില്‍ ധനമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. ബജറ്റ് പാസാക്കുന്നതിനു മുന്‍പുള്ള മറുപടി പ്രസംഗത്തിലാണു ധനമന്ത്രി ബജറ്റിലെ ഒഴിവാക്കലുകളും കൂട്ടിചേര്‍ക്കലുകളും പ്രഖ്യാപിക്കുക. അതേസമയം, ഇന്ധന സെസില്‍നിന്നു പിന്നോട്ടില്ലെന്ന സൂചനയാണ് എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയത്.
പൂർണ അവഗണന :റേഷൻ വ്യാപാരികൾ കോട്ടയം∙ ഇ പോസ് മെഷീനിന്റെ തകരാർ റേഷൻ വ്യാപാരികളുടെ തലയിൽ കെട്ടിവെയ്ക്കാതെ യഥാർഥ പ്രശ്നം കണ്ടെത്തി പരിഹരിക്കാനും, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കാനും സർക്കാർ തയാറാകണമെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ.
കാസർകോട് ∙ ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പെൻഷൻകാരെയും പാടെ അവഗണിച്ചെന്ന് എൻജിഒ സംഘ് സംസ്ഥാന ഉപാധ്യക്ഷൻ പി.പീതാംബരൻ ആരോപിച്ചു. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ
തിരുവനന്തപുരം ∙ ‘‘പായും തലയണയും കിട്ടിയില്ലേ? ഫാനിന്റെ കാറ്റില്ലേ? ഭക്ഷണം കഴിച്ചോ? എന്തെങ്കിലും കുറവുണ്ടെങ്കിൽ പറയണം...’’– നിയമസഭയ്ക്കു പുറത്തും സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘റൂളിങ്’. അസൗകര്യങ്ങളൊന്നുമില്ലെന്ന് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരുടെ മറുപടി. കുശലാന്വേഷണത്തിനിടെ സമര
അമ്പലപ്പുഴ ∙ തലയിൽ മുണ്ടിടാതെ കക്കാൻ പോകുന്ന ആളാണ് മന്ത്രി ബാലഗോപാലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്താ ജെറോമിനു ഡോക്ടറേറ്റ് കിട്ടിയതോടെ യഥാർഥ ഡോക്ടറേറ്റ് കിട്ടിയവർക്ക് പുറത്തിറങ്ങി നടക്കാൻ
കേട്ടുമടുത്തു! ആലപ്പുഴ ∙ പറഞ്ഞതിൽ പലതും ചെയ്യാൻ ബാക്കിയാണ്. കിട്ടിയ പണം ഒന്നിനും തികയുകയുമില്ല. ബജറ്റിൽ കുട്ടനാടിന് ഏറെ കിട്ടിയെന്നു കണക്കുകൾ പറയുമ്പോഴും കുട്ടനാട് രണ്ടാം പാക്കേജ് പാതിവഴിപോലുമെത്തിയില്ല. ഇനി ആവശ്യമുള്ളതിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് ബജറ്റിൽ കിട്ടിയത് എന്നതു മറ്റൊരു കാര്യം.
ഇന്ധന സെസിൽ മാറ്റം വേണമെന്ന് ഇടതുപക്ഷ എംഎൽഎമാരും ആഗ്രഹിക്കുന്നില്ലേ? സഭയ്ക്കുള്ളിലെ ന്യായീകരണങ്ങൾ കേട്ടാൽ അതേ തോന്നൂ. ഉള്ളിൽ തിളയ്ക്കുന്ന മോഹം അതാണെന്ന സൂചന നൽകിയതു കെ.ബി.ഗണേഷ് കുമാറാണ്.
പത്തനാപുരം∙ ടൗണിൽ രണ്ടാമത്തെ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനു ബജറ്റിൽ പണം വകയിരുത്തിയതു മലയോര മേഖലയ്ക്ക് ആശ്വാസവാർത്തയാകുന്നു. 3 കോടി രൂപയാണു വകയിരുത്തിയത്. മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ചു പ്രവർത്തിക്കുന്ന സ്പെഷൽ ഗ്രേഡ് പഞ്ചായത്തായ ഇവിടെ ഇടുങ്ങിയ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇതു
കർഷകനെ വായ്പ സഹായിക്കുന്നത് എങ്ങനെ? തൂക്കിലേറ്റപ്പെടുന്നവനെ തൂക്കുകയർ സഹായിക്കുന്നത് എങ്ങനെയോ അതുപോലെ. കൃഷിയുടെ സാമ്പത്തികശാസ്ത്രം പഠിക്കുന്ന ക്ലാസുകളിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ പഴമൊഴി ഇന്നും പ്രസക്തം.
തിരുവനന്തപുരം∙ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 13 തവണയാണ് പെട്രോൾ നികുതി വർധിപ്പിച്ചതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. 26.64 ശതമാനത്തിൽ നിന്നും 31.8 ശതമാനം ആയി സംസ്ഥാന നികുതി വർധിപ്പിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 2016 ൽ
തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റിലെ നികുതി നിർദേശങ്ങളിൽ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ് (കോൺഗ്രസ്), നജീബ് കാന്തപുരം (മുസ്ലിം ലീഗ്) എന്നീ പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി.
തിരുവനന്തപുരം∙ ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണു
ബജറ്റ് എന്നു കേൾക്കുമ്പോൾ എന്തോ അത്യാപത്ത് വരുന്നു എന്നു മനസ്സിലാക്കി പേടിക്കുന്നതിനു പകരം മെച്ചമുണ്ടാകുന്ന എന്തോ കാര്യമാണെന്നു ജനം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതു സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. ‘മേരേ പ്യാരേ ദേശ്വാസിയോം ’ എന്നു പ്രധാനമന്ത്രി പറയുമ്പോഴേ നോട്ടുനിരോധനത്തിനു തുല്യമായ ഏതോ അശനിപാതം വരാൻ പോകുന്നു എന്നു നമ്മൾ തിരിച്ചറിയുന്നില്ലേ?
‘ബജറ്റിനെ ന്യായീകരിക്കുന്നവർ നികൃഷ്ട ജീവികൾ’ പാലാ ∙ ഭരണക്കാർക്ക് ധൂർത്തടിക്കാനായി ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റിനെ ന്യായീകരിക്കുന്നവർ നികൃഷ്ട ജീവികളാണെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം. നിയോജക മണ്ഡലത്തെ പൂർണമായി അവഗണിച്ചത് പ്രതികാര രാഷ്ട്രീയ നേതൃത്വത്തിനുള്ള മധുര പ്രതികാരമായതിനാൽ സ്ഥലം
മലപ്പുറം ∙ ഇടതു സർക്കാർ ബജറ്റിൽ ജില്ലയെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാലിക്കൊട്ടയേന്തി പ്രകടനം നടത്തി. വിഐപി മണ്ഡലങ്ങൾക്കും മറ്റ് ജില്ലകൾക്കും ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയെ തീർത്തും അവഗണിക്കുന്ന സമീപനമാണുണ്ടായതെന്നു ജില്ലാ കമ്മിറ്റി
കല്ലമ്പലം∙പിണറായി സർക്കാർ ജനദ്രോഹ ബജറ്റ് അവതരിപ്പിച്ച് നാടിനെയും നാട്ടുകാരെയും വഞ്ചിച്ചു എന്നാരോപിച്ച് കോൺഗ്രസ്,ആർഎസ്പി പ്രവർത്തകർ പ്രതിഷേധിച്ചു. കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധവും പന്തം കൊളുത്തി പ്രകടനവും കവലയൂർ ജംക്ഷനിൽ നടന്നു. മണ്ഡലം പ്രസിഡന്റ് പി.സജീവ്,കുളമുട്ടം
നെയ്യാറ്റിൻകര ∙ ജനറൽ ആശുപത്രിയിൽ മന്ദിരം നിർമിക്കാൻ 6 കോടി രൂപ, 2018 പ്രളയത്തിൽ തകർന്ന അമരവിള പുല്ലാമല ബണ്ട് പുനഃസ്ഥാപിക്കാൻ 3 കോടി ഉൾപ്പെടെ, നെയ്യാറ്റിൻകര മണ്ഡലത്തിൽ ഒട്ടേറെ പദ്ധതികൾക്ക് തുക അനുവദിച്ചതായി കെ.ആൻസലൻ എംഎൽഎ അറിയിച്ചു. ആശുപത്രി ഐപി കെട്ടിടത്തിനായി പ്രഖ്യാപിച്ച 6 കോടി രൂപയിൽ 1.20 കോടി
തിരുവനന്തപുരം ∙ പെട്രോൾ–ഡീസൽ സെസും ഭൂമി ന്യായവിലവർധനയും ബജറ്റിലൂടെ അടിച്ചേൽപിച്ച ദിവസംതന്നെ പരസ്യപ്രഖ്യാപനമില്ലാതെ വാട്ടർ ചാർജ് കൂട്ടി. ലീറ്ററിന് ഒരു പൈസ കൂട്ടാൻ എൽഡിഎഫ് കഴിഞ്ഞമാസം 13നു സർക്കാരിന് അനുമതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ഇത് ഉത്തരവായി
കൊച്ചി∙ വൈദ്യുതി തീരുവ വർധനയിലൂടെ സംസ്ഥാനത്തെ വാണിജ്യ, വ്യവസായ ഉപയോക്താക്കൾക്കു വന്നത് ലക്ഷങ്ങളുടെയും കോടികളുടെയും അധിക ബാധ്യത. എക്സ്ട്രാ ഹൈടെൻഷൻ വ്യവസായ ഉപയോക്താക്കൾക്ക് ശരാശരി മാസം 10 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് അധികമായി നൽകേണ്ടി വരിക. വർഷം 1.2 കോടി മുതൽ 3.5 കോടി വരെ അധികച്ചെലവ്.
തിരുവനന്തപുരം∙ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ഉപഭോഗമുള്ള സംസ്ഥാനമെന്ന നിലയ്ക്കു കേരളത്തിന് ആവശ്യമുള്ളവ പരമാവധി ഇവിടെ ഉൽപാദിപ്പിക്കുക എന്ന ആശയമാണ് ബജറ്റിൽ പ്രഖ്യാപിച്ച ‘മേയ്ക് ഇൻ കേരള’. എന്നാൽ ഉൽപാദന സൗകര്യമൊരുക്കുന്നതിൽ സർക്കാരിന് ഇപ്പോൾ കാര്യമായ പദ്ധതികളില്ല. മേയ്ക് ഇൻ കേരള വഴി വ്യാപാരക്കമ്മി
കൊച്ചി∙ ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതിയും ഒന്നിലേറെ വീടുകളുണ്ടെങ്കിൽ അധിക നികുതിയും എന്ന ബജറ്റ് നിർദേശം സംസ്ഥാനത്തെ പാർപ്പിട മേഖലയിലെ നിക്ഷേപം അനാകർഷകമാക്കും. ഈ നികുതി എങ്ങനെ ഈടാക്കുമെന്നതിലും വ്യക്തതയില്ല. ‘വീട്’ എന്ന വാക്ക് ഫ്ലാറ്റുകൾക്കും ബാധകമാണോ എന്നതും അവ്യക്തമാണ്.വീട്
തിരുവനന്തപുരം ∙ ബജറ്റിൽ ഇന്ധന സെസ് ഏർപ്പെടുത്തി ജനങ്ങൾക്ക് അധികഭാരം നൽകി പ്രതിവർഷം 750 കോടി രൂപ നേടാമെന്നു പ്രതീക്ഷിച്ചിരിക്കെ സംയോജിത ചരക്ക്, സേവന നികുതി വഴി (ഐജിഎസ്ടി) സർക്കാർ പ്രതിവർഷം നഷ്ടപ്പെടുത്തുന്നത് 5000 കോടി രൂപ. ഐജിഎസ്ടി റിട്ടേണുകൾ ഘടനാപരമായി പരിഷ്കരിക്കാത്തതിനാൽ 5 വർഷത്തിനിടെ
കൊച്ചി ∙ കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും തെറ്റായ നടപടികൾക്കുമെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബൂത്ത് തലത്തിൽ ഇന്നു പന്തംകൊളുത്തി പ്രകടനവും 9ന് കലക്ടറേറ്റുകളിലേക്കു മാർച്ചും നടത്തും. കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ
തിരുവനന്തപുരം ∙ ബജറ്റിൽ പ്രവാസികൾക്കു സ്ഥിരമായി ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പാടാക്കും എന്ന പ്രഖ്യാപനം കേട്ടു പ്രവാസികൾ ഇപ്പോഴും ചിരി നിർത്തിയിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.വ്യോമയാന മന്ത്രാലയത്തിന്റെ ഉൾപ്പെടെയുള്ള അനുമതികൾ വേണ്ട ഈ പദ്ധതിയെ സിൽവർലൈൻ പോലെ അപ്രായോഗികമായി പ്രവാസികൾ