Activate your premium subscription today
Monday, Apr 21, 2025
തിരൂർ ∙ താനൂർ തൂവൽത്തീരത്ത് അപകടത്തിൽപെട്ട ബോട്ടിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ നേരത്തേ ലഭിച്ച പരാതികളും അവയിലെടുത്ത നടപടികളും സംബന്ധിച്ചുള്ള ഫയലുകൾ ഹാജരാക്കാൻ അന്വേഷണ കമ്മിഷൻ തൃശൂർ റേഞ്ച് ഡിഐജിക്കു നിർദേശം നൽകി. സ്റ്റേഷനിൽ ലഭിച്ച പരാതികളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും മുൻ താനൂർ സിഐയും
തിരൂർ∙ താനൂർ ബോട്ടുദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ.മോഹനൻ ജുഡീഷ്യൽ കമ്മിഷൻ സാക്ഷിവിസ്താരം ആരംഭിച്ചു. ഇന്നലെ 3 സാക്ഷികളെയാണു വിസ്തരിച്ചത്. ആദ്യ ദിനം 15 പേരെ വിസ്തരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ 2 പേർ ഹാജരായിരുന്നില്ല. ബാക്കിയുള്ളവരെ വിസ്തരിക്കേണ്ടതില്ലെന്നു കമ്മിഷനു വേണ്ടി ഹാജരായ
മലപ്പുറം ∙ താനൂർ ബോട്ടപകടത്തിന് ഉത്തരവാദികളായവർ എത്ര ഉന്നതരാണെങ്കിലും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ജുഡീഷ്യൽ കമ്മിഷൻ. 103 സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും തിരൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഇന്നു തുടങ്ങും. 102 ദിവസം നീളും. അപകടത്തിനിടയാക്കിയ സാഹചര്യവും അതിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉള്ള
താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച അപകടമുണ്ടായിട്ട് ഒരു വർഷം തികഞ്ഞു. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം എന്നതിനാൽ രാത്രിയിൽ നടന്ന രക്ഷാപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സംവിധാനവും അണ്ടർ വാട്ടർ ക്യാമറ സംവിധാനവും അഗ്നിരക്ഷാ സേനയ്ക്ക് അത്യാവശ്യമാണെന്നു
തിരൂർ ∙ താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിന് ഇന്ന് ഒരു വർഷം തികയുന്നു. താനൂർ തൂവൽതീരത്തുനിന്ന് പുറപ്പെട്ട ഉല്ലാസബോട്ട് പൂരപ്പുഴയിൽ മറിഞ്ഞ് കുട്ടികളടക്കം 22 പേരാണു മരിച്ചത്. അപകടത്തിൽപെട്ട ബോട്ടിന് റജിസ്ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും സഹായികളും പോർട്ട്
തിരൂർ ∙ താനൂർ ബോട്ടുദുരന്തത്തിൽ ഭാര്യയെയും മകനെയും നഷ്ടമായതിനു പിന്നാലെ രക്ഷപ്പെട്ട 2 മക്കളുമായി ആശുപത്രികൾ തോറും ചികിത്സ തേടി അലയുകയാണ് മുഹമ്മദ് ജാബിർ. പരപ്പനങ്ങാടി കുന്നുമ്മൽ മുഹമ്മദ് ജാബിറിന്റെ ഭാര്യ ജൽസിലയും ജരീറും അപകടത്തിൽ മരിച്ചിരുന്നു. അന്ന് പെൺമക്കളായ ജർഷയും ജന്നയും രക്ഷപ്പെട്ടിരുന്നു.
വാർത്തകൾക്കൊപ്പമാണ് എന്നും മലയാളികളുടെ ജീവിതം; ചർച്ചകളും വിശകലനങ്ങളുമെല്ലാമായി വാർത്തകൾക്കപ്പുറത്തേക്കും അവർ യാത്ര ചെയ്യുന്നു. അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമായി അതു മാറിക്കഴിഞ്ഞു. വാർത്തകളുടെ വൻ കുത്തൊഴുക്കായിരുന്നു 2023ൽ. അതിൽ വായിച്ചു വിടേണ്ടവയും ഓർത്തുവയ്ക്കേണ്ടവയുമെല്ലാം ഉണ്ടായിരുന്നു. താനൂരിലെ ബോട്ട് ദുരന്തവും ലോകഗതി മാറ്റിമറിക്കാൻ പോന്ന യുദ്ധവുമെല്ലാം ഒരുപോലെ വായനക്കാർ മനസ്സിലേറ്റി നീറ്റി. വായിച്ചതിനുമപ്പുറത്തേക്ക് വിവരങ്ങള്‍ ലഭിക്കാൻ അവർ ആഗ്രഹിച്ചു. ‘ന്യൂസ്’ എന്ന വാക്കിനൊപ്പം ‘എക്സ്പ്ലെയിനർ’ എന്ന വാക്കും ഗൂഗിളിന്റെ സേർച്ച് ബാറിൽ തുടരെത്തുടരെ ഇടംപിടിച്ചതിനു കാരണവും വിവരങ്ങളറിയാനുള്ള മലയാളിയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാർത്തകൾക്കുമപ്പുറത്തേക്ക് വായനക്കാതെ സ്വാഗതം ചെയ്യുന്ന വിശകലനങ്ങൾ, അഭിമുഖങ്ങള്‍, വിഡിയോ, ഇൻഫോഗ്രാഫിക്സ്, പോഡ്കാസ്റ്റ് തുടങ്ങിയവുമായി ‘മനോരമ ഓൺലൈൻ പ്രീമിയം’ ആ ആഗ്രഹം നിറവേറ്റാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു. 2023 വാർത്താ വർഷത്തില്‍ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ വായിച്ച ന്യൂസ് സ്റ്റോറികൾ എന്തെല്ലാമാണ്? എഡിറ്റോറിയൽ സംഘം തിരഞ്ഞെടുത്ത ആ വാർത്തകള്‍ ഒരിക്കൽക്കൂടി വായിക്കാം, അറിവും ഓർമയും മിനുക്കാം... തിരഞ്ഞെടുത്ത വാർത്തകളിലെ ആദ്യ ടോപ് 10. താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്ത് 10 സ്റ്റോറികളും വായിക്കാം...
സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതും കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്നതുമായ മേഖലയാണ് ഹൗസ് ബോട്ട് ടൂറിസം. വലിയ വഞ്ചിവീടുകൾ മുതൽ ചെറിയ ശിക്കാരകൾ വരെ കേരളത്തിന്റെ ബാക്ക് വാട്ടർ ടൂറിസം ആസ്വദിക്കാൻ വരുന്നവർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ താനൂരിൽ ഉണ്ടായ ബോട്ട് അപകടം
കൊച്ചി∙ മാരിടൈം ബോർഡിന്റെ പുതിയ സിഇഒ ആയി നിയമിച്ചതു ചട്ടപ്രകാരമുള്ള യോഗ്യതയില്ലാത്തയാളെയെന്ന് ആക്ഷേപം. താനൂർ ബോട്ടപകട കേസുമായി ബന്ധപ്പെട്ടു മന്ത്രിയുടെ ഓഫിസിനെതിരെ മൊഴി നൽകിയതിനെത്തുടർന്നു ടി.പി. സലിംകുമാറിനെ നീക്കിയതോടെയാണു പൊതുഭരണ അഡിഷനൽ സെക്രട്ടറി ഷൈൻ എ. ഹഖിനെ പുതിയ സിഇഒ ആയി നിയമിച്ചത്.
കഴിഞ്ഞ മേയിൽ, കുഞ്ഞുങ്ങളടക്കം 22 പേരുടെ ജീവൻ അപഹരിച്ച താനൂർ പൂരപ്പുഴയിലെ ബോട്ട് ദുരന്തം ഇപ്പോഴും കേരളത്തെ ദുഃഖിപ്പിക്കുന്നു. മറക്കരുതാത്ത ദുരന്തപാഠങ്ങളാണ് ആ വലിയ അപകടം ബാക്കിവച്ചത്. നിരുത്തരവാദിത്തവും അശ്രദ്ധയും ലാഭക്കൊതിയുമൊക്കെച്ചേർന്ന് ആ ബോട്ട് പുഴയിൽ മുക്കി ഒട്ടേറെ കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്ത്തുകയായിരുന്നു. സർവത്ര വീഴ്ചകൾ കണ്ടെടുക്കപ്പെട്ട ആ ദുരന്തവുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്തുവരികയാണിപ്പോൾ. അപകടത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ എന്ന ബോട്ടിനു റജിസ്ട്രേഷൻ നൽകാനുള്ള ഉന്നതതല സമ്മർദത്തിന്റെ മറവിൽ മാരിടൈം ബോർഡ് പ്രവർത്തനാനുമതി നൽകിയത് 28 അനധികൃത യാനങ്ങൾക്കാണെന്ന വിവരം ഞെട്ടിക്കുന്നതാണ്.
കൊച്ചി ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ എന്ന ബോട്ടിനു റജിസ്ട്രേഷൻ നൽകാനുള്ള മന്ത്രിതല സമ്മർദത്തിന്റെ മറവിൽ മാരിടൈം ബോർഡ് പ്രവർത്തനാനുമതി നൽകിയത് 28 അനധികൃത യാനങ്ങൾക്ക് എന്നു വിവരം. മുൻ സിഇഒ, ബോർഡ് ചെയർമാൻ എന്നിവരുടെ ഇടപെടൽ പിന്നിലുണ്ടെന്നും വൻ അഴിമതിയാണു നടന്നതെന്നും
കൊച്ചി ∙ താനൂരിൽ അപകടത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിനു റജിസ്ട്രേഷൻ നൽകാൻ തുറമുഖ വകുപ്പു മന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്ന് പൊലീസിനു മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയുടെ കസേര തെറിച്ചു. അറ്റ്ലാന്റിക് ബോട്ടുടമ നാസറിന്റെ അപേക്ഷ പരിഗണിക്കാൻ ആവശ്യപ്പെട്ടു മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ അഡിഷനൽ
പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ‘അറ്റ്ലാന്റിക്’ ബോട്ടിനു മാരിടൈം ബോർഡ് റജിസ്ട്രേഷൻ അനുവദിച്ചിരുന്നതായി കണ്ടെത്തൽ. റജിസ്റ്ററിങ് അതോറിറ്റി ഒപ്പുവച്ച റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മനോരമയ്ക്കു ലഭിച്ചു. അപകടം നടന്ന ശേഷം മാരിടൈം ബോർഡും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച പൊലീസും ബോട്ടിന്
പൊന്നാനി ∙22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടം ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 21 അംഗ സംഘമാണ് അന്വേഷിച്ചത്. സിഐമാരായ ജീവൻ ജോർജ്, കെ.ജെ.ജിനേഷ്, അബ്ബാസ് അലി, എം.ജെ.ജിജോ, സുരേഷ് നായർ, എസ്എെമാരായ പി.ജെ.ഫ്രാൻസിസ്, സീനിയർ സിപിഒമാരായ പ്രകാശൻ, സലേഷ്, ഷൈജേഷ്, അഖിൽ രാജ്, ശശിധരൻ, രാജേഷ്, നിഷ,
മലപ്പുറം∙ 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 12 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പൊന്നാനി ∙ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് മാരിടൈം ബോർഡ് ഉദ്യോഗസ്ഥർക്ക് ‘ക്ലീൻ ചിറ്റ്’ നൽകിക്കൊണ്ട് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. സിഇഒയുടെ നിർദേശ പ്രകാരം തയാറാക്കിയ റിപ്പോർട്ട് മാരിടൈം ബോർഡ് തള്ളി. ഇന്നലെ കൊച്ചിയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് അജൻഡയിൽ ഉണ്ടായിരുന്നിട്ടും അന്വേഷണ റിപ്പോർട്ട്
മഞ്ചേരി ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ പോർട്ട് ഓഫിസർ ഉൾപ്പെടെ 7 പ്രതികൾക്കു ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. കേസിലെ 6 മുതൽ 12 വരെ പ്രതികളുടെ ജാമ്യ ഹർജിയാണ് ജഡ്ജി എസ്.മുരളീകൃഷ്ണ തള്ളിയത്. ബോട്ട് സർവീസ് മാനേജർ മലയിൽ അനിൽ കുമാർ (48), ജീവനക്കാരായ
പണ്ടുകാലത്ത് കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും കൊണ്ടെത്തിക്കാൻ ആയിരുന്നു കെട്ടുവള്ളങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് ആ വള്ളങ്ങൾ ഉൾപ്പെടെയുള്ള ജലയാനങ്ങൾ കേരളത്തിന്റെ ടൂറിസം രംഗത്തെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലക്ഷക്കണക്കിനു രൂപ മുതൽമുടക്കുള്ള വള്ളങ്ങളും ബോട്ടുകളും നല്ലരീതിയിൽ പരിപാലിച്ച് കൊണ്ടുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കേരളത്തിൽ ബോട്ടുദുരന്തങ്ങൾ തുടർക്കഥയാകുമ്പോൾ, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് എന്തായിരിക്കും പറയാനുള്ളത്? ഈ രംഗത്തുനിന്നുള്ള സാമ്പത്തികനേട്ടം എന്തായിരിക്കും?
താനൂർ∙ പൂരപ്പുഴ ബോട്ട് ദുരന്തത്തിൽ കേസന്വേഷണം വിപുലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും രേഖകളിൽ കൃത്രിമം നടക്കുന്നതായി ആരോപിച്ചും യുഡിഎഫ് ഇനി നിയമപോരാട്ടത്തിലേക്ക്. ആദ്യഘട്ടമായി പരപ്പനങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യും. 2 ജീവനക്കാർ അറസ്റ്റിലായതിനു പിന്നാലെയാണ് നിയമനടപടികൾ ഊർജിതമാക്കാനുള്ള
താനൂർ (മലപ്പുറം) ∙ പൂരപ്പുഴ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് 2 പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. സീനിയർ പോർട്ട് കൺസർവേറ്റർ വി.വി.പ്രസാദ് (50), ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ് (43) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ദുരന്തം അന്വേഷിക്കുന്ന ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മത്സ്യബന്ധന ബോട്ടാണെന്ന വിവരം മറച്ചുവച്ച് പുതിയ ബോട്ടെന്ന നിലയിലാണ് അപകടത്തിൽപെട്ട അറ്റ്ലാന്റിക്കിന് ഉദ്യോഗസ്ഥർ അനുമതി നൽകിയത്. ഓരോ ഘട്ടത്തിലും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തേണ്ട സർവേയർ, ബോട്ടിന്റെ മുകൾത്തട്ടിലേക്ക് കോണി നിർമിച്ച കാര്യംപോലും പരിശോധിച്ചില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബേപ്പൂർ പോർട്ടിന്റെ ചുമതലയുള്ള സീനിയർ പോർട്ട് കൺസർവേറ്ററായ വി.വി.പ്രസാദ് നടപടി ഫയലുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോട്ടുടമ പി.നാസറിന് അയച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു.
മലപ്പുറം∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിൽ പോര്‍ട്ട് കണ്‍സര്‍വേറ്ററും സര്‍വെയറും അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും
കൊച്ചി ∙ താനൂർ ബോട്ട് ദുരന്തത്തെത്തുടർന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സമഗ്ര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. കോടതിയെ സഹായിക്കാനായി ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെ നാമനിർദേശം ചെയ്യാനും ചീഫ് സെക്രട്ടറിക്കു ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സ്വമേധയാ എടുത്ത ഹർജി 22ന് പരിഗണിക്കും. സംഭവത്തെക്കുറിച്ചും സ്വീകരിച്ച നടപടികൾ സംബന്ധിച്ചും സമഗ്ര റിപ്പോർട്ട് നൽകാൻ സമയം വേണമെന്നു സീനിയർ ഗവൺമെന്റ് പ്ലീഡർ വി.മനു ആവശ്യപ്പെട്ടതിനെത്തുടർന്നാണു ഹൈക്കോടതി സമയം അനുവദിച്ചത്.
തിരൂരങ്ങാടി ∙ വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്ത കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി കാത്തിരുന്നത് 4 മണിക്കൂറിലേറെ. താനൂർ ബോട്ടപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒന്നര വയസ്സുകാരിയുടെ രക്ഷിതാക്കൾക്കാണ് ദുരവസ്ഥ.വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി
മലപ്പുറം ∙ താനൂർ ബോട്ടപകടത്തിൽ 11 പേരെ നഷ്ടമായ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സെയ്തലവിയുടെയും സിറാജിന്റെയും കുടുംബത്തിന് ഉടൻ വീട് നിർമിച്ച് നൽകുമെന്ന്
താനൂർ∙താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന് യാത്രാനുമതി നൽകിയതിന്റെ രേഖകൾ നഗരസഭാ ഓഫിസിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു താനൂർ നഗരസഭ. നഗരസഭയ്ക്കു ബോട്ടിന് യാത്രാ അനുമതി നൽകാൻ അധികാരമില്ല. ഹൗസ് ബോട്ടിന് അനുമതി തേടി ബോട്ടുടമ നാസർ നഗരസഭയ്ക്കു വെള്ളക്കടലാസിൽ അപേക്ഷ
അമേരിക്കയിൽ ചീട്ടുമലർത്ത് കളിയിൽ ഉപയോഗിക്കുന്ന വാക്കാണ് ‘പാസ് ദ് ബക്’: ചീട്ട് കശക്കാനുള്ള ഊഴം കൈമാറുക. എപ്പോഴോ ഇതിന്റെയർഥം നമുക്കെല്ലാം സുപരിചിതമായ ഒരു പ്രതിഭാസത്തെപ്പറ്റിയായിത്തീർന്നു: പഴിചാരൽ; കൂടാതെ, തീരുമാനം എടുക്കുന്നതിൽ അല്ലെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽനിന്നുള്ള ഒഴിഞ്ഞുമാറൽ. ഈ മൂന്നു സ്വഭാവവിശേഷങ്ങളുടെയും സാന്നിധ്യംകൊണ്ട് കേരളത്തിലെ ഭരണസംവിധാനം സമൃദ്ധമാണ്. മറ്റു രംഗങ്ങളിലും അവയില്ലെന്നല്ല. പക്ഷേ, അവയുടെ യഥാർഥ പ്രഹരശേഷി കേരളത്തിൽ ഉണരുന്നത് ഭരണകൂടത്തിന്റെ മടിത്തട്ടിലാണ്.
പൊന്നാനി ∙ മീൻപിടിത്ത ബോട്ട് താൽക്കാലിക യാഡിൽ രൂപമാറ്റം നടത്തുന്നതു തടഞ്ഞ പോർട്ട് കൺസർവേറ്റർ ഇതേ ബോട്ടിന്റെ റജിസ്ട്രേഷനു വേണ്ടി അപേക്ഷ സ്വീകരിച്ചു ഫീസടപ്പിച്ചതും ചോദ്യം ചെയ്യപ്പെടുന്നു. കൺസർവേറ്ററെ വിശദമായി പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് മറ്റൊരു യാഡിന്റേതാണെന്നു
പൊന്നാനി (മലപ്പുറം) ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണമായ ബോട്ടിന് റജിസ്ട്രേഷൻ നൽകാൻ മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതിന്റെ തെളിവു പുറത്ത്. പൊലീസ് ഉടൻ സിഇഒയെ ചോദ്യം ചെയ്യും.
പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി. അന്വേഷണം ഉദ്യോഗസ്ഥതലങ്ങളിലേക്ക്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു. പൊന്നാനിയിലെ യാഡിൽ നിർമിച്ച ബോട്ടിന് തിരൂർ പടിഞ്ഞാറേക്കരയിലെ ‘വിവൺ’ യാഡിന്റെ സർട്ടിഫിക്കറ്റാണ്
തിരുവനന്തപുരം ∙ മലപ്പുറം താനൂര്‍ തൂവല്‍തീരം ബീച്ചിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ
പൊന്നാനി∙ താനൂർ ബോട്ടപകടത്തിന്റെ നടുക്കം മാറും മുൻപേ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തിൽ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ ഉല്ലാസയാത്ര. പൊന്നാനി അഴിമുഖത്തുകൂടിയാണ് പടിഞ്ഞാറേക്കരയിൽ നിന്നുള്ള വള്ളത്തിന്റെ കാരിയർ വഞ്ചി അപകടകരമായ യാത്ര നടത്തിയത്.കൈക്കുഞ്ഞുൾപ്പെടെയുള്ള
മലപ്പുറം ∙ മന്ത്രി വി.അബ്ദുറഹിമാന് മരണത്തിന്റെ വ്യാപാരിയെന്ന് കെ.എം.ഷാജി. താനൂരില്‍ പൊലിഞ്ഞ 22 ജീവനും മന്ത്രി മറുപടി പറയണം. തന്റെ വീട്ടില്‍ കയറുമെന്ന് മന്ത്രി പറഞ്ഞു, അനുവാദമില്ലാതെ ഒരുത്തനും തന്റെ വീട്ടില്‍ കയറില്ലെന്നും കെ.എം.ഷാജി വെല്ലുവിളിച്ചു. തൊഴിലാളി പാര്‍ട്ടിയെ പണം കൊടുത്തുവാങ്ങിയാണ്
മലപ്പുറം∙ താനൂർ ബോട്ടപകടത്തിന്റെ നടുക്കം മാറും മുമ്പേ കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തിൽ ഉല്ലാസയാത്ര. താനൂരിൽ അനധികൃത സർവീസ് നടത്തിയ ഉല്ലാസ ബോട്ട് മറിഞ്ഞ് 22 ജീവൻ പൊലിഞ്ഞ് ആഴ്ച പിന്നിടുന്നതിനിടെയാണ് ജീവൻ പണയപ്പെടുത്തി, നിയമം ലംഘിച്ച് മത്സ്യബന്ധന വള്ളം കൈകുഞ്ഞുൾപ്പെടെയുള്ള യാത്രക്കാരുമായി സർവീസ് നടത്തിയത്.തിരൂർ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്ക്കിൽ എന്ന ഇൻബോർഡ് വള്ളത്തിന്റെ കാരിയർ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്.
തിരുവനന്തപുരം ∙ താനൂർ ബോട്ട് അപകടം സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ച് ഒരാഴ്ച കഴിഞ്ഞെങ്കിലും കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയില്ല. അതേസമയം, റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷനെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് ഇറക്കി.
താനൂർ∙ അറ്റ്ലാന്റിക് ഉല്ലാസ ബോട്ട് മുങ്ങാൻ കാരണം അമിതമായി ആളെ കയറ്റിയതെന്നു കുസാറ്റ് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. നിയമം ലംഘിച്ചു ബോട്ടിന്റെ മുകൾത്തട്ടിൽ യാത്രക്കാരെ കയറ്റിയതു ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതായി സംഘം വിലയിരുത്തി. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറും. അന്വേഷണ സംഘം
ആലപ്പുഴ∙ ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹൗസ്ബോട്ടുകള്‍ പിടിച്ചെടുത്തു. മതിയായ സുരക്ഷാ സംവിധാനങ്ങളോ രേഖകളോ ഇല്ലാത്ത ഹൗസ് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഒന്‍പത് ഹൗസ്ബോട്ടുകള്‍ പരിശോധിച്ചതില്‍ രേഖകള്‍ എല്ലാമുള്ളത് ഒരെണ്ണത്തിനുമാത്രമാണ്. അഞ്ചെണ്ണത്തിനു പിഴ ചുമത്തി. 1,10,000 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. രേഖകൾ എല്ലാമില്ലാത്ത ബോട്ടുകൾക്ക് പോർട്ട് ഓഫിസിലെത്തി വിശദീകരണം നൽകാൻ നോട്ടിസ് നൽകി.
22 പേരുടെ ജീവനെടുത്ത ‘അറ്റ്ലാന്റിക്’ ബോട്ട് ഇപ്പോഴുള്ളത് രാജീവൻ മാഷിന്റെ പറമ്പിലാണ്. അതിന് തൊട്ടു പിന്നിലായിരുന്നു അപകടം. പ്രത്യേകം കാവല്‍ ഉറപ്പാക്കി, പൊലീസ് കയറു കെട്ടിത്തിരിച്ച ആ പറമ്പിന്റെ ഒരു ഭാഗത്തേക്ക് ആർക്കും പ്രവേശനമില്ല. അന്വേഷണം പ്രഖ്യാപിച്ചതോടെ ഒരു തെളിവും നശിക്കാതിരിക്കാൻ രാവും പകലും ബോട്ടിന് കാവലിരിക്കുകയാണ് പൊലീസ്. അടുത്തേക്ക് പോകാനാവില്ലെങ്കിലും, വില്ലനായി മാറിയ ‘അറ്റ്ലാന്റിക്’ ദൂരെ നിന്ന് കാണാൻ ദിവസവും ആളുകളെത്തുന്നുണ്ട്. പൊട്ടിയ ചില്ലുകളും തകർന്നിളകിയ ഭാഗങ്ങളുമായി കിടക്കുന്ന ‘അറ്റ്ലാന്റിക്കി’നകത്ത് ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അലയുന്നുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതു മുതൽ സബറുദ്ദീൻ എന്ന
മലപ്പുറം ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ അന്വേഷണഘട്ടത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കുമെന്ന് സൂചന. ഫൈബർ വള്ളം ബോട്ട് ആക്കി മാറ്റിയതിലും നിർമാണ ഘട്ടത്തിലും അനുമതികൾ വാങ്ങുന്നതിലും മറ്റുമുണ്ടായ വീഴ്ചകൾ പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. അറസ്റ്റിലായ 10 പേരും റിമാൻഡിലാണ്.
മലപ്പുറം∙ കായിക മന്ത്രി വി.അബ്ദുറഹിമാനെതിരെ ഭീഷണിയുമായി പി.കെ.ബഷീർ എംഎൽഎ. കെ.എം.ഷാജിയുടെ വീട്ടിൽ കയറുമെന്നത് മന്ത്രി വി.അബ്ദുറഹിമാന്റെ ആഗ്രഹം മാത്രമാണെന്ന് പി.കെ.ബഷീർ പറഞ്ഞു. വീട്ടിൽ കയറിയാൽ കയ്യും കാലും ഉണ്ടാകില്ലെന്ന് ഓർക്കുന്നത് നല്ലതാണ്. ആളുകളോട്
‘‘ഈ വീട്ടിൽ ഇനി സ്കൂളിൽ ചേർക്കാൻ കുട്ട്യോളില്ല... ഓരൊക്കെ വിരുന്ന് പോയിരിക്കാണ്..’’ മുറിയിലേക്കു കടന്നു വന്നത് അധ്യാപികയാണെന്ന് കരുതി റുഖിയ ആദ്യം പറഞ്ഞ വാചകമാണിത്. പൂരപ്പുഴയുടെ ആഴങ്ങൾ തട്ടിപ്പറിച്ചെടുത്ത ഏഴ് പേരക്കുട്ടികൾ കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചുറങ്ങിയും സ്വർഗമാക്കിയിരുന്ന ആ ഇരുണ്ട മുറിയിലിരുന്ന് റുഖിയ അത് പറയുമ്പോൾ നോവിന്റെ ഒരു വലിയ കടൽ തളം കെട്ടിയിരുന്നു കണ്ണുകളിൽ. ഒന്ന് തിരുത്തിയാൽ അണ പൊട്ടിയൊഴുകാൻ ശേഷിയുള്ള ആ നുണയെ ശരി വയ്ക്കുക മാത്രമേ ചെയ്തുള്ളൂ അവിടെ കൂടിയിരുന്നവരെല്ലാം. ഉറക്കവും ഉണർച്ചയും മാറിമാറി എത്തുന്ന നേരങ്ങളിൽ, കുട്ടികളെല്ലാം എവിടെയോ പോയതാണെന്ന് റുഖിയ ആവർത്തിച്ചു പറയും. പക്ഷേ ഇരുൾ വീണിട്ടും കാണാതെയാവുമ്പോൾ, ‘‘എന്റെ കുട്ടികളുടെ മയ്യത്ത് കാണാൻ വയ്യേ’’ എന്ന് നെഞ്ചു തല്ലി കരയും... ബോട്ടപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ പാതി ജീവനറ്റ നിലയിലാണ് താനൂരും തിരൂരും പരപ്പനങ്ങാടിയും ഓലപ്പീടികയുമൊക്കെ. 22 ജീവനുകൾ മറഞ്ഞ പൂരപ്പുഴ കാണാൻ പിന്നെ ആ നാട്ടിലാരും പോയിട്ടില്ല. സ്വപ്നവും ശ്വാസവുമായിരുന്നവർ ഇറങ്ങിപ്പോയ വീടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ കാവലിരിക്കുന്നുണ്ട് ഒരു നാട് മുഴുവൻ. മതിലുകളും ഗേറ്റുകളുമില്ലാതെ വേദനയുടെ ഒരു കടൽ എല്ലായിടവും കയറിയിറങ്ങി പോകുന്നു. വിങ്ങിപ്പൊട്ടി നിൽക്കുന്ന ഒരു വീടും അവിടെ ഒറ്റയ്ക്കല്ല. നഷ്ടങ്ങളുടെ ഒരൊറ്റത്തുരുത്താണ് ആ നാട്.
മലപ്പുറം∙ താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ ബോട്ട് രൂപമാറ്റം വരുത്തിയത് പോർട്ട് ഉദ്യാഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. മല്‍സ്യബന്ധന ബോട്ടിന്റെ രൂപമാറ്റം മൂന്ന് ഉദ്യേഗസ്ഥരെത്തി തടഞ്ഞതായി നിര്‍മാണജോലി ഏറ്റെടുത്ത വർഗീസ് മനോരമ ന്യൂസിനോടു പറഞ്ഞു.
മലപ്പുറം ∙ താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരിലേക്ക്. ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പൊന്നാനിയിലെയും ബേപ്പൂരിലെയും തുറമുഖ വകുപ്പിന്റെ ഓഫിസുകളിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയതായി
തിരുവനന്തപുരം ∙ താനൂർ ബോട്ടപകടം അന്വേഷിക്കാൻ രണ്ടാം പിണറായി സർക്കാരിലെ ആദ്യത്തെ ജുഡീഷ്യൽ കമ്മിഷനായി റിട്ട. ജസ്റ്റിസ് വി.കെ.മോഹനനെ നിയമിച്ചതോടെ 10 വർഷത്തിനിടയിലെ പത്താമത്തെ ജുഡീഷ്യൽ കമ്മിഷനാണു രൂപീകരിക്കപ്പെടുന്നത്. 2013 മുതൽ ഇതുവരെയുള്ള 10 കമ്മിഷനുകൾക്കായി സർക്കാർ ചെലവിട്ടത് 8.55 കോടി രൂപയും.
കോഴിക്കോട് ∙ മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മനസ്സിൽ വച്ചാൽമതിയെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ഇടതുപക്ഷത്തേക്ക് ക്ഷണിക്കുന്നതിനുമുൻപ് ലീഗിന്റെ ചരിത്രമൊന്നു വായിച്ചുനോക്കിയാൽ ആ പൂതി മനസ്സിലുണ്ടാവില്ല. ബിജെപിക്കെതിരെ
മലപ്പുറം ∙ താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരിലേക്ക്. ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പൊന്നാനിയിലെയും ബേപ്പൂരിലെയും തുറമുഖ വകുപ്പിന്റെ ഓഫിസുകളിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
കൊച്ചി ∙ അനുവാദമുള്ളതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റിയ രണ്ട് ബോട്ടുകൾ കൊച്ചി മറൈൻഡ്രൈവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുബോട്ടിലെയും സ്രാങ്കുമാരെ അറസ്റ്റ് ചെയ്തു.
താനൂർ(മലപ്പുറം) ∙ തൂവൽത്തീരത്ത് പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ഉടമ നാസറിന്റെ സഹോദരീപുത്രനും ബോട്ടിലെ സഹായിയുമായ എളാരംകടപ്പുറം ചെമ്പന്റെപുരയ്ക്കൽ റിൻഷാദിനെ(19) ആണ് പ്രത്യേക അന്വേഷണസംഘം ഇന്നലെ നഗരത്തിൽനിന്നു പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10
പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഉടമ താനൂർ സ്വദേശി പി.നാസർ നടത്തിയ ശ്രമങ്ങൾ അതിസാഹസികം. തുറമുഖ വകുപ്പു നൽകിയ ഒത്താശയും വ്യക്തം. നാൾവഴികൾ ഇങ്ങനെ ആരുമറിയാതെ പണി തുടങ്ങി പൊന്നാനി കോടതിപ്പടിയിലെ യാഡിലേക്ക് എത്തിച്ച മീൻപിടിത്ത
തിരുവനന്തപുരം∙ താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന റിട്ട.ജസ്റ്റിസ് വി.കെ.മോഹനൻ ചെയർമാനായുള്ള ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണ വിഷയങ്ങൾ തയാറായി. ഇത് ചീഫ് സെക്രട്ടറി വി.പി.ജോയ് അംഗീകരിച്ച് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനു കൈമാറി. ഇതു കൂടി ഉൾപ്പെടുത്തി ആയിരിക്കും കമ്മിഷന്റെ നിയമന ഉത്തരവ് ഇറക്കുക. ബോട്ട് ദുരന്തത്തിനു വഴിയൊരുക്കിയ കാരണങ്ങൾ, ഇക്കാര്യത്തിൽ ഏതൊക്കെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചു,
താനൂർ (മലപ്പുറം) ∙ തൂവൽത്തീരത്ത് പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ഉടമ നാസറിന്റെ സഹോദരീപുത്രനും ബോട്ടിലെ സഹായിയുമായ എളാരംകടപ്പുറം ചെമ്പന്റെപുരയ്ക്കൽ റിൻഷാദിനെ(19) ആണ് പ്രത്യേക അന്വേഷണസംഘം ഇന്നലെ നഗരത്തിൽനിന്നു പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
കൊച്ചി ∙ സംസ്ഥാനത്ത് ഒരിടത്തും ബോട്ടുകളിൽ അനുവാദമുള്ളതിൽ കൂടുതൽ ആളുകളെ കയറ്റരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെ വേണ്ടത്ര ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും ഇവ ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും ഉൾപ്പെടെ കർശന മാർഗനിർദേശങ്ങൾ
ആലപ്പുഴ∙ പുന്നമടയിൽ ഹൗസ് ബോട്ടുകളിൽ പോർട്ട് സർവേയറുടെ നേതൃത്വത്തിൽ നടന്ന പരിശോധന. ടൂറിസം പൊലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. ഹൗസ് ബോട്ടുകളിലെ സുരക്ഷാ മുൻകരുതലുകൾ, ലൈസൻസ് എന്നിവയാണ് പ്രധാനമായി പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 25 ഹൗസ് ബോട്ടുകളിൽ പരിശോധന നടത്തിയിരുന്നു.
താനൂർ∙ രേഖകളൊന്നുമില്ലാത്ത ബോട്ട് വാങ്ങിയാണ് ഉല്ലാസ ബോട്ടാക്കി മാറ്റിയതെന്നു വെളിപ്പെടുത്തി, താനൂരിൽ അപകടമുണ്ടാക്കിയ ബോട്ട് നാസറിനു വാങ്ങി നൽകിയ പൊന്നാനിയിലെ സ്രാങ്ക് കബീർ. നാസറിന്റെ സഹോദരൻ ഹംസയാണ് ബോട്ട് വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. വിനോദസഞ്ചാര ബോട്ട് വാങ്ങാൻ പണമില്ലെന്നാണ് നാസർ
താനൂർ (മലപ്പുറം) ∙ തൂവൽതീരത്ത് പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേർകൂടി അറസ്റ്റിൽ. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ
താനൂർ ∙ തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ബോട്ടപകടത്തിൽ മരിച്ച പിതാവും മക്കളും എത്തിയിരുന്ന ബൈക്ക് മോഷണം പോയി. താനൂർ ഓലപ്പീടികയിലെ കാട്ടിൽ പീടിയേക്കൽ സിദ്ദീഖിന്റെ ബൈക്കാണ് വിനോദ സഞ്ചാരകേന്ദ്രത്തിനു സമീപത്തുനിന്നു കളവുപോയത്. ഇതു സംബന്ധിച്ച് ഭാര്യ മുനീറ പൊലീസിൽ പരാതി നൽകി. അപകടത്തിൽ സിദ്ദീഖിനു പുറമേ
മലപ്പുറം ∙ താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ രേഖകള്‍ ബേപ്പൂരിലെ മാരിടൈം ഒാഫിസില്‍നിന്നു പൊലീസ് പിടിച്ചെടുത്തു. അപകടമുണ്ടാക്കിയ ബോട്ടിന് കൃത്രിമ മാര്‍ഗങ്ങളിലൂടെയാണ് ലൈസന്‍സ്
കോഴിക്കോട്∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചയാളുടെ കുത്തേറ്റു മരിച്ച ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ, മുഖ്യമന്ത്രി ആശുപത്രിയിൽ പോയി നാടകം കളിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുത്തേറ്റു വീണ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും കൊട്ടാരക്കര
മലപ്പുറം∙ താനൂർ ബോട്ട് ദുരന്തത്തെകുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം പോർട്ട് ഓഫിസിൽനിന്ന് രേഖകൾ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ അറ്റ്ലാന്റിക് എന്ന ബോട്ടിന്റെ രേഖകളാണ് ബേപ്പൂരിലെ മാരിടൈം
മലപ്പുറം∙ താനൂര്‍ ദുരന്തത്തില്‍ മാരിടൈം ബോര്‍ഡിനെ പഴിചാരി നേവല്‍ ആര്‍കിടെക്ട് സുധീര്‍. മത്സ്യബന്ധന ബോട്ടാണോ എന്ന് പരിശോധിക്കേണ്ടത് മാരിടൈം ബോര്‍ഡെന്ന് സുധീര്‍ ചൂണ്ടിക്കാട്ടി. മാരിടൈം ബോര്‍ഡിലേക്കു പോയ ശേഷമാണ് അപേക്ഷയും പ്ലാനും തന്റെ മുന്നിലെത്തിയത്. പ്ലാന്‍ തയാറാക്കിയത് താനല്ല, മറ്റേതോ നേവല്‍
താനൂർ ∙ ബോട്ടപകടത്തിലെ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടതായി മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ്. ദുരന്തത്തിലേക്കു നയിച്ച കാരണങ്ങളും മറ്റു പോരായ്മകളും വിശദമായി പരിശോധിച്ച ശേഷം സർക്കാരിന് ഉത്തരവു നൽകുമെന്നും കമ്മിഷൻ അറിയിച്ചു. ഇന്നലെ അപകടം നടന്ന സ്ഥലവും ബോട്ടും പരിശോധിച്ച ശേഷമാണു കമ്മിഷന്റെ പ്രതികരണം.
മലപ്പുറം∙ താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. അപകടത്തിൽപ്പെട്ട ബോട്ടിന്റെ മാനേജർ അനിൽ, സഹായികളായ ബിലാൽ, ശ്യാംകുമാർ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇതോടെ താനൂർ ബോട്ട്
തിരൂരങ്ങാടി (മലപ്പുറം) ∙ താനൂർ ബോട്ട് അപകടത്തിനു ശേഷം ഒളിവിൽപോയ സ്രാങ്ക് അറസ്റ്റിൽ. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം വാളപ്പുറത്ത് ദിനേശൻ (49) ആണ് ഇന്നലെ പുലർച്ചെ 2ന് താനൂരിൽനിന്ന് പിടിയിലായത്. ഇയാൾക്കെതിരെയും കൊലക്കുറ്റം ചുമത്തി. ബോട്ടിൽ സഹായികളായിരുന്ന അപ്പു, ബിലാൽ, അനിൽ എന്നിവരെയും താനൂർ
മലപ്പുറം∙ താനൂർ ബോട്ടപകടത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥലം എംഎൽഎയായ മന്ത്രി വി. അബ്ദുറഹിമാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. തിരഞ്ഞെടുപ്പിൽ ഇറക്കിയ പണം മുതലാക്കാതെ അബ്ദുറഹ്മാൻ രാജിവയ്ക്കില്ല. അദ്ദേഹം ഒരു ബിസിനസുകാരനാണ്.
മലപ്പുറം∙ താനൂര്‍ തൂവല്‍തീരം ബീച്ചിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വി.കെ.മോഹനന് ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന് അന്വേഷിക്കും. നീലകണ്ഠന് ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍,
തിരുവനന്തപുരം∙ മലപ്പുറം താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവം റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ അന്വേഷിക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷണം നടത്തുന്നുണ്ട്. ജലഗതാഗത മേഖലയിൽ പരിശോധന ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ
കണ്ണീരിൽ മുങ്ങിയ ആ കാഴ്ച നാം മറന്നിട്ടില്ല. അന്ന് എളവൂർ സ്കൂളിന്റെ മുറ്റത്തു നിരന്നു കിടന്ന കുരുന്നു ജീവനുകള്‍ക്കു മുന്നില്‍ നാം വിതുമ്പി. തട്ടേക്കാട് ബോട്ടു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍. അവർ നമ്മോടു ചോദിക്കുന്നുണ്ടായിരുന്നോ, എന്തിന് ഞങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന്. ഒന്നു വാവിട്ടു കരയാൻ പോലുമാകാതെയാണ് അവരന്ന് അഴലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയത്. താനൂരിലും സ്ഥിതി മറിച്ചല്ല. ദുരന്തങ്ങളേതായാലും നമുക്ക് നഷ്ടപ്പെടുന്നവയില്‍ ഏതാനും കുരുന്നു ജീവനുകളുമുണ്ടാകും. ആ കുരുന്നുകൾക്കൊപ്പം ആ കുടുംബങ്ങളിലെ വിളക്കും അണയുന്നു.
മലപ്പുറം∙ താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറിസ്റ്റിൽ. ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ ആണ് അറസ്റ്റിലായത്. ഇതോടെ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുഖ്യപ്രതിയായ ബോട്ടുടമ നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ താനൂർ സ്വദേശി സലാം
കൊച്ചി ∙ ഉദ്യോഗസ്ഥരും അതോറിറ്റിയും ഉത്തരവാദിത്തം നിർവഹിച്ചിരുന്നെങ്കിൽ താനൂർ ബോട്ട് ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നു ഹൈക്കോടതി. ബോട്ടപകടത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി റജിസ്ട്രിക്കു നിർദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മലപ്പുറം കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു. ഇനി ഹർജി പരിഗണിക്കുന്ന 12നു റിപ്പോർട്ട് നൽകണം.
മലപ്പുറം ∙ താനൂർ ബോട്ടപകടത്തിലെ മുഖ്യപ്രതി നാസറിനെ ഒളിവിൽപോകാൻ സഹായിച്ചതിന് സഹോദരനുൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ താനൂർ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകൻ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം∙ താനൂർ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. അന്വേഷണ വിഷയങ്ങളും (ടേംസ് ഓഫ് റഫറൻസ്) തീരുമാനിക്കാൻ സാധ്യതയുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയോഗിക്കാനാണു സാധ്യത. ബോട്ടപകടത്തെപ്പറ്റി അന്വേഷിക്കാൻ ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ആണ് സംഘത്തലവൻ. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ബോട്ട് അനധികൃതമാണെന്നു മന്ത്രിമാരോടു പറഞ്ഞിട്ടുകേട്ടില്ല. രക്ഷയില്ലെന്നുകണ്ടപ്പോൾ ഉദ്യോഗസ്ഥരോടും പൊലീസിനോടും പലതവണ പറഞ്ഞുവെന്നു മത്സ്യത്തൊഴിലാളിയും ഉല്ലാസബോട്ട് നടത്തിപ്പുകാരനുമായ താനൂർ ഒട്ടുംപുറം സ്വദേശി മാമുഞ്ഞിന്റെ പുരയ്ക്കൽ മുഹാജിദിന്റെ വെളിപ്പെടുത്തൽ. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിനോടും വി.അബ്ദുറഹ്മാനോടുമാണു പരാതി ബോധ്യപ്പെടുത്തിയത്. ‘അറ്റ്ലാന്റിക് ബോട്ടിന് റജിസ്ട്രേഷനില്ലായെന്ന് പറഞ്ഞപ്പോൾ ‘താനാണോ റജിസ്ട്രേഷനില്ലെന്ന് തീരുമാനിക്കുന്നതെ’ന്നാണ് മന്ത്രി വി.അബ്ദുറഹ്മാൻ ചോദിച്ചത്.
മലപ്പുറം ∙ താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ താനൂർ പാട്ടരകത്ത് നാസറിന് (നസീർ–47) എതിരെ കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളെ കനത്ത സുരക്ഷയിൽ ഇന്നലെ വൈകിട്ട് 5.30ന് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് തിരൂർ സബ് ജയിലിലേക്കു മാറ്റി. ഒളിവിൽ പോയ സ്രാങ്ക് ദിനേശ്, മറ്റൊരു ജീവനക്കാരൻ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. താവളം തിരിച്ചറിഞ്ഞതായാണു സൂചന. അപകടത്തിൽപെട്ട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സന്ദർശിച്ചു.
മലപ്പുറം∙ താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി അറസ്റ്റിൽ. താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയായ ബോട്ടുടുമയുമായ നാസറിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് അറസ്റ്റ്. ഞായറാഴ്ച രാത്രി ഏഴോടെയാണ് താനൂർ തൂവൽതീരത്തിനു സമീപം
ഏതാനും മാസങ്ങൾക്കു മുൻപ് പത്തനംതിട്ട വെണ്ണിക്കുളത്തിന് സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ ഒരു യുവാവിന്റെ ജീവൻ കവർന്നെടുത്തിരുന്നു. അതുപോലെ, 2011ൽ ആലപ്പുഴയിൽ, ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മോക് ഡ്രില്ലിനിടെ അമിത വേഗത്തിലെത്തിയ ഫയർ ഫോഴ്സ് വാഹനത്തിനും മതിലിനും ഇടയിൽ ഞെരുങ്ങി ഡിവൈഎസ്പിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
പുതുവർഷ പുലരിയിൽ ഫോർട്ട് കൊച്ചിയിൽ തടിച്ചുകൂടിയ ആളുകളില്‍ ഭൂരിഭാഗവും വൈപ്പിനില്‍ നിന്നുമുള്ള ഫെറി സർവീസിലൂടെയാണ് എത്തിയത്. ആഴമേറിയ കപ്പൽ ചാലുകളിലൂടെയുള്ള ഫെറിയുടെ സഞ്ചാരം അങ്ങേയറ്റം അപകടരമാണ്. ഈ പാതയില്‍ സർവീസ് നടത്തിയ ഒറ്റ ജങ്കാറിൽ തിങ്ങി നിറഞ്ഞാണ് ആളുകൾ സഞ്ചരിച്ചത്. യാത്രക്കാരെ നിയന്ത്രിക്കാൻ മതിയായ ജീവനക്കാർ പോലുമില്ലായിരുന്നു. ജങ്കാറിൽ കയറുന്നതിനായി ആളുകൾ തിക്കും തിരക്കും കൂട്ടിയതിനിടയിൽ രണ്ട് പെൺകുട്ടികൾ കായലിൽ വീണെങ്കിലും അവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വലിയ ജനക്കൂട്ടം ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിക്കേണ്ടയിടത്താണ് ഭരണകൂടം കണ്ണടച്ചത്. ജീവൻ കയ്യിൽ പിടിച്ച് നൂറുകണക്കിന് ആളുകളുമായി തിങ്ങിനിറഞ്ഞ ജങ്കാർ പലതവണ സർവീസ് നടത്തിയെങ്കിലും നിയന്ത്രിക്കാൻ അധികാരികൾ എത്താതിരുന്ന ഇവിടെയാണ് ഭാഗ്യം എന്ന വാക്കിന് പ്രസക്തി വർധിക്കുന്നത്. എല്ലായിടത്തും ഈ ഭാഗ്യം യാത്രക്കാരെ തുണയ്ക്കാൻ എത്തണമെന്നില്ല. അവിടെയാണ് കഴിഞ്ഞ ദിവസം താനൂരിലുണ്ടായ പോലെയുള്ള അപകടങ്ങൾ സംഭവിക്കുന്നത്.
താനൂര്‍ ദുരന്തത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അപകടസ്ഥലത്ത് എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ നടത്തുന്ന തിരച്ചില്‍ ഇന്നും തുടരുകയാണ്. [അപകടത്തിനും മരണത്തിനും കാരണമാകുമെന്ന് ബോധ്യമുണ്ടായിട്ടും സര്‍വീസ് നടത്തിയതിന്റെ പേരിലാണ് ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയത്.
ജുബൈൽ ∙ കേരളത്തെ നടുക്കിയ താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ ജുബൈലിലെ വ്യവസായി. നിർമാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന് പുറമെ ...
തിരുവനന്തപുരം∙ താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ഉത്തരമേഖലാ ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് ആണ് സംഘത്തലവൻ. താനൂര്‍ ഡിവൈ.എസ്.പി വി.വി.ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോണ്ടോട്ടി എ.എസ്.പി വിജയ ഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജീവന് ജോര്‍ജ് എന്നിവരാണ് അന്വേഷണ അംഗങ്ങൾ.
ആലപ്പുഴ ∙ താനൂർ ബോട്ടുദുരന്തത്തിന്റെ വേദനയിൽ കേരളം വിതുമ്പുമ്പോഴും, ആലപ്പുഴയിലെ ഹൗസ് ബോട്ട് ടൂറിസം മേഖല നിയമങ്ങളെയും പരിശോധനകളെയും വെല്ലുവിളിക്കുന്നു. സജീവമായ കായല്‍ടൂറിസം മേഖലയില്‍ ഭാഗ്യം കൊണ്ടുമാത്രമാണു ദുരന്തമൊഴിവാകുന്നത്. ലൈസന്‍സും ഫിറ്റ്നസും സുരക്ഷയുമില്ലാത്ത ഹൗസ്ബോട്ടുകളില്‍ പതിയിരിക്കുന്ന
കൊച്ചി∙ താനൂർ ബോട്ട് ദുരന്തത്തിൽ മലപ്പുറം കലക്ടറോട് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ
മലപ്പുറം∙ താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കി അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും. നാസറിനെ താനൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഉച്ചയ്ക്കു ശേഷം പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
കണ്ണൂർ∙ 22 പേരുടെ ജീവൻ കവർന്ന താനുർ ബോട്ടപകടം നടന്ന് 12 മണിക്കൂർ പോലും കഴിയുന്നതിന് മുൻപ് ജലഗതാഗത വകുപ്പിന്റെ ഗുരുതര വീഴ്ച .കണ്ണൂരിലെ പറശ്ശിനിക്കടവ് - വളപട്ടണം ബോട്ട് സർവീസിൽ ഒരാൾ പോലും ലൈഫ് ജാക്കറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. 65 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ
പരപ്പനങ്ങാടി ∙ പത്താം ക്ലാസിൽ ഫുൾ എപ്ലസ് നേടിയ ഹസ്നയ്ക്ക് ഡോക്ടറാകാനായിരുന്നു മോഹം. ഷംനയ്ക്ക് ചിത്ര രചനയിലും ഷഫ്ലയ്ക്ക് കാലിഗ്രഫിയിലുമായിരുന്നു താൽപര്യം. ഇളയ സഹോദരി ഫിദ ദിൽനയും നേടിയിട്ടുണ്ട് സമ്മാനങ്ങൾ. പഠന–പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കികളായിരുന്നു ഈ സഹോദരിമാർ. ജീവിത പ്രാരബ്ധങ്ങൾക്കിടയിലും
മലപ്പുറം∙ താനൂര്‍ ബോട്ട് ദുരന്തമുണ്ടായ പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരുന്നു. ബോട്ടില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്. ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്താണ് തിരച്ചിൽ തുടരുന്നത്. 48 മണിക്കൂർ
പൊന്നാനി ∙ ‘നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. ‘അറ്റ്ലാന്റിക്’ ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി..’– മന്ത്രിമാർക്കെതിരെ ഗുരുതരമായ ആരോപണവുമായി താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ
മലപ്പുറം∙ ‘കടലും കടപ്പുറവുമൊക്കെ മിന്നുവിനു എന്നും ഹരമായിരുന്നു’. എപ്പോഴും കടപ്പുറത്തു പോകണമെന്ന് പറയുമായിരുന്നു. ഏക മകൾ ഹാദി ഫാത്തിമയുടെ (മിന്നു) വിയോഗം താങ്ങാനാവാതെ വാക്കുകൾ മുറിഞ്ഞു ബോട്ടപകടത്തിൽനിന്നു രക്ഷപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസ്. ആനക്കയം ജിഎൽപി സ്കൂളിലെ രണ്ടാം ക്ലാസ്
ജലയാത്രയിൽ എപ്പോൾ വേണമെങ്കിലും അപകടത്തിനു സാധ്യതയുണ്ട്. അതു തിരിച്ചറിഞ്ഞാണു നിയമങ്ങളും ബോട്ടുകളുടെ നിർമാണ മാനദണ്ഡങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്. എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചാലും ചിലപ്പോൾ അപകടമുണ്ടാകാം. പക്ഷേ, നടക്കുന്ന ബോട്ടപകടങ്ങളിൽ ഭൂരിഭാഗവും നമുക്ക് ഒഴിവാക്കാവുന്നതാണ്. ഓരോ ബോട്ടിന്റെയും ക്ലാസിഫിക്കേഷൻ അനുസരിച്ച് എത്രപേരെ കയറ്റാമെന്നു നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ആളുകളെ കയറ്റുന്നത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണ്.
താനൂർ ∙ കരയ്ക്കു വച്ച് നിർമിച്ച വള്ളം ചെരിയാതെ വെള്ളത്തിൽ ഓടുന്നതെങ്ങനെ. കണക്കും മനക്കണക്കും അളവും ആഴവും ചേർന്നുള്ള ഒഴുക്കാണ് യാനങ്ങളുടെ സുരക്ഷ. ബോട്ട് രൂപകൽപന ചെയ്യുന്നതിലെ കൃത്യത, നിർമാണത്തിലെ കണിശത, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്ഠ എന്നിവ ചേർന്നാലെ ബോട്ടുകൾ സുരക്ഷിതമായി തീരമെത്തൂ. ഈ
കൊച്ചി ∙ തട്ടേക്കാട് പെരിയാർ നദിയിൽ 2007 ഫെബ്രുവരി 20ന് ഉണ്ടായ ബോട്ടപകടത്തിന്റെയും കാരണം യാത്രക്കാരുടെ എണ്ണം പരിധിയിൽ കൂടിയതായിരുന്നു. വൈകിട്ടാണ് അപകടം നടന്നതെന്നതു രക്ഷാപ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. അന്നു ബോട്ടു മറിഞ്ഞ് എളവൂർ സെന്റ് ആന്റണീസ് യുപി സ്കൂളിലെ 15 വിദ്യാർഥികൾ ഉൾപ്പെടെ 18 പേരാണു മരിച്ചത്. പത്തിൽ താഴെ മാത്രം ആളുകളെ കയറ്റാൻ പെർമിറ്റുള്ള ബോട്ടിലാണ് 61 പേരെ കയറ്റിയത്. 2007ലെ അപകടത്തിനു ശേഷം 5 വർഷത്തേക്കു പെരിയാറിൽ ബോട്ട് സർവീസ് നടന്നില്ല. ഇപ്പോൾ ഭൂതത്താൻകെട്ടിൽ പത്തും തട്ടേക്കാട്ട് രണ്ടും സ്വകാര്യ ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. തുറമുഖ വകുപ്പിലെ കനാൽ ഓഫിസറുടെ ഫിറ്റ്നസ്
രക്ഷയുടെ കരങ്ങൾ നീട്ടി നാട്:തിരൂർ ∙ ബോട്ട് മുങ്ങിയ വിവരം കാട്ടുതീ പോലെ പടർന്നതോടെ പുഴയോരത്തു രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത് രണ്ടായിരത്തിലേറെപ്പേർ. മത്സ്യത്തൊഴിലാളികളും നാട്ടുകാരും നിമിഷനേരം കൊണ്ടാണു പുഴയോരത്ത് എത്തിയത്. അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും എത്തുന്നതിനു മുൻപു തന്നെ
താനൂർ (മലപ്പുറം) ∙ അനാസ്ഥ കൊണ്ടു വിളിച്ചുവരുത്തിയ ദുരന്തമെന്നു വ്യക്തമായ താനൂർ ബോട്ടപകടത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിനോദയാത്രാ ബോട്ട് മറിഞ്ഞുള്ള അപകടത്തിൽ 22 പേരാണു മരിച്ചത്. അന്വേഷണ സമിതിയിൽ സാങ്കേതിക വിദഗ്ധരുമുണ്ടാകുമെന്നു മരിച്ചവരുടെ വീടുകൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൊച്ചി ∙ സംസ്ഥാനത്തെ ബോട്ടപകടങ്ങൾക്കുള്ള പ്രധാന കാരണം ബോട്ടുകൾക്ക് ഉൾക്കൊള്ളാനുള്ള ശേഷിയിലും കൂടുതൽ യാത്രക്കാരെ കയറ്റുന്നതാണെന്ന് അന്വേഷണ റിപ്പോർട്ടുകളിൽനിന്നു വ്യക്തം. 2002ലെ കുമരകം ബോട്ടപകടം (29 മരണം), 2007ലെ തട്ടേക്കാട് ബോട്ടപകടം (18 മരണം), 2009ലെ തേക്കടി ബോട്ടപകടം (45 മരണം) എന്നിവയിലെല്ലാം ബോട്ടിൽ അനുവദനീയമായതിലുമേറെ യാത്രക്കാരുണ്ടായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ പ്രതിനിധി ഡോ.കെ.ആർ.ശ്യാംസുന്ദർ 2013ൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ ബോട്ടപകടങ്ങൾക്ക് 6 കാരണങ്ങളാണു പറയുന്നത്.
പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ഉല്ലാസബോട്ട് ഫൈബർ വള്ളം രൂപമാറ്റം വരുത്തിയതെന്നു കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മനോരമയ്ക്കു ലഭിച്ചു. വെറും ഇരുപതിനായിരം രൂപയ്ക്കു വിറ്റ വള്ളമാണ് പിന്നീട് 26 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടാക്കി മാറ്റിയത്. വള്ളം പാലപ്പെട്ടി സ്വദേശിയുടേതാണെന്നു
താനൂർ ∙ വിതുമ്പിനിൽക്കുകയായിരുന്നു നാട്. ഒരു രാവ് ഇരുട്ടിവെളുത്തപ്പോഴേക്ക് ഈ പുഴയ്ക്കു മരണത്തിന്റെ ഗന്ധമായി. കണ്ണീരും കരച്ചിലും നിസ്സഹായതയും ആ രാത്രി ഈ വെള്ളത്തിൽ അലിഞ്ഞുചേർന്നു. രാത്രി പുലരുവോളം രക്ഷാപ്രവർത്തകർ പൂരപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുകയായിരുന്നു. അതിൽ പൊലീസുകാരുണ്ട്, ദുരന്തനിവാരണസേനയുണ്ട്, അഗ്നിരക്ഷാസേനയുണ്ട്, നാവികസേനയുണ്ട്. ഇനിയുമൊരാളെ കണ്ടുകിട്ടാനുണ്ട് എന്ന അഭ്യൂഹത്തിലാണ് ഇരുകരയിലും നാട്ടുകാർ ആശങ്കയോടെ കാത്തുനിന്നത്. തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും പൊലിഞ്ഞുവീണ പുഴയുടെ തീരത്തേക്കു പല വഴികളിലൂടെ ആളുകൾ ഇരുകരയിലേക്കും ഒഴുകിയെത്തി.
ന്യൂഡൽഹി ∙ ബോട്ടുകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രൂപപ്പെടുത്താനും നടപ്പാക്കാനും സംസ്ഥാനതലത്തിൽ സ്ഥാപനം വേണമെന്ന കേന്ദ്ര ശുപാർശയിൽ മിക്കയിടത്തും കാര്യമായ നടപടിയുണ്ടായില്ല. പരിധിയിലും കൂടുതൽ ആളുകളെ കയറ്റുന്നതാണ് ബോട്ടപകടങ്ങളുടെ പ്രധാന കാരണമെന്നും ബോട്ട് സുരക്ഷയുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) മാർഗരേഖയിലുണ്ട്.
അത്രമേലാഴമുള്ളൊരു വിലാപത്തിന്റെ പേരാണിപ്പോൾ താനൂർ. പൂരപ്പുഴയിലെ ബോട്ട് ദുരന്തത്തിൽ കുഞ്ഞുങ്ങൾക്കടക്കമുണ്ടായ ജീവഹാനി കേരളത്തിന്റെ മുഴുവൻ ദുഃഖമായിത്തീരുന്നു. ജലസഞ്ചാരത്തോടൊപ്പം സഹയാത്ര ചെയ്യേണ്ടതാണു സുരക്ഷിതത്വവും എന്ന അടിസ്ഥാനപാഠം ബന്ധപ്പെട്ടവർ മറന്നതുതന്നെയാണ് ഈ ദുരന്തത്തിന്റെയും മുഖ്യകാരണം. നിരുത്തരവാദിത്തവും അശ്രദ്ധയും ലാഭക്കൊതിയുമൊക്കെച്ചേർന്നാണ് ആ ബോട്ട് പുഴയിൽ മുക്കി ഒട്ടേറെ കുടുംബങ്ങളെ, തീരാദുഃഖത്തിലാഴ്ത്തിയത്.
തൃക്കരിപ്പൂർ ∙ അപായം വന്നു വാതിലിൽ മുട്ടുമ്പോഴും കണ്ണു തുറക്കാത്ത അധികൃതരുടെ സമീപനം തിരുത്താത്തതു കായൽ യാത്രയെ ആശങ്കപ്പെടുത്തുന്നു. കവ്വായി കായലിൽ ജലഗതാഗത വകുപ്പിനു കീഴിൽ ഓട്ടം നടത്തുന്ന എ 62–ാം നമ്പർ ബോട്ട് ഇതിന് ഉത്തമ ഉദാഹരണമാണ്. പതിറ്റാണ്ടു മുൻപ് കോഴിക്കോട് ബേപ്പൂരിൽ നിന്നു കൊണ്ടുവന്നതാണ് ഈ
തിരുവനന്തപുരം: കോവളത്തെ ഹവ്വാ, ഗ്രോവ് ബീച്ചുകളിലായി മുപ്പതോളം ഉല്ലാസ, യാത്രാ ബോട്ടുകളുണ്ട്. ഇവിടെ അപകടങ്ങളും പതിവാണ്. തിരമാലകൾക്കുമേലെയുള്ള അമിതവേഗം അപകടസാധ്യത ഉയർത്തുന്നു. മുന്നൂറ്റൻപതോളം ബോട്ടുകളുള്ള പൂവാറിൽ മിക്കതിനും രേഖകളില്ല. നീന്തൽ പോലും വശമില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികൾ സ്രാങ്ക് ആയി വരെ ജോലി ചെയ്യുന്നു.
മലപ്പുറം∙ താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. താനൂർ ഡിവൈഎസ്പി കെ.വി ബെന്നിയാണ് അന്വേഷണ സംഘത്തലവൻ. 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. താനൂര്‍ എസ്എച്ച്ഒ ജീവന് ജോര്‍ജ്, തിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രമോദ്, മലപ്പുറം എഎസ്ഐ ജയപ്രകാശ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. മലപ്പുറം എസ്പി അന്വേഷണത്തിനു മേൽനോട്ടം വഹിക്കും.
തിരുവനന്തപുരം∙ താനൂർ ബോട്ട് ദുരന്തത്തിൽ ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ അലെസാൻഡ്രോ സിമാൻകാസ് മാരിൻ മുഖ്യമന്ത്രി പിണറായി വിജയനെ അനുശോചനം അറിയിച്ചു.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.