ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഭോപാൽ∙ മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് നേതാവ് ദിഗ്​വിജയ് സിങ് നടത്തിവന്ന ധർണ അവസാനിപ്പിച്ചു. രാജ്നഗർ നിയമസഭാ മണ്ഡലത്തിൽ സൽമാൻ ഖാൻ എന്ന പ്രവർത്തകനെ ബിജെപി പ്രവർത്തകർ കാർ കയറ്റി കൊലപ്പെടുത്തിയെന്നാണു കോൺഗ്രസ് ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 17ന് ആണു സംഭവമുണ്ടായത്. ബിജെപി സ്ഥാനാർഥി അരവിന്ദ് പട്ടേരിയയ്ക്കെതിരെ കൊലക്കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഖജൂരാഹോ പൊലീസ് സ്റ്റേഷനു മുന്നിലാണു മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്​വിജയ് സിങ്ങും അലോക് ചതുർവേദി എംഎൽഎയും ധർണ നടത്തിയത്. . 20 പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ലെന്നും വാഹനം പിടിച്ചെടുത്തില്ലെന്നും ദിഗ്​വിജയ് സിങ് ആരോപിച്ചു. നടപടിയുണ്ടാകുമെന്ന എസ്പിയുടെ ഉറപ്പിനെ തുടർന്നാണു സമരം പിൻവലിച്ചത്. തുടർ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്നും ദിഗ്​വിജയ് അറിയിച്ചു. 

അതേസമയം വോട്ടെടുപ്പിനെ സ്വാധീനിക്കാനായി കോൺഗ്രസ് സ്ഥാനാർഥി വിക്രം സിങ് ആണ് കൊലപാതകം നടത്തിയതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ ആരോപിച്ചു. പട്ടേരിയയ്ക്ക് എതിരെയുള്ള കേസ് പിൻവലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. 

English Summary:

Congress leader Digvijay Singh has ended his Protest in front of the police station in Madhya Pradesh

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com