ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ‌ സർവകലാശാല വൈസ് ചാൻസലർമാരുമായി കൂടിക്കാഴ്ച നടത്തി ഗവർണർ‌ രാജേന്ദ്ര അര്‍ലേകര്‍. ലഹരി വ്യാപനം തടയാൻ ക്യാംപെയിൻ ആരംഭിക്കണമെന്ന് അദ്ദേഹം വിസിമാരോട് ആവശ്യപ്പെട്ടു. എല്ലാ മാസവും ഒരു ദിവസം ലഹരി വിരുദ്ധ ആചരണം നടത്താനാണ് നിർദേശം. 

കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബിനോട് ഗവർ‌ണർ റിപ്പോര്‍ട്ട് തേടിയിരുന്നു. നാട്ടിലെ ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികൾ എന്നിവ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടത്. ഇതു കൂടാതെ ലഹരി തടയാൻ ഉള്ള ആക്ഷൻ പ്ലാൻ  നൽകാനും നിർദേശം നല്‍കിയിട്ടുണ്ട്. 

സംസ്ഥാന വ്യാപക ആക്ഷൻ പ്ലാൻ തയാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചർച്ചയ്ക്കു ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും.

English Summary:

Governor Rajendra Arlekar meets university vice-chancellors to curb drug abuse in state: Governor implemented a collaborative effort with universities and the state's DGP to tackle the growing problem of drug trafficking.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com