‘‘സർക്കാരിനെ നയിക്കാൻ ഭൂരിപക്ഷം മതി. എന്നാൽ രാജ്യത്തെ നയിക്കാൻ വേണ്ടത് സമവായമാണ്’’. ഈ വാക്കുകൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേതാണ്. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) യോഗത്തിൽ പറഞ്ഞത്. ഇതോടെ മൂന്നാമൂഴത്തിൽ മോദി സർക്കാരിന്റെ മുൻഗണന എന്തിനായിരിക്കും എന്നും വ്യക്തമായി. സഖ്യകക്ഷികളുമായി തർക്കങ്ങളില്ലാതെ മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കിയ മോദി, രണ്ടാം മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളെയും മൂന്നാമൂഴത്തിലും നിലനിർത്തുന്നു. അതേസമയം മുന്‍ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമായ ശിവ്‌രാജ് സിങ് ചൗഹാനെയും മനോഹർ ലാൽ ഖട്ടറിനെയും മന്ത്രിസഭയിൽ പ്രമുഖ ഇടങ്ങളിൽ ഉൾപ്പെടുത്തി. മോദിക്കു ശേഷം അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാജ്‌നാഥ് സിങ്ങിനായിരുന്നു ‘രണ്ടാമനാകാൻ’ നിയോഗം. പ്രധാനപ്പെട്ട വകുപ്പുകൾക്കു വേണ്ടി സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും ചന്ദ്ര ബാബു നായിഡുവും ശ്രമം നടത്തുമെന്ന അഭ്യൂഹവും തുടക്കത്തിൽ തന്നെ പിൻവലിഞ്ഞു. കേരളത്തിൽ നിന്ന് സുരേഷ് ഗോപി മന്ത്രിയാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ഏവരെയും അമ്പരിപ്പിച്ചു. ഭരണത്തുടർച്ചയുടെ സൂചന നൽകുന്ന മന്ത്രിസഭ നയതന്ത്രത്തിനും ഇടം നൽകുന്നു. 2014ൽ ബിജെപിയെ ഭരണത്തിലേക്ക് നയിച്ച നേതാവായ മോദിയുടെ പുതിയ ദൗത്യം സഖ്യ കക്ഷികളെ നയിക്കുന്ന രാഷ്ട്രതന്ത്രജ്ഞനാവുക എന്നതാണ്. ജവാഹർലാൽ നെഹ്റുവിനെപ്പോലെ, തുടർച്ചയായ മൂന്നാം വട്ടം പ്രധാന മന്ത്രി സ്ഥാനത്തെത്തി മോദി. അടുത്ത അഞ്ചു വർഷത്തെ മോദിയുടെ ഭരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. കഴിഞ്ഞ പത്തു വർഷത്തെ അനുഭവവും ഭരണശൈലിയും എന്താണ് സൂചിപ്പിക്കുന്നത്?

loading
English Summary:

Challenges Await Narendra Modi's Third Term: Insights from the New Cabinet Appointments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com