ഓന്തിനെപ്പോലെ നിറം മാറുന്ന ഉടുപ്പുമായി അഡോബി; പ്രോജക്ട് പ്രിംറോസ് എന്ന പുതിയ സാങ്കേതികവിദ്യ
Mail This Article
ഓഹ്രീംം..നിറം മാറട്ടെ എന്നു പറഞ്ഞു, ഞൊടിയിടയിൽ വസ്ത്രങ്ങളുടെ നിറംമാറ്റുന്നതു കുട്ടിക്കാലത്തു സ്വപ്നം കണ്ടിട്ടുണ്ടോ. ദേ ഇനി ഒരു ക്ലിക്കിൽ അല്ലെങ്കിൽ ഒരു വോയിസ് കമാൻഡിൽ നമ്മുടെ വസ്ത്രത്തിന്റെ നിറവും സ്റ്റൈലും ആകെ മാറിയാലോ?.
അഡോബിയുടെ ഏറ്റവും പുതിയ വിയറബിൾ സാങ്കേതിക സൃഷ്ടി സ്പർശനം കൊണ്ട് മാറുന്ന ഡിസൈനാണ്. അഡോബി മാക്‌സ് കോൺഫറൻസിലാണ് അഡോബി റിസർച് സയന്റിസ്റ്റ് ക്രിസ്റ്റീൻ ഡയർക് പ്രോജക്ട് പ്രിംറോസ് എന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
വസ്ത്രങ്ങളിൽ ഉൾപ്പെടെ നിശ്ചലമോ ചലനാത്മകമോ ആയ ഡിസൈനുകളും പാറ്റേണുകളും സൃഷ്ടിക്കാൻ കഴിയുന്ന, ഫ്ലെക്സിബിൾ, ലോ-പവർ ഡിസ്പ്ലേകളാണ് പ്രോജക്ട് പ്രിംറോസ്. ഹാൻഡ്‌ബാഗും ക്യാൻവാസും പോലുള്ള ചെറിയ ഇനങ്ങളിൽ മുമ്പ് അഡോബ് ഈ "സ്മാർട്ട് ഡിസ്‌പ്ലേ ഫാബ്രിക്" കാണിച്ചിരുന്നു എന്നാൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലെ അവതരണം കാണികളെ അമ്പരപ്പിച്ചെന്നു പറയാം.
ചെതുമ്പലുകൾപോലെയുള്ള സ്കർട്ടുകൾ ധരിച്ചാണവർ വേദിയിലെത്തിയത്.മൊമെന്റ് എന്ന ശബ്ദം ഉയർന്നതോടെ ക്രീംനിറത്തിലെ വസ്ത്രം വെള്ളി നിറത്തിലേക്കു മാറിയതോടെ പ്രോദക്ട് പ്രിംറോസ് സാങ്കേതിക അവതരിപ്പിച്ച വേദിയിൽ ആശ്ചര്യ ശബ്ദം ഉയർന്നു.
ലോ-പവർ നോൺ-എമിസ്സീവ് മെറ്റീരിയൽ ഏത് ആകൃതിയിലും മുറിക്കാനും ചലനാത്മകമായി പ്രകാശം വ്യാപിപ്പിക്കാനും കഴിയും