ADVERTISEMENT

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത് 3,422 ജീവനക്കാർ!

ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഫെബ്രുവരി 13നു നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്ക് പുറത്തുവന്നത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സംസ്കൃതം, മലയാളം, സാങ്കേതികശാസ്ത്രം, ശ്രീനാരായണ ഗുരു ഓപ്പൺ എന്നീ 9 സർവകലാശാലകളിലെ കണക്കാണു മന്ത്രി വെളിപ്പെടുത്തിയത്.

കൂടുതൽ ‘കരാർ’ കേരളയിൽ!

കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 3,422 പേരിൽ 142 പേർ മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായവർ. ബാക്കി 3,280 പേരും മറ്റു മാർഗങ്ങളിലൂടെ സർവകലാശാലകളിൽ നിയമനം ലഭിച്ചവരാണ്.

ഏറ്റവും കൂടുതൽ പേർ കരാർ/ദിവസവേതന ജോലി ചെയ്യുന്നത് കേരള സർവകലാശാലയിലാണ്–971. ഇവരിൽ ഒരാൾപോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരല്ല. ഏറ്റവും കുറവ് കരാർ ജീവനക്കാരുള്ളത് മലയാളം സർവകലാശാലയിൽ–84. ഇവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരല്ല. കാലിക്കറ്റ് സർവകലാശാലയിൽ 704 പേരും കുസാറ്റിൽ 511 പേരും കരാർ/ദിവസവേതന ജോലി ചെയ്യുന്നുണ്ട്.

എംപ്ലോയ്മെന്റ് നിയമനം: മുന്നിൽ എംജി

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഏറ്റവും കൂടുതൽ പേർ നിയമിക്കപ്പെട്ടിരിക്കുന്നത് എംജി സർവകലാശാലയിലാണ്–71. കുറവ് സംസ്കൃത സർവകലാശാലയിൽ–3. കണ്ണൂർ സർവകലാശാലയിൽ 68 പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവരാണ്. കേരള, കാലിക്കറ്റ്, കുസാറ്റ്, മലയാളം, സാങ്കേതികശാസ്ത്രം, ഓപ്പൺ സർവകലാശാലകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആരെയും കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടില്ല. 

English Summary:

University Recruitment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com