Activate your premium subscription today
മാന്നാർ ∙ ചെന്നിത്തല 3 ാം ബ്ലോക്ക് പാടശേഖരത്തിൽ മട വീണ് മൂന്ന് ഏക്കറിലെ വിത നശിച്ചു. അച്ചൻകോവിലാറിന്റെ കൈവഴിയായ ചെന്നിത്തല പുത്തനാറിലെ പാമ്പനംചിറ ഭാഗത്തു നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന തോടിന്റെ കിഴക്കു വടക്കു ഭാഗത്തുള്ള ചിറ പൊട്ടിയാണ് മട വീഴ്ചയുണ്ടായത്. നേരത്തെ പാമ്പനംചിറ തോട്ടിൽ പ്രവർത്തിച്ചിരുന്ന
കുട്ടനാട് ∙ ശക്തമായ വേലിയേറ്റത്തിൽ ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ കണ്ടങ്കരി ഇടക്കറുക നാലുനാൽപ്പത് പാടശേഖരത്തിൽ മട വീണു. വിത കഴിഞ്ഞ 40 ദിവസം പിന്നിട്ട നെൽച്ചെടികൾ പൂർണമായി വെള്ളത്തിലായി. ഇന്നലെ പുലർച്ചെ ഉണ്ടായ അതിശക്തമായ വേലിയേറ്റത്തെ തുടർന്നു പാടശേഖരത്തിന്റെ വടക്കേ ചിറയിൽ ആണു മട വീണത്. 425 ഏക്കർ
ചങ്ങരംകുളം ∙ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവ് ബണ്ട് തകർന്നു, 120 ഏക്കർ നെൽക്കൃഷി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം. പെരുമ്പടപ്പ് പഞ്ചായത്തിലെ കോൾ പടവിൽ നടീൽ പൂർത്തിയായി വളം നൽകലും കഴിഞ്ഞിരുന്നു.ഒരു മാസം മുൻപ് പമ്പിങ് തുടങ്ങിയ പാടത്ത് കഴിഞ്ഞ ദിവസങ്ങളിലാണ് നടീൽ പൂർത്തിയായത്. സ്ഥിരം ബണ്ട് നിർമാണം 10
പുൽപള്ളി ∙ കാർഷികമേഖല തകർന്നടിയുകയും കൃഷിയിൽനിന്നു കർഷകർ പിന്മാറുകയും ചെയ്യുന്നതിനിടെ ജില്ലയിൽ കർഷകരുടെ കിടപ്പാടങ്ങൾ ജപ്തി ചെയ്യാനുള്ള നീക്കങ്ങൾ ഊർജിതമാക്കി ധനകാര്യ സ്ഥാപനങ്ങൾ. ദിവസവും ഒട്ടേറെപ്പേർക്കാണു ജപ്തി നോട്ടിസുകൾ ലഭിക്കുന്നത്. ബാങ്കുകൾ നേരിട്ടും കോടതി മുഖേനയുമാണ് കിട്ടാക്കടം
പാലക്കാട് ∙ സംസ്ഥാനത്ത് നെൽവിത്തിന്റെ സംഭരണവിലയിലും വർധനയില്ല. മുൻവർഷത്തേതുപോലെ കിലോയ്ക്ക് 38 രൂപ നിരക്കിലാണു സംസ്ഥാന വിത്തു വികസന അതോറിറ്റി കർഷകരിൽ നിന്നു നെൽവിത്തെടുക്കുക. 30 കിലോ ചാക്കിന് 9 രൂപ കൈകാര്യച്ചെലവായും നൽകും.
പാലക്കാട് ∙ നെല്ലിന്റെ വിലവിതരണം സപ്ലൈകോ സുതാര്യമാക്കുന്നു. ഇനി മുതൽ ബാങ്കിൽ നിന്നുള്ള വിലവിതരണത്തിന്റെ വിവരങ്ങൾ അപ്പപ്പോൾ സപ്ലൈകോയ്ക്കു സൈറ്റിൽ ലഭ്യമാകും. ഇതു തുടർന്നുള്ള വിലവിതരണം വേഗത്തിലാക്കാൻ സഹായിക്കും. നൽകിയ തുകയുടെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുമെന്നതും മെച്ചമാണ്. കർഷകർക്കും പരാതിയുമായി
ചാഴൂർ∙ 10 ദിവസമായി മുങ്ങിക്കിടക്കുന്ന കൃഷിയിലെ വെള്ളം സമയത്തിനു വറ്റിക്കാത്തതിനാൽ ചാഴൂർ കോവിലകം പാടശേഖരത്തിലെ നാലുമുറി, കാരേക്കോൾ പടവുകളിലെ നൂറോളം ഏക്കർ തരിശിടുകയാണെന്ന് കർഷകർ.10 ദിവസം മുൻപ് അന്തിക്കാട് എഡിഎ, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ്, ചാഴൂർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റുമാർ, പടവ്
പാലക്കാട് ∙ സംസ്ഥാനത്ത് ഒന്നാംവിളയിൽ സംഭരിച്ച നെല്ലിന്റെ വില വിതരണത്തിനു സപ്ലൈകോ ബാങ്കുകൾക്കു നിർദേശം നൽകി. ഘട്ടംഘട്ടമായാണു വില അക്കൗണ്ടിലേക്ക് നൽകുക. ആദ്യഘട്ടത്തിൽ നവംബർ 15 വരെ പിആർഎസ് അംഗീകരിച്ച കൃഷിക്കാർക്ക് ഉടൻ വില നൽകിത്തുടങ്ങും.കർഷകർ പിആർഎസുമായി ബാങ്കിലേക്ക് പോകുന്നതിനു മുൻപ് പാഡി
നന്നായി അധ്വാനിക്കുന്ന ഒരാൾ, ഊർജാവശ്യങ്ങൾക്കായി ദിവസം ഏകദേശം 240 ഗ്രാം ധാന്യങ്ങൾ കഴിക്കണം, നാരുകളും ധാതുക്കളും നൽകുന്ന ചെറുധാന്യങ്ങൾ അടക്കം. ഈ കണക്കനുസരിച്ച് ഒരാൾക്ക് ഒരു മാസം 6 കിലോ അരി വേണ്ടിവരും; ഒരു വർഷം ഏതാണ്ട് 72 കിലോയും. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന 3 കോടി ആളുകൾക്ക് ഏകദേശം 22 ലക്ഷം ടൺ അരി
പയ്യന്നൂർ ∙ നാട് ഒന്നു ചേർന്നു; കാനായി വയലിൽ നാട്ടി ഉത്സവം അരങ്ങേറി. കെഎസ്കെടിയു കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയാണ് തരിശ് രഹിത കേരളം പദ്ധതി ലക്ഷ്യമിട്ട് കാനായി വയലിൽ നാട്ടി ഉത്സവം നടത്തിയത്. ടി.നാരായണി ഉൾപ്പെടെ പഴയ കാല കർഷക തൊഴിലാളികൾ നീട്ടി പാടിയ നാട്ടിപ്പാട്ടിന്റെ പശ്ചാത്തലത്തിൽ ഈ ഘടകത്തിന് കീഴിലെ 22 യൂണിറ്റുകളിൽ നിന്നുള്ള 213 സ്ത്രീ തൊഴിലാളികളും 134 പുരുഷ തൊഴിലാളികളും വയലിലിറങ്ങി ഞാറ് പറിച്ച് വിവിധ സംഘങ്ങളായി പിരിഞ്ഞ് നാട്ടി നട്ടു. ഉച്ചയോടെ ആറ് ഏക്കർ വയലിൽ നാട്ടി പണി പൂർത്തിയാക്കി. ഇവർക്കൊപ്പം നാട്ടിലെ യുവതി യുവാക്കളും കോറോം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസും വയലിലിറങ്ങി നാട്ടി നടാൻ സഹായിച്ചു.
Results 1-10 of 914