Activate your premium subscription today
ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭവും ദശാവതാരച്ചാർത്തും ഇന്നു മുതൽ 27 വരെ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. ഇന്ന് മത്സ്യാവതാരച്ചാർത്ത്, നാളെ കൂർമാവതാരം, 18 മുതൽ ദിവസവും വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം, പരശുരാമാവതാരം, ശ്രീരാമവതാരം, ബലരാമവതാരം, ശ്രീകൃഷ്ണാവതാരം,
ചവറ∙ കടലിനും ടിഎസ് കനാലിനും മധ്യേ സ്ഥിതി ചെയ്യുന്ന പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങളായി. ക്ഷേത്ര പരിസരത്ത് ഭജനമഠങ്ങളുടെ നിർമാണം പൂർത്തിയായി വരുന്നു. ഇത്തവണ ആയിരത്തോളം കുടിലുകളാണ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് പി.അനിൽ ജോയി, സെക്രട്ടറി
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ ശിവ ക്ഷേത്രമാണ് ബേളൂർ ശ്രീ മഹാശിവ ക്ഷേത്രം. കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ച് അഞ്ചു ദിവസമാണ് ഇവിടെ ഉത്സവം നടക്കുന്നത് .കൊടിയേറ്റിന് തലേദി വസത്തെ കലവറ നിറയ്ക്കൽചടങ്ങിനായി നാടിന്റെ നാനഭാഗങ്ങളിൽ നിന്നും
തുറവൂർ∙ രാമനാമജപങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തുറവൂർ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിന് കൊടിയേറി. ഇനി ഒൻപത് ദിനരാത്രങ്ങൾ കരപ്പുറം ഭക്തിയിലമരും. വ്രതാനുഷ്ഠാനങ്ങളോടെ വളമംഗലം കോങ്കേരിൽ കുടുംബ ക്ഷേത്രത്തിൽ നിന്നു തയാറാക്കിയ കൊടിക്കയറും വളമംഗലം കണ്ണുവള്ളി കുടുംബ ക്ഷേത്രത്തിൽ നിന്നുള്ള കൊടിക്കൂറ
ചെന്നൈ ∙ ക്ഷേത്രത്തിൽ റീൽസ് എടുക്കാൻ പാടില്ലെന്നു വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി, ക്ഷേത്രങ്ങളെ റീൽസിന് വേദിയാക്കുന്നവർ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നവരാണെന്നും ചോദിച്ചു. തിരുവേർകാട് ദേവി കരുമാരി അമ്മൻ ക്ഷേത്രത്തിൽ ഇൻസ്റ്റഗ്രാം റീലുകൾ ചിത്രീകരിച്ച ട്രസ്റ്റിക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ദേവസ്വം വകുപ്പിനോടും നിർദേശിച്ചു.
നെയ്യാറ്റിൻകര ∙ ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ, നിർമാണം പൂർത്തിയാക്കിയ ‘ദേവലോക’ത്തിന്റെ സമർപ്പണം 24ന് നടത്തുമെന്ന് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു. ബ്രഹ്മാവും സരസ്വതിയും, മഹാ വിഷ്ണുവും ലക്ഷ്മി ദേവിയും, ശിവനും പാർവതിയും, നാരദൻ, ബൃഹസ്പതി എന്നിവർ അടങ്ങുന്ന ദേവസഭയെ ആണ്
ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. ബോർഡിനു കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പെയ്തൊഴിഞ്ഞ മഴയിൽ ഇടതൂർന്ന് നിൽക്കുന്ന മരങ്ങളിലെ ഇലച്ചാർത്തുകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ. പെയ്യാൻ വെമ്പുന്ന കാർമേഘക്കെട്ടുകൾ, ചുറ്റും മുഴങ്ങുന്ന അമ്പല മണികൾ, കാറ്റിലാകെ പടരുന്ന കർപ്പൂര ഗന്ധം, മെല്ലെയിളകുന്ന ദീപനാളങ്ങൾ. നടകളിൽ തൊട്ടു നമസ്ക്കരിച്ച് നാലമ്പലത്തിലേക്കൊഴുകുന്ന ഭക്തർ. കൈകൾ കൂപ്പി ഭക്തിയുടെ പരകോടിയിലെത്തി നിൽക്കുന്നവർക്ക് ഒരേയൊരു ലക്ഷ്യം മാത്രം. അനുഗ്രഹമരുളുന്ന തൃക്കാക്കര വാമനമൂർത്തിയുടെ ദർശനം. തൃക്കാക്കരയപ്പന്റെ സന്നിധിയിലേക്കാണ് ഈ യാത്ര. തിരുവോണത്തിന്റെ പുണ്യമായ തൃക്കാക്കരയിലാണ് മലയാളിയുടെ ഓണത്തിന്റെ അടിസ്ഥാന സങ്കൽപം. ലോകത്തിലെ തന്നെ അപൂർവ വാമനമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. തമിഴ് വൈഷ്ണവ ഭക്തകവിയായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമാണിത്. മഹാബലിയെ ചവിട്ടിത്താഴ്ത്താനായി കാലുയര്‍ത്തി നില്ക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. മഹാബലി ആരാധന നടത്തിയിരുന്ന ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ വാമനൻ അവതരിച്ച് ലക്ഷ്യം പൂർത്തീകരിച്ചതോടെ വാമനനെ പ്രതിഷ്ഠിക്കുകയായിരുന്നത്രെ. അതേസമയം, സ്വയം ഭൂവായെന്നു വിശ്വസിക്കുന്ന മഹാദേവ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഓണമാണ് ഇവിടുത്തെ പ്രധാന ഉത്സവം. അത്തം മുതല്‍ 10 ദിവസം നീളുന്നതാണ് ക്ഷേത്രത്തിലെ ഓണാഘോഷം.
കണ്ണൂർ∙ ഭക്തിനിർഭര അന്തരീക്ഷത്തിൽ കോവിലുകളിലും ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷത്തിന് തുടക്കം. ഭക്തർ വ്രതമെടുത്ത് ദേവീക്ഷേത്ര ദർശനം നടത്തി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി. ക്ഷേത്രങ്ങളിൽ നാമജപം, ഭജന, നവരാത്രി വിളക്ക് എന്നിവ നടന്നു.പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം,
മാലക്കല്ല് ∙ നവരാത്രി ഉത്സവത്തിനൊരുങ്ങി കരുവാടകം ദുർഗാ പരമേശ്വരി ക്ഷേത്രം. ഇന്നലെ രാവിലെ ക്ഷേത്രം മേൽശാന്തി ശങ്കരനാരായണ ഭട്ട് നവരാത്രി വിളക്ക് തെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി, 13 ന് വിദ്യാരംഭത്തോടെ സമാപനം. നാളെ രാവിലെ ലളിത സഹസ്ര നാമ പാരായണം. 5ന് രാവിലെ പ്രഭാഷണം, വിവിധ കലാപരിപാടികൾ, 6ന് രാവിലെ
Results 1-10 of 569