Activate your premium subscription today
Wednesday, Mar 26, 2025
റെക്കോർഡ് നേട്ടം കൈവരിച്ച ശേഷം പിൻവാങ്ങിയിരിക്കുകയാണെങ്കിലും സ്വർണ വിലയിലെ കുതിപ്പു തുടരുമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, കൺസൽറ്റൻസി മേഖലകളിലെ ആഗോള ഏജൻസികളുടെ ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര ബാങ്കുകൾ ഭീമമായ അളവിൽ നടത്തുന്ന സ്വർണ സമാഹരണവും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലേക്കുള്ള നിക്ഷേപകരുടെ പണപ്രവാഹവുമാണു കുതിപ്പിനു പിന്നിലെന്നാണു റിപ്പോർട്ടുകളിലെ നിരീക്ഷണം.
വീടുകളിലും സ്ഥാപനങ്ങളിലും മറ്റുമുള്ള സ്വർണം സമാഹരിച്ച് ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാനായി ആരംഭിച്ച ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി നിർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്വർണ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യംവച്ച് ആരംഭിച്ച പദ്ധതി ഇന്നു നിർത്തലാക്കും. അതേസമയം, ഹ്രസ്വകാല ബാങ്ക് ഡിപ്പോസിറ്റ് പദ്ധതി (എസ്ടിബിഡി) തുടരും.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ സമ്പദ്രംഗത്തെ ചലനങ്ങളിൽ തട്ടി രാജ്യാന്തരവില ചാഞ്ചാടുന്നതിനിടെ കേരളത്തിൽ ഇന്നു നേരിയ വിലക്കയറ്റം. ട്രംപ് വീണ്ടും മലക്കംമറിയുമോ എന്ന ആശങ്ക ശക്തമായി. രൂപ ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങിയതും കേരളത്തിൽ വില കൂടാൻ വഴിയൊരുക്കി.
ബെംഗളൂരു ∙ നടി രന്യ റാവു രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിന്റെ അറിവോടെയാണ് ബെംഗളൂരു വിമാനത്താവളത്തിലെ പരിശോധന മറികടന്നതെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി സൂചന. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.
കൊല്ലം ∙ വടക്കുംതല പനയനാർക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഗ്രൗണ്ടിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി പ്ലസ് വൺ വിദ്യാർഥികൾ. ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ വടക്കുംതല കിഴക്ക് പുത്തൻവീട്ടിൽ ഗൗതം ശങ്കർ, വടക്കുംതല കിഴക്ക് വിശ്വംഭരത്ത് അലൻ വി. ദാസ് എന്നിവർക്കാണ് മാല
രാജ്യാന്തരവിലയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണവില താഴ്ന്നു. രാജ്യാന്തരവില കഴിഞ്ഞവാരം ഔൺസിന് 3,058 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ടെങ്കിലും ലാഭമെടുപ്പ് സമ്മർദ്ദത്തെ തുടർന്ന് പിന്നീട് 3,003 ഡോളറിലേക്ക് വീണത് കേരളത്തിലും വില കുറയാൻ സഹായിക്കുകയായിരുന്നു.
സംസ്ഥാനത്ത് സ്വർണവില (gold rate) വീണ്ടും കുറഞ്ഞു. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇതു കൂടുതൽ നേട്ടമാവുക.
ഡൈനമൈറ്റിന് തിരി കൊളുത്തും മുൻപു സ്മിത്ത് മൂൺ തനിക്കു ചുറ്റുമുള്ള മണ്ണിലേക്ക് ഒന്നു കൂടി നോക്കി. പച്ചപ്പിന്റെ ഒരു തരി പോലും അവശേഷിപ്പിക്കാതെ വെട്ടിവെളുപ്പിച്ച നോക്കെത്താ ദൂരമുള്ള മണ്ണിൽ എല്ലായിടത്തും കുഴികൾ മാത്രം. ഒന്നു കൈപിടിച്ചു കയറ്റാൻ ആരുമില്ലാതെ താനും അതിലൊരു കുഴിയിലാണെന്ന് അയാൾക്ക് തോന്നി. മുന്നിൽ മരണം മാത്രം...
കനത്ത ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവില നേരിട്ട ഇടിവ് കേരളത്തിൽ തുടർച്ചയായ രണ്ടാംദിവസവും സ്വർണവില കുറയാൻ വഴിയൊരുക്കി. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നു കൊമേഴ്സ് സംബന്ധിച്ച പാർലമെന്റ് സ്ഥിരം സമിതി. താരിഫ് അടക്കമുള്ള വിഷയങ്ങൾ കയറ്റുമതിയെ ബാധിക്കാതെ നോക്കാൻ യുഎസുമായും യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഉന്നത തലത്തിൽ ചർച്ച നടത്തണമെന്നും രാജ്യസഭയിൽ വച്ച, സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
Results 1-10 of 758
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.