Activate your premium subscription today
കാബൂളിവാലയിൽ ശങ്കരാടിയുടെ ഹോട്ടലിലെത്തി പുട്ട് കഴിക്കുന്ന സീനിനെ അനുസ്മരിപ്പിക്കുന്നതാണ് ഹോട്ടലിലെത്തി യുപിഐ പേമെന്റ് നടത്തുന്നത്. ക്യൂആർ കോഡിലേക്കു സ്കാനർ ചൂണ്ടി..പിൻ നമ്പർ അടിച്ചശേഷമുള്ള ആ സെക്കൻഡുകൾ..ഏവരുടെയും ചങ്കിടിപ്പ് ഒന്ന് വർദ്ധിപ്പിക്കും. കാരണം എന്തും സംഭവിക്കാം. ഡിങ് എന്ന ശബ്ദത്തോടെ പണം
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും. നിലവിൽ
യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറയ്ക്കുന്നത് സെപ്റ്റംബർ 19നായിരുന്നു. ഇക്കഴിഞ്ഞ നാലു വർഷത്തിനിടെ ഇതാദ്യമായിട്ടായിരുന്നു ഫെഡ് റിസർവ് കേന്ദ്ര പലിശനിരക്ക് കുറച്ചത്. ആ വാർത്ത വന്നതിനു പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഇന്ത്യയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) ഇനി പലിശ കുറയ്ക്കുമോ എന്ന ചോദ്യമായിരുന്നു. ഒക്ടോബർ ഒൻപതിന് ആർബിഐ പണനയ സമിതിയുടെ (മോണിറ്ററി പോളിസി കമ്മിറ്റി) യോഗം ചേരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. എന്നാൽ സമിതി യോഗം ചേർന്നു. ഒന്നും സംഭവിച്ചില്ല. പലിശ നിരക്ക് കുറച്ചില്ല. അമേരിക്ക പലിശ കുറച്ചിട്ടും ആർബിഐ പലിശ കുറയ്ക്കാത്തതെന്തേ എന്ന ചോദ്യം പക്ഷേ ഇതിനോടകം പലരും മനഃപൂർവം മറന്നിരുന്നു. കാരണം പലിശ നിരക്ക് ഇളവ് ഇത്തവണ ഉണ്ടാവില്ലെന്ന് എല്ലാവർക്കും ഏതാണ്ട് ഉറപ്പായിരുന്നതാണ്. വിലക്കയറ്റത്തോത് ആർബിഐയുടെ സഹനപരിധിക്കടുത്തെത്തിയിട്ടും വളർച്ചയ്ക്ക് ഊർജമേകാനായി പലിശ കുറയ്ക്കാൻ ആർബിഐ ഗവർണർക്കു സാധിക്കുമായിരുന്നു. എന്നാൽ അതിൽനിന്ന് അദ്ദേഹത്തെ തടയുന്ന ഘടകങ്ങളിലൊന്ന് പശ്ചിമേഷ്യയിൽ അനുദിനം മൂർച്ഛിച്ചുവരുന്ന സംഘർഷാന്തരീക്ഷമാകാം. യുദ്ധസാഹചര്യങ്ങൾ അസംസ്കൃത എണ്ണവില ബാരലിന് വീണ്ടും 80 ഡോളറിലേക്ക് എത്തിച്ചു. രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം ഡോളറിനെതിരെ 84 നിലവാരത്തിലേക്ക് ഇടിഞ്ഞു. ഇറക്കുമതിച്ചെലവ് ഏറുമെന്നുറപ്പായി. യുദ്ധം വിലക്കയറ്റവും രൂക്ഷമാക്കിയേക്കും.
ന്യൂഡൽഹി ∙ പിൻ നമ്പർ നൽകാതെ അതിവേഗ പണമിടപാടിനുള്ള ‘യുപിഐ ലൈറ്റ്’ സംവിധാനം വഴി അയയ്ക്കാവുന്ന തുകയുടെ പരിധി 500 രൂപയിൽനിന്ന് 1000 രൂപയാക്കും. യുപിഐ ലൈറ്റ് വോലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയായിരുന്നത് 5000 രൂപയാക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചു.
കുറഞ്ഞ തുകയുടെ യുപിഐ ഇടപാട് നടത്താനായി ആവിഷ്കരിച്ച സംവിധാനമാണ് യുപിഐ ലൈറ്റ്. ഓരോ ഇടപാടിനും പരമാവധി പരിധി 500 രൂപയായിരുന്നു നിലവിൽ. വോലറ്റിൽ 2,000 രൂപവരെയും സൂക്ഷിക്കാമായിരുന്നു.
ഗൂഗിള്‍ പേ യുപിഐ സര്‍ക്കിള്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്, ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സഹായിക്കും. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാനും കഴിയും. നാഷണല്‍
ടോപ്-അപ്പ് സൗകര്യം ഉപയോഗിച്ച് വോലറ്റ് നിറയ്ക്കേണ്ടത് എങ്ങനെയെന്ന് ഉപഭോക്താവിന് തന്നെ നിശ്ചയിക്കാം. 500 രൂപയിൽ താഴെയുള്ള ഇടപാടുകൾക്കായുള്ള സൗകര്യമാണ് യുപിഐ ലൈറ്റ്.
യുട്യൂബ്, യുട്യൂബ് മ്യൂസ്, യുപിഐ സേവനങ്ങളുള്ള ക്ലൗഡ് സേവനങ്ങളുമായി എച്ച്എംഡി 4ജി, എച്ച്എംഡി 110 4ജി എന്നീ ഫോണുകൾ അവതരിപ്പിച്ചു. പ്രീ-ലോഡ് ചെയ്ത ആപ്പ് വഴി ഇന്റർനെറ്റ് ആക്സസ് ഇല്ലാതെ യുപിഐ ഇടപാടുകളെ പിന്തുണയ്ക്കുന്നു. 365 ദിവസത്തെ റീപ്ലേസ്മെന്റ് ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നു. 1,450 എംഎഎച്ച്
സ്വന്തം അക്കൗണ്ടിൽ പണമില്ലെന്നു കരുതി ആരും വിഷമിക്കാന്‍ പാടില്ല, കാശുള്ള ഒരാളുടെ ഗൂഗിൾപേ, ഫോൺപേയുടെയൊക്കെ സെക്കൻഡറി യൂസറായാൽ മതി. എപ്പോഴും എവിടെയും പേമെന്റ് നടത്താം. നാഷണൽ പേമെന്റ് കോർപറേഷൻ അവതരിപ്പിച്ച പുതിയ ഫീച്ചർ ആണ് ഒരു സമയം ഉപകാരവും അൽപ്പം ആശങ്കകളുമായി ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചർ
മൊബൈൽഫോണിലൂടെ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽസമയം പണം കൈമാറാവുന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് 2016ൽ എൻപിസിഐ അവതരിപ്പിച്ച യുപിഐ. നോട്ട് റദ്ദാക്കലിന് ശേഷം യുപിഐക്ക് അനുദിനം വൻ സ്വീകാര്യതയാണ് ലഭിച്ചത്.
Results 1-10 of 175