Activate your premium subscription today
Thursday, Apr 3, 2025
കോഴിക്കോട്∙ പാതിവില തട്ടിപ്പിൽ ഇരയായവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതികളെത്തി. കാന്തപുരത്തെ ജീവകാരുണ്യ സംഘടനയായ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് 1.8 കോടതി രൂപയോളം നഷ്ടമായെന്നാണ് പരാതി. മുദ്ര വഴി വാഹനങ്ങൾക്ക് അപേക്ഷ നൽകിയ ഗുണഭോക്താക്കളുടെ പണമാണ് നഷ്ടമായത്. ഇതു സംബന്ധിച്ച് മുദ്ര ഫൗണ്ടേഷൻ ഭാരവാഹികൾ ബാലുശേരി പൊലീസിൽ പരാതി നൽകി.
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ടും വിജ്ഞാപനവും അതത് ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ, ജില്ലാ കലക്ടറേറ്റുകൾ എന്നിവയിലെ നോട്ടിസ് ബോർഡിലും വെബ്സൈറ്റിലും ജനങ്ങൾക്കു പരിശോധിക്കാം. https;//www.delimitation.lsgkerala.gov.in എന്ന കമ്മിഷൻ വെബ്സൈറ്റിലും ലഭ്യമാണ്. കൂടാതെ വാർഡ് കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫിസുകൾ, വായനശാലകൾ, റേഷൻ കടകൾ, വാർത്താബോർഡുകൾ എന്നിവയിലും പ്രസിദ്ധപ്പെടുത്തും.
തിരുവനന്തപുരം ∙ 18 വയസ്സ് കഴിഞ്ഞവർ പുതുതായി ആധാറിന് അപേക്ഷിച്ചാൽ വില്ലേജ് ഓഫിസർ നേരിട്ടു വീട്ടിലെത്തി പരിശോധിച്ച ശേഷമേ അംഗീകാരം നൽകൂ. അപേക്ഷകനെ നേരിൽക്കണ്ട് അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്നു ബോധ്യപ്പെടണം. എന്നാൽ, ഇൗ നടപടിക്രമങ്ങൾക്ക് പ്രത്യേക ഫീസ് നൽകേണ്ടതില്ല. പ്രായപൂർത്തിയായവരുടെ പേരിൽ വ്യാജ ആധാർ കാർഡുകൾ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണു പരിഷ്കാരം. എറണാകുളം, തൃശൂർ ജില്ലകളിൽ വില്ലേജ് ഓഫിസർമാർക്കു പകരം തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് പരിശോധനയ്ക്കായി വീട്ടിലെത്തുക. കലക്ടർമാരുടെ തീരുമാന പ്രകാരമാണ് ഈ രണ്ടു ജില്ലകളിൽ പരിശോധനയ്ക്ക് തദ്ദേശ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയത്.
തിരുവനന്തപുരം∙ അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. വൈദ്യുതി ബിൽ തുക അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ
കൊച്ചി ∙ ആധാർ കാർഡിലെ തിരിച്ചറിയൽ, വിലാസ രേഖകളിൽ മാറ്റമുണ്ടെങ്കിൽ സൗജന്യമായി പുതുക്കാനുള്ള അവസരം യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 3 മാസത്തേക്കുകൂടി നീട്ടി. ജൂൺ 14 വരെ രേഖകൾ മൈ ആധാർ പോർട്ടലിൽ സൗജന്യമായി പുതുക്കാം. 10 വർഷം പിന്നിട്ട കാർഡുകളുടെ നിർബന്ധ പുതുക്കലും സൗജന്യമായി ചെയ്യാം.
തിരൂർ ∙ അക്ഷയകേന്ദ്രത്തിൽ നുഴഞ്ഞുകയറി വ്യാജമായി ആധാർ നിർമിച്ചെടുത്ത സംഭവത്തിൽ പൊലീസിന്റെയും സൈബർ ക്രൈം വിഭാഗത്തിന്റെയും അന്വേഷണം തുടരുന്നു. ഹിന്ദിയിൽ മുതിർന്ന ഉദ്യോഗസ്ഥനെന്ന രീതിയിലുള്ള സംസാരം കേട്ടതോടെയാണ് ജീവനക്കാരൻ എനിഡെസ്ക് എന്ന സോഫ്റ്റ്വെയറു മായി സിസ്റ്റം ബന്ധിപ്പിച്ചതെന്ന് അക്ഷയകേന്ദ്രം
തിരൂർ ∙ അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രത്തിൽ നുഴഞ്ഞുകയറി 38 ആധാറുകൾ നിർമിച്ച സംഭവത്തിൽ സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി. തൃപ്രങ്ങോട് ആലിങ്ങലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം വഴിയാണ് ആധാർ സംവിധാനത്തിലേക്കു നുഴഞ്ഞുകറിയത്. ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നാണ് വിരലടയാളങ്ങളും റെറ്റിനയും പകർത്തിയിട്ടുള്ളതെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. യുഐഡി അഡ്മിൻ ആണെന്നു പരിചയപ്പെടുത്തി ജനുവരി 12ന് ആലിങ്ങലിലെ അക്ഷയ സെന്ററിലേക്കു വന്ന ഫോൺ കോളിലൂടെയാണു നുഴഞ്ഞുകയറ്റത്തിന്റെ തുടക്കമെന്നു സംശയിക്കുന്നു.
തിരുവനന്തപുരം∙ തദ്ദേശ വകുപ്പ് പുറത്തിറക്കിയ കെ സ്മാർട്ട് ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഈടാക്കുന്നതായും നിരക്കുകൾ കുത്തനെ കൂട്ടിയതായും പരാതി. ജനനം, മരണം, വിവാഹം എന്നിവയുടെ സാധാരണ റജിസ്ട്രേഷനും വൈകിയുള്ള റജിസ്ട്രേഷനും വിവിധ സർട്ടിഫിക്കറ്റുകൾക്കും ഉള്ള ഫീസ് നിരക്ക് ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിയതോടെയാണ് പരാതികൾ ഉയർന്നത്. നിലവിൽ ഇവയിൽ പലതും സൗജന്യമാണ്.
മേരികുളം ∙ എട്ടാം വയസ്സായപ്പോൾ എടുത്ത ആധാർ കാർഡ് പത്താം വയസ്സിൽ പുതുക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതോടെ ആറുവർഷമായി അക്ഷയ കേന്ദ്രങ്ങൾ കയറിയിറങ്ങി ഒരു കുടുംബം. മേരികുളം ചെന്നിനായ്ക്കൻകുടി ബിജു തോമസ്-സൗമ്യ ദമ്പതികളുടെ മകൾ നന്ദനമോൾ ബിജുവിന്റെ (16) ആധാറാണ് പുതുക്കാൻ സാധിക്കാത്തത്.
കൽപറ്റ ∙ സേവന നിരക്ക് പുതുക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുമായി ഫോറം ഓഫ് അക്ഷയ സെന്റർ ഒൻട്രപ്രനേഴ്സിന്റെ (ഫേസ്) നേതൃത്വത്തിൽ അക്ഷയ സംരംഭകർ പ്രക്ഷോഭത്തിലേക്ക്. വരവും ചെലവും ഒത്തുപോകാതെ വിഷമിക്കുകയാണു സംരംഭകരെന്നും 2015നു ശേഷം സേവന നിരക്കു പുതുക്കാത്തതാണു പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നും ജില്ലാ
Results 1-10 of 44
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.