Activate your premium subscription today
Tuesday, Apr 15, 2025
കൊച്ചി ∙ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരാധീനതകളുടെ ട്രാക്കിൽ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക് ചാംപ്യൻഷിപ് 21 മുതൽ ആരംഭിക്കും. ദക്ഷിണ കൊറിയയിൽ മേയ് 27ന് ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് ഫെഡറേഷൻ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ രാജ്യത്തെ പ്രധാന അത്ലീറ്റുകളെല്ലാം കൊച്ചിയിലെത്തും.
കൊച്ചി ∙ നഗരത്തിലുണ്ടായ അഭിഭാഷക– വിദ്യാർഥി സംഘർഷത്തിനു പിന്നാലെ കന്റീൻ വിലക്ക്. എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാർ അസോസിയേഷന്റെ കന്റീനിലേക്ക് ഇനി മഹാരാജാസ് കോളജിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ട എന്നണ് തീരുമാനം. വിലക്ക് പുറത്തുനിന്നുള്ളവർക്കാണെങ്കിലും ലക്ഷ്യം വിദ്യാർഥികളാണ്. ഇവിടെയുള്ള 2 കന്റീനുകളിലും ഇനി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് ഇന്നലെ ചേർന്ന അസോസിയേഷൻ ജനറൽ ബോഡി തീരുമാനിക്കുകയായിരുന്നു.
കൊച്ചി ∙ അർധരാത്രിയില് ആരംഭിച്ച സംഘർഷം പകലത്തേയ്ക്കും നീണ്ടതോടെ യുദ്ധക്കളമായി നഗരം. എറണാകുളം നഗരത്തിൽ വ്യാഴാഴ്ച അർധരാത്രിയിൽ ജില്ലാ കോടതിയിലെ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാർഥികളും തമ്മിൽ ഉടലെടുത്ത സംഘർഷമാണ് ഏറ്റമുട്ടലിൽ കലാശിച്ചത്. അഭിഭാഷകർ കോടതി വളപ്പിൽനിന്നു കല്ലെറിഞ്ഞെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിദ്യാർഥികളാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് അഭിഭാഷകരും പറയുന്നു. സെൻട്രൽ പൊലീസ് ആസ്ഥാനത്തേക്ക് അഭിഭാഷകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. മൊഴികൾ എടുത്ത ശേഷം ഇരുകൂട്ടർക്കുമെതിരെ കേസെടുക്കാനൊരുങ്ങുകയാണ് പൊലീസ്. ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരുക്കേറ്റതിനാൽ ഇതിലും കേസുണ്ടാകും.
നഗരത്തിൽ അർധരാത്രിയില് അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. ജില്ലാ കോടതി പരിസരത്തുണ്ടായ ഏറ്റുമുട്ടലിൽ ഇരുപക്ഷത്തുമായി 18 പേർക്കു പരുക്കേറ്റു. തടയാൻ എത്തിയ 2 പൊലീസ് ഉദ്യോഗ്സ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. കോടതി വളപ്പിൽ നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൊച്ചി ∙ മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നടപടികൾ 9 മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നു വിചാരണക്കോടതി ഹൈക്കോടതിയിൽ അറിയിച്ചു.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് കോടതിയെ നടപടി.
തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാവ് പി.എം.ആർഷോയ്ക്കു ചട്ടപ്രകാരമുള്ള ഹാജരുണ്ടെന്ന് റിപ്പോർട്ട് നൽകിയ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ പദവിയിൽനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും എംജി സർവകലാശാല വൈസ് ചാൻസിലർക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. ആർഷോ ദീർഘനാളായി കോളജിൽ ഹാജരാകാത്തതുകൊണ്ട്
കൊച്ചി ∙ മഹാരാജാസ് കോളജിലെ ട്രാക്കിൽ നിന്ന് നാലാം സ്വർണം ഓടിയെടുത്തതിനു ശേഷം തുന്നൽവിട്ടു തുടങ്ങിയ തന്റെ സ്പൈക്കിലേക്ക് നോക്കി എം.ജ്യോതിക ഉയർത്തിയ ചോദ്യം കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിനോടാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ 10 സ്വർണവും ദേശീയ മീറ്റിൽ 2 സ്വർണവും നേടിയ ജ്യോതികയ്ക്ക് സമ്മാനത്തുകയായി സർക്കാർ നൽകാനുള്ളത് അര ലക്ഷം രൂപ! ‘ആ പണം കിട്ടിയാൽ പുതിയൊരു സ്പൈക് വാങ്ങാം. വരുന്ന ദേശീയ മീറ്റിൽ കൂടുതൽ മെഡലുകൾ ഓടിപ്പിടിക്കാം– തന്റെ കഴിവിലും കഠിനാധ്വാനത്തിലുമുള്ള ആത്മവിശ്വാസത്തിന്റെ തെളിച്ചത്തിൽ പാലക്കാട് പറളി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ജ്യോതിക പറയുന്നു.
കൊച്ചി∙ കൗമാര കേരളത്തിന്റെ പുതിയ കുതിപ്പും കരുത്തും വേഗവും കണ്ട സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഉൽസവപ്രതീതി ഉയർത്തിയ സമ്മേളനത്തോടെ സമാപനം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, നടൻ വിനായകൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കൊച്ചി∙ കൗമാര കേരളത്തിന്റെ പുതിയ കുതിപ്പും കരുത്തും വേഗവും കണ്ട സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊടിയിറക്കം. ഒളിംപിക്സ് മാതൃകയിലേക്കു വേഷപ്പകർച്ച നൽകിയതോടെ പുതിയ ഉണർവും ആവേശവും പ്രകടമായ കായികമാമാങ്കത്തിന്റെ സമാപനച്ചടങ്ങ് പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വൈകിട്ടു 4നു നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓവറോൾ ജേതാക്കളാകുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ ട്രോഫി അദ്ദേഹം സമ്മാനിക്കും. സമാപനച്ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
Results 1-10 of 166
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.