Activate your premium subscription today
തിരുവനന്തപുരം∙ എട്ടുനാൾ നീളുന്ന രാജ്യാന്തര ചലചിത്ര മേളക്ക് അനന്തപുരിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളും മൂലധന ശക്തികളും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നതിനെ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉള്ളടക്കത്തിൽ മികവുള്ള സിനിമകൾ എടുത്ത് സാംസ്കാരിക
ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്ര പ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺ തീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ വെമ്പുന്ന മണ്ഡോവി നദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. പനജിയിലെ പ്രധാന വേദിയായ ഇനോക്സ് വൺ പരിസരത്തെ കെട്ടിടത്തിലാണ് 55–ാം രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഡയറക്ടർ ശേഖർ കപൂറിനെ കണ്ടത്. മിസ്റ്റർ ഇന്ത്യയും ബൻഡിറ്റ് ക്വീനും എലിസബത്തും ഒരുക്കിയ പ്രതിഭാധനനായ സംവിധായകൻ; 78–ാം വയസ്സിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ഒട്ടും മങ്ങലില്ല! വിവിധ വേദികളിൽ ചുറുചുറുക്കോടെ ഓടിയെത്തിയും ഉൾക്കാഴ്ചയുള്ള വീക്ഷണങ്ങൾ പങ്കിട്ടും മേളയുടെ നടത്തിപ്പ് മുന്നിൽനിന്നു നയിക്കുകയാണ് അദ്ദേഹം. മേളയ്ക്കിടെ, വിവിധ ദിവസങ്ങളിലെ ശ്രമങ്ങൾക്കൊടുവിൽ 15 മിനിറ്റു മാത്രമേ എടുക്കാവൂയെന്നു പറഞ്ഞാണ് അഭിമുഖ സംഭാഷണത്തിനായി അദ്ദേഹം ഇരുന്നത്. വിശദമായിത്തന്നെ സംസാരിക്കുകയും ചെയ്തു. ആ വാക്കുകളിലേക്ക്...
ചലച്ചിത്രപ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര ചലച്ചിത്രമേള. ആ ദിവസങ്ങളിൽ ഗോവയിലെത്തുന്നവരെല്ലാം ചലച്ചിത്ര തീർഥാടകരായിരിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. ലോകസിനിമയുടെ മേളങ്ങൾക്കിടയിലും ഇക്കുറി വെളിച്ചം തെളിച്ചു നിന്നത് ഒരു ഇന്ത്യൻ സിനിമയാണ്. അതു മാത്രമായിരുന്നില്ല ഇത്തവണത്തെ സവിശേഷത. 55–ാം ഇഫിയുടെ (International Film Festival of India- IFFI) പ്രധാന പ്രത്യേകത മേളയിലെ സ്ത്രീസാന്നിധ്യമായിരുന്നു. രാജ്യാന്തര മത്സരവിഭാഗത്തിൽ എത്തിയ 15 ചലച്ചിത്രങ്ങളിൽ ഒൻപതും ഒരുക്കിയത് വനിതാ സംവിധായകർ. പ്രദർശനത്തിനെത്തിയ 80 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളില് കൂടുതൽ വനിതാപ്രാതിനിധ്യം. ഇതുവരെയുള്ള മേളകളിൽ നിന്ന് 55–ാം പതിപ്പിനെ വേറിട്ടു നിർത്തിയത് ഇതേ വനിതാ പങ്കാളിത്തം തന്നെ. ഇത്തവണ മേളയ്ക്കെത്തിയ ചലച്ചിത്രാസ്വാദകര് ആദ്യം മനസ്സില് കുറിച്ചിട്ടതും ഒരു വനിതാ സംവിധായികയുടെ പേരാണ്– പായൽ കപാഡിയ.
കുട്ടിക്കാനം∙ ഗോവയിൽ നടക്കുന്ന 55-മത്തെ രാജ്യാന്തര ചലച്ചിത്ര മേള (ഐ എഫ് എഫ് ഐ) യിൽ കുട്ടിക്കാനം മരിയൻ കോളജിലെ മാധ്യമ പഠന വിദ്യാർഥികളും അധ്യാപകരും ഈ വർഷവും പങ്കെടുത്തു. ചലച്ചിത്രങ്ങൾ കണ്ട് ആസ്വദിക്കുക മാത്രമല്ല അവയെ വിമർശനാത്മകമായി വിശകലനം നടത്താനും നിരൂപണം ചെയ്യാനുമുള്ള പരിശീലന കളരി കൂടിയാണ് ഇത്തരം
‘‘ബോളിവുഡിലെ അഭിനേതാക്കൾ ജോലി കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്കും തമിഴ് സിനിമക്കാർ ചെന്നൈയിലെ വീട്ടിലേക്കും കന്നഡ സിനിമക്കാർ ബെംഗളൂരുവിലെ വീട്ടിലേക്കും തെലുങ്ക് സിനിമക്കാർ ഹൈദരാബാദിലേക്കും മടങ്ങുമ്പോൾ മലയാള സിനിമയിലുള്ളർ വീട്ടിലേക്കല്ല മടങ്ങുന്നത്. അങ്ങനെ ഒറ്റയിടമല്ല അവിടെ, അവർ പോകുന്നത് ചിലപ്പോൾ തിരുവന്തപുരത്തേക്കാകാം കൊച്ചിയിലേക്കാകാം അല്ലെങ്കിൽ കോഴിക്കോട്ടേക്ക് ആകാം. ഇതിനിടയിലുള്ള സാഹചര്യങ്ങളിലാണ് അടുത്തിടെ സംഭവിച്ചതുപോലെ മര്യാദയുടെ സീമ ലംഘിക്കുന്ന പ്രശ്ങ്ങളുണ്ടാകുന്നത്’’– നടി സുഹാസിനിയുടേതാണ് വാക്കുകൾ. ഇന്ത്യയുടെ അൻപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ സുഹാസിനി സിനിമാരംഗത്തെ സ്ത്രീസുരക്ഷയെക്കുറിച്ചു നടന്ന ചർച്ചയിൽ പങ്കെടുത്ത് പങ്കുവച്ചതും ഇക്കാലമത്രയും നിരീക്ഷിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽനിന്നുള്ള നിരീക്ഷണങ്ങളായിരുന്നു. ‘‘മറ്റ് തൊഴിൽമേഖലകളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങളുണ്ടാകുന്നുണ്ടെങ്കിലും സിനിമാരംഗവുമായി അതു താരതമ്യപ്പെടുത്താനാവില്ല. സിനിമയുടെ പശ്ചാത്തലവും സാഹചര്യവും വ്യത്യസ്താണ്. സാധാരണ മറ്റു ജോലികൾ ചെയ്യുന്നവർ അതു കഴിഞ്ഞ്
ഇൗ ഫുട്ബോൾ കഥയിൽ മെസ്സിയും റൊണാൾഡോയുമില്ല. താരപ്പൊലിമ പോയിട്ട് നല്ലൊരു പന്ത്് പോലുമില്ല. എന്നിട്ടും ചെളിപുരണ്ട ആ പന്തിനു ചുറ്റും ചുറുചുറുക്കുള്ള പെൺകുട്ടികൾ പായുന്ന കഥ പറഞ്ഞ് 3 സ്ത്രീകൾ കൈകോർത്തപ്പോൾ രാജ്യാന്തര ചലച്ചിത്ര മേള ഗാലറിയിലിരുന്ന് കയ്യടിച്ചു. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ നോൺഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം ‘ആൻഡ്രോ ഡ്രീംസ്’ ഒരു സാധു സ്ത്രീയുടെ അസാധാരണമായ ഫുട്ബോൾ അഭിനിവേശത്തിന്റ കഥയാണ്.
പനജി ∙ ഒന്നര വയസ്സുള്ളപ്പോൾ തന്റെ ജീവൻ രക്ഷിച്ചത് ഒരു ഇന്ത്യൻ ഡോക്ടറാണെന്ന് ഹോളിവുഡ് നടി കാതറിൻ സീറ്റ ജോൺസ് (54) പറഞ്ഞു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഭർത്താവും നടനുമായ മൈക്കൽ ഡഗ്ലസിനൊപ്പം പങ്കെടുക്കാനെത്തിയതാണ് കാതറിൻ. ചലച്ചിത്രോത്സവത്തിൽ സത്യജിത്റേ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം മൈക്കൽ ഡഗ്ലസിനാണ്.
യുവാക്കളെയും ടെക്നോളജിയെയും മറന്ന് നവസിനിമയ്ക്ക് മുന്നോട്ടു പോകാനാകില്ല. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ രണ്ടാം ദിനം ഭാവിയുടെ വാഗ്ദാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 75 യുവസംവിധായകരെ നേരിട്ടു സ്വീകരിച്ചത് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ‘ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ’യുടെ ഭാഗമായി 600
മാണ്ഡോവി നദിക്കരയിലെ ഐനോക്സിന്റെ സ്ക്രീനിൽ ഇനി ലോകസിനിമയുടെ വസന്തകാലം. 54 ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ ഇന്നു തുടക്കം. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മേള ഉദ്ഘാടനം ചെയ്യും. മാധുരി ദീക്ഷിത്,ഷാഹിദ് കപൂർ,ശ്രേയ ഘോഷാൽ തുടങ്ങിയവരുടെ കലാവിരുന്ന് ഉദ്ഘാടന ചടങ്ങിലുണ്ടാകും.
പത്തനംതിട്ട ∙ ഒടുവിൽ ആ കിരീടവും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കയ്യടക്കി. ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവിയാണ് മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ... Documentary on Philipose Mar Chrysostom screened in goa film festival, IFFI, Mohanlal, Director Blessy, 100 Years of Chrysostom – A Biographical Film
Results 1-10 of 25