Activate your premium subscription today
Wednesday, Mar 26, 2025
സുള്ള്യ ∙ കടുത്ത ചൂടിന് ആശ്വാസം പകർന്ന് സുള്ള്യയിലും പരിസരങ്ങളിലും വേനൽ മഴ പെയ്തു. ഇന്നലെ വൈകുന്നേരം സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ചില സ്ഥലങ്ങളിൽ കനത്ത മഴ പെയ്തപ്പോൾ ചില പ്രദേശങ്ങളിൽ സാധാരണ മഴ ലഭിച്ചു. സുള്ള്യ നഗരത്തിൽ ഇടിയോടു കൂടിയ കനത്ത മഴ പെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി
കളമശേരി ∙ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചു തീരദേശ മേഖലയിൽ ബോധവൽക്കരണവും കൊച്ചിക്കു പൊതുവായ കർമപദ്ധതിയും വേണമെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അഭിപ്രായപ്പെട്ടു.കൊച്ചി സർവകലാശാലയിൽ കാലാവസ്ഥാ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തിൽ രാജ്യാന്തര സമ്മേളനം (കെയർ–25) ഉദ്ഘാടനം ചെയ്യുകയായിരുന്നു
ദക്ഷിണേന്ത്യയുടെ പ്രധാന നഗരങ്ങളിലൊന്നായ ഹൈദരാബാദ് അർബൻ ഹീറ്റ് ഐലൻഡ് എന്ന പ്രത്യേക കാലാവസ്ഥാസ്ഥിതിവിശേഷമുള്ള സ്ഥലങ്ങളുടെ ഗണത്തിലാകുകയാണെന്ന് റിപ്പോർട്ട്. തെലങ്കാന സർക്കാർ പുറത്തിറക്കിയ സോഷ്യോ ഇക്കണോമിക് ഔട്ട്ലുക്ക് 2025 റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാട്ടപ്പെടുന്നത്
ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയൊരുക്കാൻ വൻ തോതിൽ ആമസോൺ മഴക്കാടുകൾ വെട്ടിമാറ്റുന്നു. ബ്രസീലിലെ ബെലെം നഗരത്തിൽ നടക്കുന്ന ഉച്ചകോടിയിലെ വേദിയിലെത്താൻ നാലുവരിപ്പാത നിർമിക്കുന്നതിനാണ് പതിനായിരക്കണക്കിന് ഹെക്ടർ ആമസോൺ മഴക്കാടുകൾ നശിപ്പിക്കുന്നത്
ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
ഹിമാനികളുടെ സംരക്ഷണത്തിനായി 2025 ഉപയോഗിക്കപ്പെടുത്തണമെന്നാണ് ഐക്യരാഷ്ട്ര സംഘടന നിർദേശിച്ചിരിക്കുന്നത്. ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്. മാർച്ച് 21 ലോക ഹിമാനി ദിനമായിരുന്നു. മാർച്ച് 22 ജലദിനത്തിലും ഹിമാനി സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്ര താപനം മത്തിയുടെ വളർച്ചയെ ബാധിക്കുന്നു. കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പത്തിൽ മാസങ്ങളായി മാറ്റമില്ല. 20 സെന്റീമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം എന്നാൽ ഇപ്പോൾ ലഭിക്കുന്ന മത്തിക്ക് 12 മുതൽ 15 സെന്റീമീറ്ററാണ് നീളം.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അവയുടെ ഭീകരമുഖം വെളിവാക്കി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. അതിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പരിസ്ഥിതിയിൽ പ്രകടമാകുന്നുമുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ധ്രുവ പ്രദേശങ്ങളിലാണ്.
തെക്കു പടിഞ്ഞാറൻ അലാസ്കയിൽ സ്ഥിതി ചെയ്യുന്ന കൗതുകകരമായ ഗർത്തമാണു സാവോനോസ്കി ഗർത്തം. അരക്കിലോമീറ്റർ വ്യാസവും 110 മീറ്റർ ആഴവുമുള്ള ഈ ഗർത്തത്തിൽ മഴയിൽനിന്നും മഞ്ഞുരുക്കത്തിൽ നിന്നുമുള്ള വെള്ളമാണ് നിറഞ്ഞുകിടക്കുന്നത്
ഓസ്ട്രേലിയയുടെ കിഴക്ക് ഭാഗത്തു വീശിയടിച്ച ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത വിടരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മോറെട്ടൺ ബേ ദ്വീപുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റ് ദുർബലപ്പെട്ട് കാറ്റഗറി വൺ കൊടുങ്കാറ്റായി മാറിയതായി ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വൈദുതി മുടങ്ങിയതോടെ
Results 1-10 of 634
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.