Activate your premium subscription today
Thursday, Apr 3, 2025
റ്റാരന്റ് കൗണ്ടി (ടെക്സസ്)∙ ലഹരിമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ട്രാഫിക് പരിശോധനയ്ക്കിടെ റ്റാരന്റ് കൗണ്ടി ഡപ്യൂട്ടിമാർ 3,50,000 ഫെന്റനൈൽ ചേർത്ത എം-30 ഗുളികകൾ പിടിച്ചെടുത്തു. ഡിപ്പാർട്ട്മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനൈൽ വേട്ടയാണിത്. വാഹനത്തിന്റെ ഗ്യാസ് ടാങ്കിനുള്ളിൽ
ലഹരി ഉപയോഗം സംബന്ധിച്ച വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു. ഒട്ടേറെ പേർക്ക് പരുക്ക്. ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി 8ന് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപണമുള്ള ഒരാൾ നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു.
സിനിമ, ടൂറിസം മേഖലകൾ കേന്ദ്രീകരിച്ചു ഹൈബ്രിഡ് കഞ്ചാവ് വിൽപന നടത്തിയിരുന്ന സ്ത്രീയും സഹായിയും പിടിയിലായത് എക്സൈസിന്റെ രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിൽ. ചെന്നൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന (ക്രിസ്റ്റീന–43), സഹായി മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ കെ.ഫിറോസ് (26) എന്നിവരെ ഓമനപ്പുഴ ബീച്ചിനു സമീപമുള്ള റിസോർട്ടിൽ നിന്നാണു എക്സൈസ് കസ്റ്റഡിയിലെടുത്തത്.
ന്യൂഡൽഹി∙ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻ ലഹരിവേട്ട. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടർന്നു ലഹരിക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നാണു നാവികസേന അറിയിക്കുന്നത്. കൂടുതൽ വിവരങ്ങൾ നാവികസേന
ആലപ്പുഴ ∙ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും അറസ്റ്റിൽ. വിപണിയിൽ മൂന്നു കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണു പിടികൂടിയത്. എക്സൈസ് സംഘം ചൊവ്വാഴ്ച രാത്രി പത്തരയോടെ ഓമനപ്പുഴയിൽ ഒരു റിസോർട്ടിൽനിന്നാണു പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. സിനിമയ്ക്കു തിരക്കഥ എഴുതുന്നവരാണെന്നു പരിചയപ്പെടുത്തിയ തസ്ലിമ സുൽത്താന (43), ഡ്രൈവറും സഹായിയും മണ്ണഞ്ചേരി സ്വദേശിയുമായ കെ.ഫിറോസ് (26) എന്നിവരാണ് അറസ്റ്റിലായത്. സിനിമാ, ടൂറിസം മേഖലയിലുള്ളവർക്കു വിൽക്കാൻ കൊണ്ടുവന്നതാണ് കഞ്ചാവാണെന്നാണു പ്രതികളുടെ മൊഴി.
തിരുവനന്തപുരം ∙ സ്വകാര്യ സ്ഥാപനങ്ങളിലെ രാസലഹരി ഉപയോക്താക്കളായ ജീവനക്കാർക്ക് ഇനി ജോലി പോകും. ജീവനക്കാർക്കിടയിൽ പരിശോധന നടത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിടാനുള്ള പദ്ധതിയിൽ ചേർന്നു പ്രവർത്തിക്കാൻ പൊലീസും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളും തയാറെടുക്കുന്നു. ജീവനക്കാരുടെ രക്തം – മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം.
ലഹരി ഉപയോഗത്തിനിടെ പിടികൂടിയതാണ് എച്ച്ഐവി, പ്രതിരോധശേഷി നഷ്ടപ്പെട്ടതോടെ ക്ഷയരോഗവും പിന്നാലെയെത്തി. കട്ടിലിൽ നിന്നെഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അമൽ (പേര് യഥാർഥമല്ല). പഠനവും കുടുംബവും ഉൾപ്പെടെ ജീവിതം ആകെ കീഴ്മേൽ മറിഞ്ഞു. ഇപ്പോൾ സൗത്ത് ഡൽഹിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ന്യൂഡൽഹി∙ യുവാക്കളുടെ മനസ്സുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ അവർ സിരകളിൽ ലഹരിമരുന്ന് നിറയ്ക്കുമെന്നും ജീവിതത്തിൽ പ്രതീക്ഷയില്ലാത്തതാണ് യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനു കാരണമെന്നും ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്. കേരളത്തിൽ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ച് സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ, ഡോക്ടർമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടയം ∙ എക്സൈസ് വകുപ്പിന്റെ ലഹരി മോചന പരിപാടി ‘വിമുക്തി’യിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് കോട്ടയത്ത്. 1642 പേരാണു കഴിഞ്ഞ 6 മാസത്തിനിടെ എക്സൈസിന്റെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടിയത്. പാലാ ജനറൽ ആശുപത്രിയിലാണ് എക്സൈസിന്റെ വിമുക്തി കേന്ദ്രം പ്രവർത്തിക്കുന്നത്.
2.08 ഗ്രാം എംഡിഎംഎയുമായി കരമനയിൽ യുവാവ് പൊലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന സിനിമ അസിസ്റ്റന്റ് ഡയറക്ടർ ജസീമിനെ (35) ആണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർകോട് നിന്നു ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീം ബസിൽ 11ന് കൈമനത്ത് എത്തി.
Results 1-10 of 1119
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.