Activate your premium subscription today
ന്യൂഡൽഹി∙ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ലോക്സഭയിൽ ‘ഒരു രാജ്യം ഒന്നിച്ചു തിരഞ്ഞെടുപ്പ്’ ബിൽ നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിച്ചു. ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. ബിൽ ഭരണഘടനാവിരുദ്ധമെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നൽകി.
ന്യൂഡൽഹി∙ പലസ്തീൻ ജനതയെ പിന്തുണച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു.
ന്യൂഡൽഹി∙ രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും കടന്നാക്രമിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് സിനിമകളും പുസ്തകങ്ങളും വിലക്കിയിരുന്നുവെന്നു മന്ത്രി പറഞ്ഞു. 1975ൽ മൈക്കിൾ എഡ്വാർഡ്സിന്റെ ‘നെഹ്റു’ എന്ന് പേരിട്ട രാഷ്ട്രീയ ജീവചരിത്ര പുസ്തകത്തിന് കോൺഗ്രസ് വിലക്കേർപ്പെടുത്തി. ‘കിസ്സാ കുർസി കാ’ എന്ന സിനിമയ്ക്കും വിലക്കേർപ്പെടുത്തി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും ചോദ്യം ചെയ്യുന്ന സിനിമയായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ രാജ്യത്തു നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കില്ല. ഉപധനാഭ്യർഥന ഉൾപ്പെടെ ധനകാര്യ ബില്ലുകൾ അവതരിപ്പിച്ചു പൂർത്തിയാക്കിയ ശേഷമാകും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ സഭയിലെത്തുക. ഈയാഴ്ച അവസാനം തന്നെ ബിൽ അവതരിപ്പിക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂഡൽഹി∙ തർക്കങ്ങൾക്ക് ആക്കം കൂട്ടാൻ മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതായി പാർലമെന്റിൽ എഐഎംഐഎം നേതാവ് അസദുദ്ദീന് ഉവൈസി. മുസ്ലിങ്ങൾ അടക്കം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഒവൈസി പ്രസംഗത്തിൽ പരാമർശിച്ചു. ഭരണഘടനാ അവകാശങ്ങൾ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ഉവൈസി വിമർശിക്കുകയും ചെയ്തു.
ന്യൂഡൽഹി ∙ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കാൻ കാര്യപരിപാടിയിൽ ഉൾപ്പെടുത്തി. ഒരേ സമയമുള്ള തിരഞ്ഞെടുപ്പ് 2034 ൽ സാധ്യമാക്കുംവിധമാണ് ബില്ലിലെ വ്യവസ്ഥ.
ന്യൂഡൽഹി∙ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ ജനങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ‘കേരളം ഇന്ത്യയിലാണ്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ്–എൽഡിഎഫ് എംപിമാർ കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിച്ചത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ ബില് പാര്ലമെന്റിന്റെ ശീതകാല സമ്മേളനത്തില് തന്നെ കൊണ്ടുവരുമെന്നാണ് വിവരം. ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ന്യൂഡൽഹി∙ സോറോസ്, അദാനി വിഷയങ്ങൾ പാർലമെന്റിന്റെ ഇരുസഭകളെയും ഇന്നും പ്രക്ഷുബ്ധമാക്കി. ലോക്സഭാ സ്പീക്കർ ഓം ബിർല ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഡയസിലേക്ക് കയറി പ്രതിഷേധിച്ചു. ഇരു സഭകളിലെയും നടപടികൾ തടസ്സപ്പെട്ടു.
ന്യൂഡൽഹി∙ പാർലമെന്റിനു പുറത്ത് റോസാ പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയുമായി പ്രതിപക്ഷ പ്രതിഷേധം. സഭ ചേരുന്നതിന് മുൻപാണ് പാർലമെന്റിന് പുറത്ത് അദാനി വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചത്. ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ മുറകളാണ് പാർലമെന്റിനു പുറത്ത് പ്രതിപക്ഷം നടത്തുന്നത്.
Results 1-10 of 800