Activate your premium subscription today
Wednesday, Mar 26, 2025
കാസർകോട് ∙ ലൈംഗികാവയവത്തില്‍ മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.
പാതിനോമ്പിന്റെ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം, ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ ആഗോള സുന്നഹദോസിനു വേദിയായി ലബനനിലെ ബെയ്റൂട്ട് അച്ചാനെ പാത്രിയാർക്കാ കേന്ദ്രം. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസിൽ നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും മലങ്കരയിലെ അടക്കം ആഗോള സുറിയാനി ഓർത്തഡോക്സ് സഭയിലെ അറുപതോളം മെത്രാപ്പൊലീത്തമാരും പങ്കെടുത്തു. സഭയിലെ പ്രതിസന്ധികളും മുന്നോട്ടുള്ള പ്രയാണങ്ങളും സുന്നഹദോസിൽ ചർച്ചയായി. രാവിലെ കുർബാനയോടു കൂടെ ആരംഭിച്ച എപ്പിസ്കോപ്പൽ സുന്നഹദോസിൽ വിവിധ വിഷയാവതരണങ്ങളും നടന്നു. വൈകിട്ടാണു സമാപിച്ചത്.
എറണാകുളം മൂവാറ്റുപുഴയിലെ വാഴക്കുളത്തിന് മറ്റൊരു പേരുകൂടിയുണ്ട്, കേരളത്തിന്റെ ‘പൈനാപ്പിൾ സിറ്റി’. ചെറുതും വലുതുമായ 2,500ലേറെ പൈനാപ്പിൾ കർഷകർ. വിളവ് ലക്ഷം ടണ്ണിലുമധികം. ഇവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാത്രമല്ല ദക്ഷിണേന്ത്യയിലേക്കും മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദിനംപ്രതി പോകുന്നത് ലോഡുകണക്കിനും ടൺ കണക്കിനും പൈനാപ്പിൾ.
കൊച്ചി ∙ നഗരരാവിൽ ‘എമ്പുരാൻ ആവേശം’ ആകാശപ്പൊക്കത്തിൽ. 250 ഡ്രോണുകൾ വരച്ചിട്ട അബ്രാം ഖുറേഷിയും സയീദ് മസൂദും ആയിരക്കണക്കിന് കാണികളെ ആവേശം കൊള്ളിച്ചതിനു പിന്നാലെ ആ പഞ്ച് ഡയലോഗും ആകാശത്തു വിരിഞ്ഞു ‘നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’.
മൂന്നാർ∙ മാട്ടുപ്പെട്ടി ഡാമിനു സമീപം കടുവയിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കൂടി കടുവ കടന്നു പോകുന്നത് സഞ്ചാരികൾ കണ്ടത്. ഡിറ്റിപിസിയുടെ ബോട്ടിൽ ബോട്ടിങിന് പോയ ചെന്നൈ സ്വദേശികളാണ് കടുവയുടെ ദൃശ്യം പകർത്തിയത്. കടുവ വൃഷ്ടിപ്രദേശത്തുകൂടി നടന്ന് സമീപത്തുള്ള ഗ്രാൻ്റീസ് തോട്ടത്തിലേക്കാണ് പോയത്. കുണ്ടള, പുതുക്കടി, സാൻഡോസ് മേഖലകളിൽ കടുവയുടെ സാന്നിധ്യം പതിവാണ്. നിരവധി കന്നുകാലികളെ കടുവ കൊന്നു തിന്നിരുന്നു. എന്നാൽ മാട്ടുപ്പെട്ടി ഡാമിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമാണെന്ന് ജീവനക്കാർ പറഞ്ഞു.
ഹൂസ്റ്റൺ∙ "എന്റെ തല, എന്റെ ഫുൾഫിഗർ..." എന്ന പ്രസിദ്ധമായ ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇപ്പോൾ സ്വന്തം ഛായചിത്രത്തിന്റെ പേരിൽ ടെൻഷനിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊളറാഡോ സ്റ്റേറ്റ് ക്യാപ്പിറ്റളിൽ സ്ഥാപിച്ചിട്ടുള്ള തന്റെ ഛായാചിത്രത്തിൽ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഈ
ലക്നൗ∙ ഉത്തര്‍പ്രദേശിൽ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി പേര് റജിസ്റ്റർ ചെയ്തവരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും!. യുപിയിലെ അംറോഹ ജില്ലയിൽനിന്ന് ഷമിയുടെ സഹോദരി ഷബിനയും ഭർത്താവും ഭർതൃസഹോദരിയും തൊഴിലുറപ്പു പദ്ധതിയിൽ റജിസ്റ്റർ ചെയ്തതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തൊഴിലുറപ്പു പദ്ധതി പ്രകാരം ഇവർ പണം സ്വീകരിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റുമാനൂർ∙ 2 പെൺമക്കളെയും കൂട്ടി യുവതി ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയ പറമ്പിൽ നോബി ലൂക്കോസ് (44)ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ വിശദമായ വാദം കേൾക്കുന്നതിനായി 29ലേക്ക്
ഈ വർഷം ഡിസംബറിൽ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുതിയ വീട്ടിൽ താമസം തുടങ്ങാൻ സാധിക്കുമെന്ന് ടൗൺ ഷിപ്പ് നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഏപ്രിൽ മൂന്നിന് ഹൈക്കോടതിയുടെ അന്തിമ വിധി വന്നാൽ അടുത്ത ദിവസം തന്നെ ടൗൺ ഷിപ്പ് നിർമാണം ആരംഭിക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.
അൽഖോബാർ∙ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സൗദിയിലെ സിനിമാപ്രേമികൾക്കും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. റിയാദ് ഗ്രാനാഡാ മാളിലെ തിയറ്ററിൽ പുലർച്ചെ 3.30ന് ആദ്യ ഫാൻസ് ഷോ നടക്കും. സ്റ്റീഫൻ നെടുമ്പള്ളിയുടെയും അബ്രാം ഖുറേഷിയുടെയും വരവ് ആഘോഷിക്കാൻ സൗദിയിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഓൺലൈൻ കമ്മിറ്റി
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.