Activate your premium subscription today
ഷാർജ ∙ ഷാർജ കൾചറൽ ആൻഡ് മീഡിയ ഓഫിസ് നൽകുന്ന ഗൾഫ് വിമൻ ക്രിയേറ്റിവിറ്റി അവാർഡിന്റെ ഏഴാം പതിപ്പിലേയ്ക്ക് രചനകൾ ക്ഷണിച്ചു. കവിത, യാത്രാസാഹിത്യത്തിലെ വിമർശനാത്മക പഠനങ്ങൾ, ബാലസാഹിത്യം (കഥ) എന്നീ മൂന്ന് മേഖലകളിലാണ് അവാർഡ്. നവംബർ 18 വരെ എൻട്രികൾ സ്വീകരിക്കും.
അച്ഛൻ ഇനിയും അമ്മയെ വിളിച്ചു കൊണ്ടു വരാത്തതെന്തെന്ന് അവൾക്ക് മനസ്സിലായിട്ടില്ല. പറയുമ്പോഴെല്ലാം ഓരോ ഒഴിവു കഴിവുകൾ പറയും. അവർ തമ്മിൽ എന്തോ പിണക്കമാണെന്നും കോടതിയിൽ കേസ് നടക്കുകയാണെന്നും മാത്രം അവൾക്കറിയാം. അല്ലെങ്കിൽ എന്നാണ് അച്ഛനും അമ്മയും തമ്മിൽ വഴക്ക് കൂടിയിട്ടില്ലാത്തത്, അവൾക്ക് ഓർമ്മ വെച്ച കാലം മുതൽ അവരുടെ വഴക്ക് കേട്ടാണ് അവൾ വളർന്നത്. എന്തെങ്കിലും നിസാര കാര്യങ്ങൾ മതി.. രണ്ടാളും വിട്ടു കൊടുക്കില്ല.
(കവിത) നിങ്ങളിടങ്ങളിനിയും നേടുവാനേറെയുണ്ട് പെൺജന്മങ്ങളേ... നോക്കൂ, കണ്ണടച്ചൊരു പെണ്ണിവിടെയിരിപ്പുണ്ട് കയ്യിൽ തുലാസ്സുമായ്. നിങ്ങടെ മാനം തൂക്കാനൊരു കട്ടിയും ഒരുകെട്ടു പുസ്തകങ്ങളുമായ്. നീട്ടിയ മറുകയ്യിൽ വാദമുഖങ്ങളും പ്രതിരോധങ്ങളുംതീർത്തു ചില
(കവിത ) ഒരു കരിയിലയിൽ എരിഞ്ഞടങ്ങുമായിരുന്ന അഗ്നിനാളമാണ് കാറ്റിന്റെ തുടർച്ചയായ പീഡകളിൽ ഭ്രാന്തെടുത്ത് കാടാകെ ചുട്ടെരിച്ച കാട്ടുതീ ഇരുണ്ട നിറത്തിൻ പേരിൽ പരിഹസിക്കപ്പെട്ട മേഘങ്ങളുടെ കണ്ണീര് കണ്ട് ലോകത്തോടുള്ള ആകാശത്തിന്റെ പരുഷമായ വിരട്ടലാണ് ഇടിമിന്നൽ കരയെ
ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് വന്ന് പെരുവഴി മുന്നിൽ കണ്ട് നിന്നപ്പോൾ കൂട്ടുകാർ പറഞ്ഞു എല്ലാം ശരിയാകും. ബാങ്ക് കുറച്ച് അവധി കൂടി തരാതിരിക്കില്ല.
നിസ്സഹായാവസ്ഥയുടെ ഇരുട്ടറക്കുള്ളിൽ ഒറ്റപ്പെടുമ്പോഴും നഗരമധ്യത്തിൽനിന്നും പത്തുപതിനേഴുകിലോമീറ്ററുകൾക്കപ്പുറം ആശുപത്രിയുടെ ഫർമസിയുടെ വാതിലുകൾക്കുള്ളിൽ ഞാൻ നിശ്ശബ്ദതയെക്കുറിച്ചു ചിന്തിക്കാതിരുന്നില്ല....
കൊല്ലം ∙ പെൻസിൽമുന ചുരണ്ടി എ.ജിഷാൽ മോൻ കുറിച്ചതു ചരിത്രനേട്ടം. 18 ഇന്ത്യൻ ആയോധന കലകളുടെ പേരു കുറിച്ചിട്ടാണു മൂന്നാംകുറ്റി സ്വദേശിയായ ഈ പതിനെട്ടുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്.പെൻസിൽ കാർവിങ്ങിലൂടെ ഏറ്റവും കൂടുതൽ ഇന്ത്യൻ ആയോധന കലകൾ കുറിച്ചിട്ടതിനാണ് ഈ അംഗീകാരം. കളരിപ്പയറ്റ്,
അരവിന്ദന്റെ ചിദംബരവും ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനും മുതൽ എത്രയോ എണ്ണമറ്റ കഥാപാത്രങ്ങൾ. നായകനായും പ്രതിനായകനായും നായകനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന സഹനടനായും മുരളി കെട്ടിയാടിയ വേഷങ്ങൾ. ഒരുപാട് കഥാപാത്രങ്ങളുണ്ട്; കണ്ണ് നനയ്ക്കുന്ന, മനസ്സിനെ ആർദ്രമാക്കുന്ന, ചങ്കൂറ്റത്തിന്റെ പര്യായമായ
ഇ.എം.ഫോസ്റ്റർ എഴുതിയ ഒരു ലേഖനം ഒരിക്കൽ ഞാൻ വായിക്കാനിടയായി. പാർട്ട്-ടൈമായി ജോലി നോക്കുന്ന വിദ്യാർഥികളെക്കുറിച്ചായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ നിശ്ചിത സ്ഥലങ്ങളിൽ അന്നത്തെ ന്യൂസ് പേപ്പർകെട്ട് വിതരണത്തിനായി വയ്ക്കും. അടുത്ത് പണമിടാനായി ഒരു ബോക്സും. ന്യൂസ് പേപ്പർ
Results 1-9