1904 ജുലൈ 12ന് ചിലിയിലെ പാരാലില്‍ ജനനം. യഥാര്‍ത്ഥ പേര് നെഫ്താലി റിക്കാര്‍ഡോ റെയസ് ബസോല്‍റ്റോ. 1920 ഒക്ടോബറില്‍ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ചിലിയിലെ രാഷ്ട്രീയത്തില്‍ സജീവമായി, സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. ആഗസ്റ്റോ പിനോഷെയുടെ പട്ടാളവിപ്ലവം കഴിഞ്ഞ് 12 ദിവസത്തിനുശേഷം നെരൂദ ഹൃദയാഘാതം മൂലം മരിച്ചു. പുരസ്‌കാരങ്ങള്‍: അന്താരാഷ്ട്രസമാധാനസമ്മാനം, ലെനിന്‍ സമാധാന സമ്മാനം, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ഓണററി ഡിലിറ്റ് ബിരുദം. 1971ല്‍ നോബല്‍സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടു.