എല്ലാ വർഷവും ഷാർജയിൽ 11 ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേളയാണ് ഷാർജ പുസ്തകമേള. ഇതിന്റെ ആദ്യ പതിപ്പ് നടന്നത് 1982ലാണ്.ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് പുസ്തമേള നടക്കുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയാണിത്. മലയാളത്തിൽ നിന്നുൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള നിരവധി പബ്ലിഷർമാർ ഇതിൽ പങ്കെടുക്കാറുണ്ട്.