Activate your premium subscription today
Wednesday, Mar 26, 2025
തേഞ്ഞിപ്പലം ∙പൊലീസ് സ്റ്റേഷനു സമീപം എൻഎച്ച് സർവീസ് റോഡരികിൽ ഗർത്തം. റോഡ് നിർമിച്ച ശേഷം താഴ്ന്ന ഭാഗത്ത് മെറ്റൽ നിറച്ചതായിരുന്നു. മഴയിൽ മെറ്റൽ അമർന്ന് ആ ഭാഗം കുഴിയായി. റോഡരികെ ബാരിക്കേഡ് ഇല്ലാത്തതിനാൽ കുഴിയിലേക്ക് വാഹനം വീഴാൻ സാധ്യതയുണ്ട്. കുഴി നികത്തി നടപ്പാത നിർമിക്കണമെന്ന് ആവശ്യമുയർന്നു.
തിരൂരങ്ങാടി ∙ജില്ലയിൽ കൂടുതൽ ബാച്ചുകൾ അനുവദിച്ചതോടെ ഡ്രൈവിങ് ടെസ്റ്റിനുള്ള കാത്തിരിപ്പിന് വിരാമം. ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലം ഇന്നലെ ആർടിഒ ഓഫിസുകൾ സന്ദർശിച്ചതിനെ തുടർന്നാണ് കൂടുതൽ ബാച്ചുകൾ അനുവദിച്ചത്.തിരൂരങ്ങാടി, തിരൂർ സബ് ആർടിഒ ഓഫിസുകളിൽ ഡ്രൈവിങ് ടെസ്റ്റിന് കൂടുതൽ ബാച്ചുകൾ
എടപ്പാൾ ∙ലഹരിസംഘം യുവാവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. സംഭവത്തിൽ പൊന്നാനി സ്വദേശികളായ മുഹമ്മദ് മുബഷിർ (19), മുഹമ്മദ് ജസീൽ (18), എന്നിവർക്കു പുറമേ പൊന്നാനി സ്വദേശിയായ 17 വയസ്സുകാരനും അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രി എടപ്പാൾ പൊന്നാനി റോഡിലായിരുന്നു
തിരൂർ ∙നഗരസഭയുടെ ബജറ്റ് യോഗം ഇന്നു ചേരും. ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റ് പ്രഖ്യാപനത്തെ നഗരവാസികൾ കാത്തിരിക്കുന്നത്. നിലവിൽ ഭരണസമിതിയുടെ അവസാനത്തെ ബജറ്റും ഇതാണ്. ജില്ലയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് തിരൂർ. സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രങ്ങളും കായികവും കലാപരവുമായ മുന്നേറ്റങ്ങളും ഇവിടെയുണ്ട്. എക്കാലത്തും ഇതിനെല്ലാം ഭരണസമിതി തന്നെ ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ഇനിയുമുണ്ട് തിരൂരിനു ഏറെ ദൂരം മുന്നോട്ടു പോകാൻ.
നിലമ്പൂർ ∙മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസ് തെളിയിച്ച അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് അനുമോദിച്ചു.നിലമ്പൂർ ഡിവൈഎസ്പി ഓഫിസിൽ നടത്തിയ ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അധ്യക്ഷത വഹിച്ചു.2019 ഓഗസ്റ്റ് ഒന്നിനാണ് ഒന്നാം പ്രതി ഷൈബിൻ അഷ്റഫിന്റെ
പെരിന്തൽമണ്ണ ∙ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്ത് പെരിന്തൽമണ്ണ നഗരസഭ ഉണങ്ങിയ ഇലകൾ കത്തിക്കുന്നത് ഒഴിവാക്കാനായി നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ കരിയില സംഭരണികൾ ഒരുങ്ങി.സംഗീത റോഡ് ജംക്ഷനിൽ സ്ഥാപിച്ച കരിയില സംഭരണി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.
എടക്കര∙കാട്ടുചോലയിലെയും പുഴയിലെയും വെള്ളം കുടിച്ചു കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങൾക്ക് ഒടുവിൽ ശുദ്ധജലമെത്തിക്കുന്നതിനുള്ള പദ്ധതിയുടെ പണി തുടങ്ങി. മുണ്ടേരി വനത്തിനുള്ളിലെ ആദിവാസി ഊരുകളിലാണ് ജലജീവൻ മിഷൻ പദ്ധതിയിലൂടെ ശുദ്ധജലമെത്തിക്കുന്നത്.വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ എന്നീ ഊരുകളിലെ
മലപ്പുറം∙സ്ഥലം ലഭ്യമായെങ്കിലും പണം ലഭ്യമല്ല. ശോച്യാവസ്ഥയിലുള്ള സിവിൽസ്റ്റേഷനിലെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് (ആർടിഒ) പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി വൈകുന്നു. ആർടി ഓഫിസ് നിലനിൽക്കുന്ന 30 സെന്റ് ഭൂമി റവന്യു വകുപ്പിൽ നിലനിർത്തിക്കൊണ്ടു തന്നെ ഉടമസ്ഥാവകാശം മോട്ടർ വാഹന വകുപ്പിനു കൈമാറി കഴിഞ്ഞ
മഞ്ചേരി∙ശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പ് ആയ പട്ടർകുളത്തെ കുടക്കല്ല് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടും. കുടക്കല്ല് സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പ് പ്രവൃത്തി തുടങ്ങി. പ്രദേശത്തുകാരുടെയും ചരിത്രാന്വേഷികളുടെയും ഏറെ നാളത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്.പുരാവസ്തു
നിലമ്പൂർ ∙മലയോര മേഖലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ നിലമ്പൂർ ഗുഡ് ഹോപ് ഇംഗ്ലിഷ് മീഡിയം സ്കൂൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. 37 വർഷം കൊണ്ട് മെഡിക്കൽ, ശാസ്ത്ര സാങ്കേതിക, സിവിൽ സർവീസ് മേഖലകളിൽ ഉൾപ്പെടെ പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിനു കഴിഞ്ഞു. പൂർവ വിദ്യാർഥികളിൽ ഒട്ടേറെപേർ വിദേശരാജ്യങ്ങളിൽ
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.