Activate your premium subscription today
Saturday, Mar 29, 2025
മുംബൈ∙ അനധികൃത പരസ്യബോർഡുകൾക്കെതിരെ കർശനനടപടി എടുക്കണമെന്ന് സർക്കാരിനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. മേയ് രണ്ടിന് വീണ്ടും കേസ് പരിഗണിക്കുന്നതിന് മുൻപ് വ്യക്തമായ ആക്ഷൻ പ്ലാൻ സർക്കാർ കോടതിക്ക് മുന്നിൽ വയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എം.എസ്. കാർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്
മുംബൈ∙ ലോക്കൽ ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ സമ്മാന പദ്ധതിക്ക് തുടക്കമിട്ട് മധ്യ റെയിൽവേ. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരിൽനിന്ന് ഓരോ ദിവസവും നറുക്കെടുപ്പുവഴി ഒരാൾക്ക് 10,000 രൂപ സമ്മാനം നൽകുന്നതാണു പദ്ധതി. ആഴ്ചയിൽ ഒരിക്കൽ ബംപർ നറുക്കെടുപ്പ് നടത്തി 50,000
മുംബൈ∙ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയിൽ നിന്ന് തനിക്ക് തുടർച്ചയായി ലഭിക്കുന്ന ഭീഷണികളിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. തന്റെ ജീവിതം ദൈവത്തിന്റെ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു. നടന്റെ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താൻ നേരിട്ട ഭീഷണികളെ കുറിച്ചും തന്റെ സുരക്ഷ വർധിപ്പിച്ചതിനെ കുറിച്ചും സൽമാൻ ഖാൻ മനസ്സു തുറന്നത്.
രാജ്യം മുഴുവൻ സാന്നിധ്യം, ആളുകളുടെ ശ്രദ്ധ തിരിച്ചുള്ള മോഷണത്തിൽ വിദഗ്ധർ, കേന്ദ്രം മഹാരാഷ്ട്ര– ചെന്നൈയിലെ മോഷണ പരമ്പരയോടെ, കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി ഗ്യാങ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മാല പൊട്ടിച്ചെടുക്കലും ബൈക്ക് മോഷണവുമാണ് സംഘത്തിന്റെ പ്രധാന പരിപാടി. ‘‘ തുടർച്ചയായ മോഷണം നടത്തിയശേഷം മാസങ്ങളോളം സംഘാംഗങ്ങൾ അപ്രത്യക്ഷരാകും. അന്വേഷണം നിലയ്ക്കുമ്പോൾ വീണ്ടും മറ്റൊരു സ്ഥലത്ത് മോഷണ പരമ്പരയുമായി രംഗത്തെത്തും. മഹാരാഷ്ട്രയാണ് സ്വദേശമെങ്കിലും സംഘത്തിന് രാജ്യത്തെങ്ങും ശൃംഖലകളുണ്ട്’’– പൊലീസ് പറയുന്നു.
മുംബൈ∙ ബോളിവുഡ് താരം ഐശ്വര്യ റായ് അപകടത്തിൽപ്പെട്ടെന്ന വാർത്ത തള്ളി നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ. ഐശ്വര്യ സുഖമായിരിക്കുന്നുവെന്നും നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുംബൈയിലെ വസതിയിൽവച്ച് നടിയുടെ ആഡംബര കാറിൽ ബസ് ഇടിച്ച് അപകടമുണ്ടായതായി വാർത്ത പുറത്തുവന്നിരുന്നു.
മുംബൈ ∙ ചൂട് കൂടിയതോടെ ഊഷ്ണതരംഗത്തെ നേരിടാൻ നവിമുംബൈ മുനിസിപ്പൽ കോർപറേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മേയ് 31 വരെ ഉച്ചയ്ക്ക് 12നും 3നുമിടയിൽ സൂര്യാഘാത സാധ്യതയുള്ളതിനാൽ ആ സമയത്തു പുറത്തിറങ്ങുന്നവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ പറഞ്ഞു. തലകറക്കം, അമിതമായ വിയർപ്പ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ
മുംബൈ ∙ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനം കൂടിയാക്കി മാറ്റുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. വമ്പൻ കമ്പനികളുടെ ഇലക്ട്രിക് വാഹന നിർമാണശാലകൾ പുണെയിലും ഛത്രപതി സംഭാജി നഗറിലും ഉടൻ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ടെസ്ല ബികെസിയിലും പുണെയിലും
മുംബൈ ∙ നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും കരി (ചാർക്കോൾ) ഉപയോഗിക്കുന്നതു മൂലമുള്ള പാരിസ്ഥിതിക ആഘാതം വിലയിരുത്താൻ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. ‘ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് നൽകണം. ആശയക്കുഴപ്പം ഒഴിവാക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കണം’– കോടതി
മുംബൈ ∙ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാരഡി ഗാനത്തിൽ കളിയാക്കിയതിന് മാപ്പ് പറയില്ലെന്ന് കൊമീഡിയൻ കുനാൽ കമ്ര വ്യക്തമാക്കി. മുഖ്യമന്ത്രി ഫഡ്നാവിസും മന്ത്രിമാർ ഉൾപ്പെടെ പ്രമുഖരും മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയിട്ടില്ല. കമ്രയ്ക്കെതിരെ കേസെടുത്ത മുംബൈ പൊലീസ് സമൻസ് അയച്ചെങ്കിലും ഹാജരാകാൻ അദ്ദേഹം ഒരാഴ്ച സമയം ചോദിച്ചു.
മുംബൈ∙ സ്റ്റാന്‍ഡ് അപ് കൊമീഡിയൻ കുനാല്‍ കമ്ര തന്നെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ചതിന്റെ പേരിൽ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചുതകർത്തിൽ പാർട്ടി പ്രവർത്തകരെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും എന്നാൽ പരിധി ലംഘിക്കരുതെന്നും ഷിൻഡെ പറഞ്ഞു. എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനമുണ്ടെന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമം ഉദ്ധരിച്ചു കൊണ്ടായിരുന്നു പരാമർശം.
Results 1-10 of 2338
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.