Activate your premium subscription today
തിരുവനന്തപുരം∙ 108 ആംബുലൻസ് പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻഗണനാ പദ്ധതി എന്ന നിലയിൽ ചെലവ് നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ് തുക അനുവദിച്ചതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ അടുത്തിടെ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പണം അനുവദിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ആംബുലന്‍സ് നടത്തിപ്പു കമ്പനിക്ക് കുടിശിക നല്‍കാതിരുന്നതോടെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത്.
തിരുവനന്തപുരം ∙ 2 മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം ആരംഭിച്ച 108 ആംബുലന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള നടത്തിപ്പു കരാര്‍ റദ്ദാക്കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. പല കാരണങ്ങള്‍ പറഞ്ഞു കമ്പനി ശമ്പളം മുടക്കുന്നതു പതിവാണെന്നും ജീവനക്കാര്‍ പറയുന്നു.
ചെന്നൈ ∙ ഒരു വിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്കു മൂലം 100 ദശലക്ഷം ഡോളറോളം (ഏകദേശം 840.77 കോടി രൂപ) നഷ്ടം നേരിട്ടതായി സാംസങ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സിഐടിയുവിനു കീഴിൽ രൂപീകരിച്ച തൊഴിലാളി സംഘടനയെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരത്തിലേറെ തൊഴിലാളികൾ ഒരു മാസത്തിലേറെ സമരം ചെയ്തത്. ‘സാംസങ്’
തിരുവനന്തപുരം∙ കളരിപ്പയറ്റ് മേഖലയിലെ പ്രശ്നങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധയാകർഷിക്കാൻ സ്പോട്സ് കൗൺസിൽ ഒാഫിസിന് മുന്നിൽ പ്രതിഷേധ കളരിപ്പയറ്റ്. കളരിപ്പയറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഏഴ് സംഘടനകളും സ്വതന്ത്ര കളരികളും ചേർന്നുള്ള കളരിപ്പയറ്റ സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം
കൊൽക്കത്ത∙ ആർ.ജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 41 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് ശനിയാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും. ഒപി ബഹിഷ്കരണം തുടരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജോലിക്കു കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിനു കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ലണ്ടൻ ∙ രണ്ടുവർഷം കൊണ്ട് 22 ശതമാനം ശമ്പള വർധന എന്ന സർക്കാർ നിർദേശം അംഗീകരിച്ച് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ. സർക്കാർ നിർദേശത്തെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ 66 ശതമാനം പേരും അനുകൂലിച്ച് വോട്ടു ചെയ്തതോടെയാണ് 18 മാസമായി നീളുന്ന പ്രശ്നത്തിന് പരിഹാരമാകുന്നത്. 46,000 പേരാണ് സർക്കാർ നിർദേശത്തിന്മേൽ
പരിയാരം∙ ജീവനക്കാരുടെ അവകാശങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു ഭരണകക്ഷി അനുകൂല ജീവനക്കാരുടെ സംഘടന ഇന്നും നാളെയും പ്രതിഷേധ സമരം നടത്തുന്നു. പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് പരിയാരം മെഡിക്കൽ കോളജ് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ
മൂന്നാർ ∙ നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് എഐവൈഎഫ് മൂന്നാറിൽ റോഡിൽ ‘ലോങ്ജംപ്’ മത്സരം നടത്തി. മൂന്നാർ - സൈലന്റ്വാലി, മൂന്നാർ - ലക്ഷ്മി -വിരിപ്പാറ റോഡുകളിലെ കുഴികളിലാണു പ്രതീകാത്മക ലോങ്ജംപ് മത്സരം നടത്തിയത്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആശാ ആന്റണി മത്സരം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേൽ, മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാൽ, ജി.മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ജർമനിയിലെ പ്രമുഖ എയർലൈൻ കമ്പനിയായ ഡിസ്കവർ എയർലൈൻസിൽ പൈലറ്റുമാരും ക്യാബിൻ ക്രൂവും നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു.
മുംബൈ∙ ഓഗസ്റ്റ് 24ന് (ശനിയാഴ്ച) മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എൻസിപി ശരദ് പവാർ, കോൺഗ്രസ് എന്നിവർ ബന്ദിന് ആഹ്വാനം ചെയ്തത്.
Results 1-10 of 603