കത്തോലിക്കാ സഭയുടെ 266–ാമത്തെയും ഈശോസഭ (ജെസ്യൂട്ട്) യിൽ നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെയും മാർപാപ്പ. ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യത്തെ മാർപാപ്പയുമാണ് അദ്ദേഹം. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ മാർപാപ്പമാരിലൊരാളാണ് ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയായ ശേഷവും അദ്ദേഹം ലാളിത്യം കൈവിട്ടില്ല.