Activate your premium subscription today
തൃശൂർ∙ നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നല്ല വിമർശനത്തിന് നല്ല പദം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് കിട്ടുന്ന പദപ്രയോഗമാണിതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സിപിഎമ്മിന്റെ കുറച്ചു വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ച് കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. അതു കോൺഗ്രസിനാണോ ബിജെപിക്കാണോ പോയതെന്നു അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഖാവ് കുഞ്ഞാലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ആര്യാടൻ
തിരുവനന്തപുരം∙ പി.വി.അന്വര് എംഎല്എയുടെ ആരോപണങ്ങള് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ.കെ.ബാലന്. പാര്ട്ടി സമ്മേളനങ്ങളിലെ ചര്ച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അതിനേക്കാള് അപ്പുറമുള്ള കാര്യമാണ് അന്വര് ചെയ്തിരിക്കുന്നത്. പി.ശശിയെ സംബന്ധിച്ച് ഒരു പരാതി പോലും മുഖ്യമന്ത്രിക്കോ ഡിജിപിക്കോ കൊടുത്തിട്ടില്ല. പിന്നീടാണ് പാര്ട്ടി സംസ്ഥാന സെക്രട്ടറിക്കു പരാതി നല്കുന്നത്.
ആലപ്പുഴ∙ കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്നു നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര രാജിവച്ചു. ഭരണസമിതിയെ നോക്കുകുത്തിയാക്കി അക്കാദമി സെക്രട്ടറി കലാകാരൻമാരെ ദ്രോഹിക്കുമ്പോൾ സമിതിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്നു മനസ്സിലാക്കിയാണു രാജിയെന്നു മന്ത്രി സജി ചെറിയാന് അയച്ച
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ പൊലീസ് അന്വേഷണം നടന്നാലേ എഫ്ഐആർ ഇടാൻ പറ്റൂവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ ഇത്തിൾക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നും ബാലൻ പറഞ്ഞു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായും സാങ്കേതികമായും പ്രശ്നമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1. വടകരയിലെ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു മുൻ എംഎൽഎ കെ.കെ.ലതിക. തനിക്കു തെറ്റു പറ്റിയിട്ടില്ലെന്നു നിയമപരമായി തെളിയിക്കുമെന്നും ലതിക മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു. ‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ വീടുകൾ കയറി യുഡിഎഫ് വർഗീയ
കോട്ടയം ∙ ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുൻ സാംസ്കാരിക മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പുറംലോകം കാണണമെങ്കിൽ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. സർക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ പല പ്രശ്നങ്ങളുമുണ്ടായി.
പാലക്കാട് / കണ്ണൂർ ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആകാശത്തുനിന്ന് എഫ്ഐആർ ഇടാനാകില്ലെന്ന് മുൻ മന്ത്രിയും മുതിര്ന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പൂഴ്ത്തിവയ്ക്കേണ്ട ആവശ്യം സർക്കാരിനില്ല. നിലവിലെ റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിനു പ്രായോഗിക തടസ്സങ്ങളുണ്ട്. സർക്കാരിനു വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം∙ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് അനുബന്ധമായി ഡിജിറ്റൽ തെളിവുകളും വിഡിയോയിൽ പകർത്തിയ മൊഴികളും സർക്കാരിനു കൈമാറിയിട്ടുണ്ടോ? എവിടെയാണ് അവ സൂക്ഷിച്ചിരിക്കുന്നത്? ഹേമ കമ്മിറ്റി റിപ്പോർട്ടിന് അനുബന്ധമായി രേഖകളില്ലെന്ന മുൻ സാംസ്കാരിക മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും വാദങ്ങൾ തെറ്റാണ്. രേഖകൾ സൂക്ഷിച്ചിരിക്കുന്നത് സെക്രട്ടേറിയറ്റിലെ ആഭ്യന്തര രഹസ്യ വിഭാഗത്തിന്റെ ലോക്കറിലാണ്.
Results 1-10 of 155