Activate your premium subscription today
ന്യൂഡൽഹി ∙ ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ കമ്പനികളെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രത്യേക നിയമ നിർമാണത്തിനൊരുങ്ങുന്നു. സ്പേസ് ആക്ടിവിറ്റി ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സ്വകാര്യ ഉപഗ്രഹങ്ങളുടെ നിർമാണം, വിക്ഷേപണം തുടങ്ങിയവ ബിൽ പരിധിയിൽ വരും.
ശ്രീനഗർ ∙ ബിജെപി എംഎൽഎയും ബിസിനസ് പ്രമുഖനുമായ ദേവേന്ദർ സിങ് റാണ (59)അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യം മോശമായിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ഇളയസഹോദരനാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ നഗരോട്ട സീറ്റിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച ദേവേന്ദർ റാണ നിയമസഭാ കക്ഷി നേതാവാകാനിരിക്കെയാണ് മരണം. 2014ൽ നാഷനൽ കോൺഫറൻസ് സീറ്റിലാണ് ആദ്യത്തെ തവണ ജയിച്ചത്. 2021ൽ നാഷനൽ കോൺഫറൻസ് വിട്ടു.
ന്യൂഡൽഹി ∙ അടുത്ത വർഷം ഏപ്രിലിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമെന്നും 2040 ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തുമെന്നും കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പ്രഖ്യാപിച്ചു. പ്രഥമ ദേശീയ ബഹിരാകാശ ദിനാഘോഷ വേളയിലാണ് പ്രഖ്യാപനം. നാസയിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകാനുള്ള ദൗത്യസംഘം പരിശീലനത്തിലാണ്.
ന്യൂഡൽഹി ∙ നടപടിക്കെതിരെ പ്രതിഷേധമുണ്ടാകുമ്പോൾ ന്യായവാദങ്ങൾ ഉയർത്തുക, നടപടി പിൻവലിക്കേണ്ടി വരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയെക്കുറിച്ചു പറയുക – ഉന്നത തസ്തികകളിലെ ലാറ്ററൽ എൻട്രി നിയമന പദ്ധതിയുടെ കാര്യത്തിൽ അതാണു കേന്ദ്ര സർക്കാർ ചെയ്തത്. ഇനി സംവരണവ്യവസ്ഥ ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രാലയങ്ങളിലെ 45 ഉന്നത തസ്തികകളിൽ സ്വകാര്യമേഖലയിലെ വിദഗ്ധരെ നിയമിക്കാനുള്ള വിജ്ഞാപനം യുപിഎസ്സി റദ്ദാക്കി. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി പദവികളിൽ സംവരണം പാലിക്കാതെയുള്ള ലാറ്ററൽ എൻട്രി നിയമനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ബിജെപി സഖ്യകക്ഷിയായ എൽജെപിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും രംഗത്തെത്തിയിരുന്നു.
ന്യൂഡൽഹി ∙ 2035ൽ ഇന്ത്യ സ്വന്തമായി ബഹിരാകാശനിലയം ആരംഭിക്കുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഒക്ടോബറിൽ ഗഗൻയാൻ പദ്ധതിയുടെ അവലോകനയോഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി 2035 ൽ ബഹിരാകാശനിലയം ആരംഭിക്കാൻ നിർദേശം നൽകിയത്. ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി∙ ശശി തരൂരിന് ഒരിക്കലും സ്ത്രീ വിരുദ്ധനാകാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ. ചന്ദ്രയാന്‍ ദൗത്യ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ നര്‍മത്തില്‍പ്പൊതിഞ്ഞ പരാമര്‍ശം. സംവരണം ഇല്ലാതെ തന്നെ സ്ത്രീകള്‍ ശാസ്ത്രരംഗത്തു മുന്നേറുന്നുവെന്ന്
ന്യൂഡൽഹി ∙ കേന്ദ്രസർവീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്കുള്ള നിയമനത്തിനായി 3 വർഷം മുൻപു പ്രഖ്യാപിച്ച കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) ഇപ്പോഴും ഫയലിൽ തന്നെ. അടിസ്ഥാനസൗകര്യവും ഐടി സംവിധാനങ്ങളും ക്രമീകരിക്കാൻ സാധിക്കാത്തതിനാലാണു പൊതുപ്രവേശന പരീക്ഷയും നടത്തിപ്പിനുവേണ്ടിയുള്ള നാഷനൽ റിക്രൂട്മെന്റ് ഏജൻസിയും (എൻആർഎ) വൈകുന്നതെന്നാണു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ വിശദീകരണം. നാഷനൽ റിക്രൂട്മെന്റ് ഏജൻസി രൂപീകരിക്കാൻ 2020ലാണു കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ശ്രീഹരിക്കോട്ട ∙ ചന്ദ്രയാൻ 3 വിക്ഷേപണവേളയിൽ പിരിമുറുക്കത്തിന്റെ ആവരണമണിഞ്ഞിരുന്നു ശ്രീഹരിക്കോട്ട. രാജ്യത്തിന്റെ പല ‘ഹൈ–പ്രൊഫൈൽ’ ദൗത്യങ്ങളും ഇവിടെ നടന്നിട്ടുണ്ടെങ്കിലും ഇതുപോലെയൊന്ന് ആദ്യമായിരിക്കും. 2019 ൽ ചന്ദ്രയാൻ രണ്ടാം ദൗത്യം പരാജയപ്പെട്ടതിനുശേഷം നിരന്തര പരിശ്രമം നടത്തി, പോരായ്മകൾ തീർത്താണ് ചന്ദ്രയാൻ മൂന്നാം ദൗത്യത്തിലേക്ക് കടന്നത്. ഓരോ നിമിഷങ്ങളിലും ആശങ്ക പ്രകടമായിരുന്നു. ഗൗരവം നിറഞ്ഞ മുഖത്തോടെയാണ് ഇസ്റോ ചെയർമാൻ എസ്.സോമനാഥ് മിഷൻ കൺട്രോൾ സെന്ററിലെത്തിയത്. കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് അടക്കമുള്ള പ്രമുഖർ അപ്പോഴേക്കും സന്നിഹിതരായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങൾക്കായുള്ള സന്ദർശക ഗാലറിയും നിറഞ്ഞുകവിഞ്ഞിരുന്നു.
ന്യൂഡൽഹി ∙ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാനായി വില നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 2014ലെ വില നിയന്ത്രണ നയത്തിൽ ഭേദഗതി വരുത്തി. ഇതുവരെ ലോകത്തെ നാലു പ്രമുഖ ഗ്യാസ് ഉൽപാദന കേന്ദ്രങ്ങളിലെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി വില നിർണയിക്കുന്ന രീതി മാറ്റി ഇന്ത്യൻ ബാസ്കറ്റിലെ ബെന്റ് ക്രൂഡിന്റെ വിലയെ അടിസ്ഥാനമാക്കി വില നിശ്ചയിക്കും.
Results 1-10 of 12